Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ആദ്യ ഭർത്താവ് അറിയാതെ രണ്ടാം വിവാഹം കഴിച്ച കേസ്; നോട്ടീസ് അയച്ചിട്ടും ഹാജരായില്ല; പാക് നടി മീരയ്‌ക്കെതിരേ അറസ്റ്റ് വാറണ്ട്

ആദ്യ ഭർത്താവ് അറിയാതെ രണ്ടാം വിവാഹം കഴിച്ച കേസ്; നോട്ടീസ് അയച്ചിട്ടും ഹാജരായില്ല; പാക് നടി മീരയ്‌ക്കെതിരേ അറസ്റ്റ് വാറണ്ട്

ദ്യ ബന്ധം വേർപെടുത്താതെ രണ്ടാം വിവാഹം കഴിച്ചെന്ന പരാതിയിൽ പാക് നടി മീരയ്‌ക്കെതിരേ ലാഹോർ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. കേസിൽ രണ്ടു തവണ കോടതിക്ക് മുന്നിലെത്താൻ ആവശ്യപ്പെട്ടിട്ടും ഉത്തരവ് അനുസരിക്കാതെ വന്നതിനെ തുടർന്നാണ് താരത്തിനെതിരേ കോടതി വാറണ്ട് പുറപ്പെടുവിച്ചത്.

നടിയെ സെപ്റ്റംബർ 17ന് മുമ്പ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാൻ ലാഹോറിലെ ജില്ലാ സെഷൻസ് കോടതി പൊലീസിന് നിർദ്ദേശം നൽകി. പരാതിക്കാരനായ ആത്തിഖുർ റഹ്മാനുമായി 2011ലാണ് മീര വിവാഹം കഴിച്ചത്. ഇതിന് ശേഷം ഇവർ രഹസ്യമായി മറ്റൊരാളുമായി ബന്ധം പുലർത്തി രികയാണ്. ഇത് രാജ്യത്ത് നിലനിൽക്കുന്ന നിയമങ്ങൾക്ക് വിരുദ്ധവും ഇസ്ലാം മതത്തിന് നിരക്കാത്തതുമാണെന്ന് പരാതിയിൽ പറയുന്നു.

മീര ഇപ്പോഴും തന്റെ ഭാര്യയാണ്, താനുമായുള്ള ബന്ധം വേർപെടുത്താതെ അവർക്ക് മറ്റൊരാളുമായി ബന്ധം പുലർത്താൻ നിയമം അനുവദിക്കുന്നില്ല. ഇക്കാര്യത്തിൽ മീരയിൽ നിന്നും ഗുരുതരമായ തെറ്റാണ് സംഭവിച്ചിട്ടുള്ളത്. ഇതിന് അവർക്ക് തക്കതായ ശിക്ഷ നൽകണമെന്നതാണ് നടിയുടെ ഭർത്താവിന്റെ ആവശ്യം.

കേസിൽ മുമ്പ് പലതവണ നോട്ടീസ് അയച്ചിട്ടും കോടതിയിൽ ഹാജരാകാനോ നിയമ നടപടികളോട് പ്രതികരിക്കാനോ താരം കുട്ടാക്കിയിട്ടില്ല എന്നതിനെ തുടർന്നാണ് ഇപ്പോൾ കോടതി ബോളിവുഡ് നടിക്ക് എതിരേ അറസ്റ്റ്‌വാറണ്ട് പുറപ്പെടുവിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP