Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'സഹായമഭ്യർഥിച്ചപ്പോൾ ഷാരൂഖ് ഖാൻ, അമിതാഭ് ബച്ചൻ, എ.ആർ റഹ്മാൻ എന്നിവരുടെ പ്രതികരണം വളരെ പെട്ടന്നായിരുന്നു; കേരളത്തിലെ പ്രളയക്കെടുതിയിൽ പെട്ടവർക്ക് വേണ്ടി ഇവർ നൽകുന്ന സഹായങ്ങൾ ഏകോപിപ്പിക്കും'; ദുരിതത്തിൽ മുങ്ങിയ കേരളത്തെ സഹായിക്കാൻ മുന്നിട്ടിറങ്ങി ഓസ്‌കാർ ജേതാവ് റസൂൽ പൂക്കുട്ടി; ഐ സ്റ്റാൻഡ് വിത്ത് കേരള ക്യാമ്പയിനുമായി താരങ്ങൾ രംഗത്ത്

മറുനാടൻ ഡെസ്‌ക്‌

ജലപ്രളയത്തിൽ മുങ്ങിയ കേരളത്തിന് സഹായ ഹസ്തവുമായി താര നിര. പ്രശസ്ത സൗണ്ട് ഡിസൈറും ഓസ്‌കാർ ജേതാവുമായ റസൂൽ പൂക്കുട്ടി കേരളത്തെ സഹായിക്കണമെന്ന് സമൂഹ മാധ്യമങ്ങളിലൂടെ അഭ്യർത്ഥിച്ചിരിക്കുകയാണ്. പ്രളയക്കെടുതിയിലേക്ക് ദേശീയ മാധ്യമങ്ങൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും റസൂൽ പൂക്കൂട്ടി ആവശ്യപ്പെട്ടു. കൂടാതെ ഇന്ത്യൻ സിനിമയിൽ വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ സഹായം ഉറപ്പുവരുത്തുമെന്നും റസൂൽ പൂക്കുട്ടി പറഞ്ഞു.'കേരളത്തിന് സഹായം നൽകണമെന്ന് അഭ്യർത്ഥിച്ച് ഞാൻ വ്യക്തിപരമായി സമീപിച്ചു.

അതിൽ ഷാരൂഖ് ഖാൻ, അമിതാഭ് ബച്ചൻ, എ.ആർ റഹ്മാൻ എന്നിവരുടെ പ്രതികരണം വളരെ പെട്ടന്നായിരുന്നു. കേരളത്തിലെ പ്രളയക്കെടുതിയിൽ പെട്ടവർക്ക് വേണ്ടി ഇവർ നൽകുന്ന സഹായങ്ങൾ ഏകോപിപ്പിക്കുമെന്നും' റസൂൽ പൂക്കുട്ടി ട്വീറ്റ് ചെയ്തു. 'ഐ സ്റ്റാന്റ് വിത്ത് കേരള'എന്ന ക്യാമ്പയിനുമായി ഒട്ടേറെ സിനിമാ താരങ്ങളാണ് രംഗത്തെത്തിയിരിക്കുന്നത്. നടൻ സിദ്ധാർത്ഥ് ആരംഭിച്ച കേരള ഡൊണേഷൻ ചലഞ്ചിൽ വരുൺ ധവാൻ അടക്കമുള്ള ബോളിവുഡ് താരങ്ങൾ പിന്തുണയുമായി രംഗത്ത് വന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP