Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇരുപത്തിയാറ് വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം ഓംപുരിയും ഭാര്യയും രണ്ട് വഴിക്ക്; വിവാഹ മോചനം നേടാതെ വേർപിരിഞ്ഞ് താമസിക്കാൻ തീരുമാനം

ഇരുപത്തിയാറ് വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം ഓംപുരിയും ഭാര്യയും രണ്ട് വഴിക്ക്; വിവാഹ മോചനം നേടാതെ വേർപിരിഞ്ഞ് താമസിക്കാൻ തീരുമാനം

ബോളിവുഡിലെ പ്രശസ്ത നടനായ ഓംപുരിയും ഭാര്യ നന്ദിതയും 26 വർഷത്തെ ദാമ്പത്യ ജീവതം അവസാനിപ്പിച്ച് രണ്ട് വഴിക്ക് പിരിയാൻ തീരുമാനിച്ചു. ഏറെക്കാലമായി താരത്തിന്റെ വിവാഹ ജീവിതത്തിൽ നിലനിന്നിരുന്ന താളപ്പിഴകൾ മൂലം ഇരുവരും അകന്ന് കഴിയുകയായിരുന്നു. ഒടുവിൽ കഴിഞ്ഞദിവസം വിവാഹമോചനം നേടാതെ തന്നെ ജ്യുഡിഷ്യൽ സെപ്പറെഷൻ വഴി ഇരുവരും പിരിയാൻ തീരുമാനിക്കുകയായിരുന്നു.

ഇരുവരും നിയമപരമായ ഭാര്യ ഭർത്താക്കന്മാരാണെങ്കിലും ഇരുവർക്കും സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാനാണ് കോടതി അനുമതി നല്കിയിരിക്കുന്നത്. ഇതിനുപുറമേ ഭാര്യയ്ക്കും മകനും വേണ്ട ചികിത്സാച്ചിലവുകളും മകന്റെ വിദ്യാഭ്യാസച്ചിലവും ഓംപുരി വഹിക്കണമെന്നാണ് കോടതി നിർദ്ദേശിച്ചിട്ടുണ്ട്

പത്രപ്രവർത്തക കൂടിയായ നന്ദിത നടന്റെ ജീവചരിത്രം എഴുതുകയും അതിൽ സ്വകാര്യ ജീവിതത്തെക്കുറിച്ച് ഭാര്യ നടത്തിയ ചില 'തുറന്ന പരാമർശ'ങ്ങളുമാണ് ഇരുവർക്കുമിടയിൽ പ്രശ്‌നങ്ങൾ ഉടലെടുക്കാൻ കാരണമെന്നാണ് സൂചന.നന്ദിത പുരി എഴുതിയ 'അൺലൈക്ക്‌ലി ഹീറോ: ദ സ്റ്റോറി ഓഫ് ഓംപുരി' എന്ന ജീവചരിത്രകൃതിയാണ് നഗ്‌നമായ ചില വെളിപ്പെടുത്തലുകളിലൂടെ വിവാദമായത്.

ആറാം വയസ്സു മുതൽ ഓംപുരിക്ക് സ്ത്രീകളുമായി അതിരുവിട്ട ബന്ധങ്ങൾ ഉണ്ടായിരുന്നുവെന്ന നന്ദിതയുടെ വെളിപ്പെടുത്തൽ ബോളിവുഡിനെ നടുക്കിയിട്ടുണ്ട്. 14ാം വയസ്സിൽ 55 വയസ്സുള്ള വേലക്കാരിയുമായി ഓംപുരി ശാരീരികബന്ധം പുലർത്തിയിരുന്നതായും മറ്റൊരു വേലക്കാരിയോടുള്ള ഇഷ്ടംമൂലം അവരെ വിവാഹം കഴിക്കാൻ താത്പര്യപ്പെട്ടിരുന്നതായും പുസ്തകത്തിൽ പറയുന്നുണ്ട്.

കൂടാതെ നന്ദിത ഓംപുരിക്കെതിരെ ഗാർഹിക പീഡനത്തിന് കേസ് ഫയൽ ചെയ്തിരുന്നു. ഇതും ഇതോടെ പിൻവലിക്കുമെന്ന് നന്ദി വ്യക്തമാക്കിയിട്ടുണ്ട്.മുംബൈയിലെ ഫ്ളാറ്റിൽവച്ചു ഓംപുരി തന്നെ മർദ്ദിച്ചെന്നാണു നന്ദിത പൊലീസിൽ പരാതി നൽകിയിരുന്നത്.

മികച്ച പ്രകടനത്തിന്റെ പേരിൽ ഏറെ പ്രശംസ നേടിയ ബോളിവുഡിലെ ചുരുക്കം ചില നടന്മാരിൽ ഒരാളാണ് ഓംപുരി. ഓംപുരിയുടെ രണ്ടാം ഭാര്യയാണ് നന്ദിത. ആദ്യ ഭാര്യ സീന കപൂറുമായി അകന്ന ശേഷമാണ് ഓംപുരി നന്ദിതയെ വിവാഹം കഴിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP