Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബോംബെ വെൽവെറ്റിനെയും അനുരാഗ് കശ്യപിനെയും വിമർശിച്ച് രാം ഗോപാൽ വർമ; കോടിക്കണക്കിന് രൂപ മുടക്കി ഒരു തെരുവ് നായ സിനിമ എടുത്താൽ ഒരു സ്ലം ഡോഗ് മില്യണർ ഉണ്ടാക്കാൻ സാധിക്കില്ലെന്ന ആരോപണം പുതിയ വിവാദത്തിലേക്ക്

ബോംബെ വെൽവെറ്റിനെയും അനുരാഗ് കശ്യപിനെയും വിമർശിച്ച് രാം ഗോപാൽ വർമ; കോടിക്കണക്കിന് രൂപ മുടക്കി ഒരു തെരുവ് നായ സിനിമ എടുത്താൽ ഒരു സ്ലം ഡോഗ് മില്യണർ ഉണ്ടാക്കാൻ സാധിക്കില്ലെന്ന ആരോപണം പുതിയ വിവാദത്തിലേക്ക്

കെ കൺമണി എന്ന ചിത്രത്തിലെ അഭിനയത്തിന് ദുൽഖറിനെ പ്രകീർത്തിക്കുകയും മമ്മൂട്ടിക്കെതിരെ കടുത്ത വിമർശനങ്ങളും അഴിച്ച് വിട്ട രാം ഗോപാൽ വീണ്ടും വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇത്തവണ ബോംബെ വെൽവെറ്റ് എന്ന ചിത്രത്തെയും അനുരാഗ് കശ്യപിനെയുമാണ് രാം ഗോപാൽ വിമർശിച്ചിരിക്കുന്നത്.

കോടിക്കണക്കിന് രൂപ മുടക്കി ഒരു തെരുവ് നായ സിനിമ എടുത്താൽ ഒരു സ്ലം ഡോഗ് മില്യണർ ഉണ്ടാക്കാൻ സാധിക്കില്ലെന്നാണ് രാം ഗോപാൽ വർമയുടെ അഭിപ്രായ പ്രകടനം. രാം ഗോപാലിന്റെ പുതിയ തുറന്ന് പറച്ചിലും ചൂടൻ ചർച്ചയായി മാറിയിരിക്കുകയാണ്.

കരൺ ജോഹാർ മാത്രമാണ് ചിത്രത്തിലുള്ള വെൽവെറ്റ് ബാക്കിയുള്ളവരുടെ അഭിനയം വളരെ മോശമാണെന്നും അദ്ദേഹം പറഞ്ഞു.വിമർശനത്തിലൂടെ ഒരു പകരം വീട്ടലാണ് രാം ഗോപാൽ വർമ നടത്തിയത്. രാം ഗോപാൽ വർമ സംവിധാനം ചെയ്ത ആഗിനെതിരെ രൂക്ഷ വിമർശനവുമായി അനുരാഗ് കശ്യപ് രംഗത്ത് എത്തിയിരുന്നു.

ബോക്‌സ് ഓഫീസിൽ വിജയം നേടാനാവാത്ത ആഗിനെ വിമർശിച്ചതിന് ഒപ്പം രാംഗോപാൽ വർമയെയും അനുരാഗ് വിമർശിച്ചിരുന്നു. പണ്ട് ഉണ്ടായിരുന്ന രാം ഗോപാൽ വർമയല്ല ഇപ്പോഴുള്ള്‌തെന്ന് അനുരാഗ് അഭിപ്രായപ്പെട്ടിരുന്നു.ഇരുവരും മുമ്പ് അടുത്ത സുഹൃത്തുക്കളായിരുന്നു. ചില ചിത്രങ്ങൾക്ക് വേണ്ടി ഇവർ ഒരുമിച്ച് പ്രവർത്തിച്ചിട്ടുമുണ്ട്. 1998ൽ പുറത്തിറങ്ങിയ സത്യയുടെ കഥ എഴുതിയത് അനുരാഗും സംവിധാനം നിർവഹിച്ചത് രാം ഗോപാൽ വർമയുമായിരുന്നു. കോൻ, ശൂൽ എന്നീ ചിത്രങ്ങളിലും ഇരുവരും ഒന്നിച്ചിട്ടുണ്ട

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP