Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രജനീകാന്തിനെ കബാലിയാക്കിയ രഞ്ജിത്ത് അടുത്ത ചിത്രത്തിൽ സൂര്യയെ ബോക്‌സറാക്കും; കബാലിയെ വെല്ലാൻ ബോക്‌സർ പരീശിലനം നടത്താൻ സൂര്യ

രജനീകാന്തിനെ കബാലിയാക്കിയ രഞ്ജിത്ത് അടുത്ത ചിത്രത്തിൽ സൂര്യയെ ബോക്‌സറാക്കും; കബാലിയെ വെല്ലാൻ ബോക്‌സർ പരീശിലനം നടത്താൻ സൂര്യ

ജനീകാന്ത് കബാലീശ്വരനായി എത്തിയ കബാലി ബോക്സ് ഓഫീസുകൾ കീഴടക്കി മുന്നേറുമ്പോൾ തന്റെ അടുത്ത ചിത്രത്തിന്റെ തിരക്കിൽ മുഴുകിയിരിക്കുകയാണ് സംവിധായകനായ പാ രഞ്ജിത്ത്.തന്റെ അടുത്ത ചിത്രത്തിന്റെ ഒരുക്കങ്ങൾ ഇതിനകം തന്നെ രഞ്ജിത് തുടങ്ങിക്കഴിഞ്ഞു. സൂര്യയെ നായകനാക്കിയാണ് അടുത്തചിത്രം രഞ്ജിത് ഒരുക്കുന്നത്. ബോക്സറായാണ് ചിത്രത്തിൽ സൂര്യ എത്തുന്നത്.

ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായിക്കഴിഞ്ഞു. ഇതിന് പുറമെ മറ്റൊരു തിരക്കഥ കൂടി രഞ്ജിത് എഴുതിക്കഴിഞ്ഞതായാണ് റിപ്പോർട്ട്. രണ്ട് സ്‌ക്രിപ്റ്റും സൂര്യയ്ക്ക് അയച്ചു കൊടുത്തിട്ടുണ്ട്. ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങാനാവുമെന്ന പ്രതീക്ഷയിലാണ് സൂര്യ. എന്തായാലും ബോക്സറായി റിങ്ങിൽ തിളങ്ങുന്ന സൂര്യയെ കാണാനായി കാത്തിരിപ്പിലാണ് ആരാധകർ.

കബാലിക്ക് കിട്ടിയ വരവേൽപ്പിൽ നിന്നും ഒട്ടും പിന്നോക്കം പോകാതെ തന്നെ സൂര്യയെയും ആരാധകർ ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ് സംവിധായകനും.ഉടൻ തന്നെ സൂര്യ ചിത്രത്തിന് വേണ്ടി ബോക്സർ പരിശീലനം ആരംഭിക്കുമെന്നുമാണ് അറിയുന്നത്.

സ്റ്റുഡിയോ ഗ്രീനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിക്രം കുമാറിന്റെ 24ന് ശേഷം സൂര്യ ഇപ്പോൾ സിങ്കം 3യിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. സിങ്കം 3യുടെ ചിത്രീകരണം പൂർത്തിയായ ശേഷമാണ് സൂര്യ പ രഞ്ജിത്തിന്റെ പുതിയ ചിത്രത്തിൽ ജോയിൻ ചെയ്യുക. സെപ്റ്റംബറിൽ ചിത്രീകരണം ആരംഭിക്കുമെന്ന് കോളിവുഡ് വാർത്തകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP