Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കയറിപ്പിടിച്ച ഡ്രൈവറെക്കുറിച്ച് പരാതിപ്പെട്ടപ്പോൾ സംവിധായകൻ പറഞ്ഞത് പ്രശ്‌നമുണ്ടാക്കരുതെന്ന്; പക്ഷേ പിന്നീടും നടിയുടെ വണ്ടിയോടിച്ചത് ഇതേ ഡ്രൈവർ തന്നെ; മറ്റൊരു നടിക്കു നേരിടേണ്ടിവന്ന ദുരനുഭവം വെളിപ്പെടുത്തി പത്മപ്രിയ; അമ്മയിലെ അംഗങ്ങളുടെ പ്രതികരണങ്ങൾ വികാരപരം മാത്രമെന്നും വിമർശനം

കയറിപ്പിടിച്ച ഡ്രൈവറെക്കുറിച്ച് പരാതിപ്പെട്ടപ്പോൾ സംവിധായകൻ പറഞ്ഞത് പ്രശ്‌നമുണ്ടാക്കരുതെന്ന്; പക്ഷേ പിന്നീടും നടിയുടെ വണ്ടിയോടിച്ചത് ഇതേ ഡ്രൈവർ തന്നെ; മറ്റൊരു നടിക്കു നേരിടേണ്ടിവന്ന ദുരനുഭവം വെളിപ്പെടുത്തി പത്മപ്രിയ; അമ്മയിലെ അംഗങ്ങളുടെ പ്രതികരണങ്ങൾ വികാരപരം മാത്രമെന്നും വിമർശനം

തിരുവനന്തപുരം: കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിൽ താരസംഘടനയായ അമ്മയുടെ പ്രതികരണങ്ങൾ വെറും വികാരപരം മാത്രമെന്ന് നടി പത്മപ്രിയ. അമ്മയിലെ അംഗങ്ങൾ ഇ-മെയിൽ വഴി പ്രതികരണങ്ങൾ അറിയിക്കുന്നുണ്ട്. അവയെല്ലാം വികാരപരമായ കാര്യങ്ങൾ മാത്രമാണ്. അതിനപ്പുറത്തേയ്ക്ക് ആലോചിക്കണമെന്ന് ദേശീയ മാദ്ധ്യമത്തിനു നല്കിയ അഭിമുഖത്തിൽ പത്മപ്രിയ വ്യക്തമാക്കി.

മുമ്പൊരിക്കൽ ഒരു നടിക്ക് ഡ്രൈവറുടെ ആക്രമണം നേരിടേണ്ടിവന്ന സംഭവവും പത്മപ്രിയ വെളിപ്പെടുത്തി. തന്നെ കടന്നുപിടിച്ച ഡ്രൈവർക്കെതിരേ നടി പരാതിയുമായി സംവിധായകന്റെ അടുത്തെത്തി. എന്നാൽ പ്രഗത്ഭനായ സംവിധായകൻ അവളോട് പ്രശ്നമുണ്ടാക്കരുതെന്നാണു നിർദ്ദേശിച്ചത്. സംവിധായകന്റെ നിർദ്ദേശപ്രകാരം നടി അതിനു വഴങ്ങി. സംഭവം സിനിമയെ പ്രതികൂലമായി ബാധിക്കരുതെന്നു കരുതിയായിരുന്നു നടി ഇങ്ങനെ ചെയ്തത്. എന്നാൽ പിന്നീടുള്ള ദിവസങ്ങളിലും അവളുടെ വണ്ടിയോടിച്ചത് അതേ ഡ്രൈവർ തന്നെയായിരുന്നു എന്നും പത്മപ്രിയ പറയുന്നു.

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിലേക്ക് നല്ലൊരു വരുമാനം നൽകുന്ന വ്യവസായമാണ് സിനിമ. അങ്ങനെയുള്ളൊരു മേഖലയിൽ ഒരു സ്ത്രീക്ക് ഇത്തരമൊരു ദുരനുഭവം ഉണ്ടായപ്പോൾ അവർക്ക് സ്വന്തം സംഘടനയിൽനിന്ന് എന്തു പിന്തുണയാണു ലഭിച്ചതെന്നു പത്മപ്രിയ ചോദിച്ചു.

അടുത്തിടെ സെയ്ഫ് അലീഖാനൊപ്പം ഷെഫ് എന്ന ഹിന്ദി ചിത്രത്തിൽ അഭിനയിച്ചു. സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യപ്രാധാന്യമുള്ള സെറ്റായിരുന്നു. എല്ലാ മേഖലകളിലും സ്ത്രീകളുടെ സാന്നിധ്യമുണ്ട്. അന്നുണ്ടായ സന്തോഷവും കരുത്തും വേറെ തന്നെ. സ്ഥിരം പ്രശ്നങ്ങളായ ടോയ്ലറ്റ്, ഡ്രസ്റൂം, വാഷ്റൂം എന്നീ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും പത്മപ്രിയ പറയുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP