Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലോകത്തെ വലിയ മതം ഇസ്ലാമെന്നും ലോകം മുഴുവൻ ഇസ്ലാം മതം സ്വീകരിക്കണമെന്നും ഓംപുരി പറയുന്ന വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാകുന്നു;ബോളിവുഡ് നടൻ ഇസ്ലാം മതം സ്വീകരിച്ചെന്നും അഭ്യൂഹം

ലോകത്തെ വലിയ മതം ഇസ്ലാമെന്നും ലോകം മുഴുവൻ ഇസ്ലാം മതം സ്വീകരിക്കണമെന്നും ഓംപുരി പറയുന്ന വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാകുന്നു;ബോളിവുഡ് നടൻ ഇസ്ലാം മതം സ്വീകരിച്ചെന്നും അഭ്യൂഹം

ബോളിവുഡ് നടൻ ഓംപുരി ഇസ്ലാം മതം സ്വീകരിച്ചുവെന്ന് പ്രചരണം. ഒരു പാക് മാദ്ധ്യമത്തിന് ഓംപുരി നൽകിയ പഴയ അഭിമുഖം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതാണ് അഭ്യൂഹം പ്രചരിക്കാൻ കാരണം. ലോകത്തിലെ വലിയ മതം ഇസ്ലാം മതമാണെന്നും അതില്ലാതെ ഒന്നുമില്ലെന്നും ഓംപുരി പറയുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്

വീഡിയോ പ്രചരിച്ചതോടെ ഓംപുരി ഇസ്ലാം മതം സ്വീകരിച്ചെന്നുള്ള വാർത്തയുമെത്തി. എന്നാൽ അദ്ദേഹം ഇസ്ലാം മതം സ്വീകരിച്ചുവെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് വീഡിയോ പൂർണ രൂപത്തിൽ കണ്ടാൽ വ്യക്തമാകും. മുസ്ലീങ്ങളെക്കുറിച്ച ഇന്ത്യയിലെ മറ്റ് മതവിശ്വാസികളുടെ കാഴ്ചപ്പാട് എന്താണെന്ന് ചോദിച്ച അവതാരകന് ഓംപുരി നൽകിയ മറുപടിയാണ് അദ്ദേഹം ഇസ്ലാം മതം സ്വീകരിച്ചുവെന്ന രീതിയിൽ പ്രചരിക്കുന്നത്.

ഇന്ത്യയിലെ ചിലർക്ക് ഇസ്ലാം മതത്തെക്കുറിച്ച് തെറ്റിദ്ധാരണയുണ്ടെന്ന് പറഞ്ഞ ഓംപുരി ലോകം മുഴുവൻ ഇസ്ലാം മതം സ്വീകരിക്കണമെന്നും ഇസ്ലാമാണ് ശരിയെന്ന ചില ഇസ്ലാം മത വിശ്വാസികൾ കരുതുന്നുവെന്നുമാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ അഭിമുഖത്തിലെ ഒരു ഭാഗം മാത്രം അടർത്തി മാറ്റിയാണ് സോഷ്യൽ മീഡിയിലെ പ്രചരണം നടക്കുന്നത്. മാർച്ച് 27ന് ഒരു ഉറുദു ചാനലിന് നൽകിയ അഭിമുഖമാണ് തെറ്റായ രീതിയിൽ പ്രചരിക്കുന്നത്.

അടുത്തിടെ പാക് താരങ്ങളെ ബോളിവുഡ് സിനിമയിൽ അഭിനയിപ്പിക്കരുതെന്ന തീരുമാനത്തിന് എതിരെ ഓംപുരി ശക്തമായി രംഗത്ത് എത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഈ പ്രചരണം എന്നാണ് താരം വിശ്വസിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP