Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭാരം കുറച്ചത് കണ്ട് ആരും അനുകരിക്കരുത്; താൻ ഭാരം കുറച്ചത് കർശന മേൽനോട്ടത്തിൽ; സരബ്ജിത് സിങായി മാറാൻ രൂപമാറ്റം നടത്തിയ രൺദിപ് ഹൂഡയ്ക്ക് പറയാനുള്ളത്

ഭാരം കുറച്ചത് കണ്ട് ആരും അനുകരിക്കരുത്; താൻ ഭാരം കുറച്ചത് കർശന മേൽനോട്ടത്തിൽ; സരബ്ജിത് സിങായി മാറാൻ രൂപമാറ്റം നടത്തിയ രൺദിപ് ഹൂഡയ്ക്ക് പറയാനുള്ളത്

പാകിസ്ഥാനിലെ ജയിലിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തടവിൽ കഴിഞ്ഞിരുന്ന ഇന്ത്യക്കാരൻ സരബ്ദിത് സിങിന്റെ ജീവിതകഥ പറയുന്ന ചിത്രത്തിനുവേണ്ടി രൺദീപ് ഹൂദ നടത്തിയ മേക്കോവറിന്റെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു. രൺദിപിന്റെ ചിത്രങ്ങൾ കണ്ട് അത്ഭുതം കൂറിയ ആരാധകർ വർക്ക് ഔട്ടിനെ പറ്റി നിരവധി സംശയങ്ങളാണ് ഉയർത്തിയത്. എന്നാൽ തന്നെ കണ്ട് ആരും അനുകരിക്കേണ്ടെന്നാണ് നടന് പറയാനുള്ളത്.

പുതിയ ചിത്രത്തിന് വേണ്ടി രൺദീപ് തന്റെ ശരീരഭാരം 18 കിലോ കുറച്ചാണ് ആരാധകരെ ഞെട്ടിച്ചത്. അതും വെറും 28 ദിവസം കൊണ്ട്. എന്നാൽ താൻ ശരീര ഭാരം കുറച്ചത് കർശന മേൽനോട്ടത്തിലാണെന്നും ഇത് അനുകരിക്കാൻ ദയവായി ആരും ശ്രമിക്കരുതെന്നും രൺദീപ് ഹൂദ പറയുന്നു. താൻ ഭാരം കുറച്ച രീതികളെക്കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നവരെ ഉദ്ദേശിച്ചാണ് താരം ട്വിറ്ററിൽ പോസ്റ്റിട്ടത്.

മെറ്റബോളിക് മെഡിസിനിൽ വിദഗ്ധയായ ഡോ. അഞ്ജലി ഹൂദ സാംഗ് വാന്റെ കർശന മേൽേനാട്ടത്തിലായിരുന്നു ഭാരം കുറയ്ക്കാനുള്ള എന്റെ പരിശീലനങ്ങൾ. എന്റെ സഹോദരി കൂടിയാണ് അഞ്ജലി. സിനിമ എന്ന സഹോദരി എന്നെ ജയിലിന് പുറത്തെത്തുന്നതിൽ സഹായിക്കുമ്പോൾ യഥാർത്ഥ സഹോദരി ജയിലിൽ കഴിയുന്ന ഒരാളുടെ രൂപത്തിലെത്താൻ തന്നെ സഹായിച്ചെന്ന് രൺദീപ് പറയുന്നു. ജോലിയുടെ കാര്യത്തിലുള്ള എന്റെ അഭിനിവേശംകൊണ്ട് ചെയ്തതാണിത്. ദയവായി ഇത് ആരും വീട്ടിൽ അനുകരിക്കാൻ ശ്രമിക്കരുതെന്നും രൺദീപ് ട്വിറ്ററിൽ കുറിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP