Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആരാധകരെ നിരശാരാക്കി പമേല സാമൂഹ്യ സൈറ്റുകൾക്ക് ഗുഡ് ബൈ പറഞ്ഞു; സ്വകാര്യമായി ഒന്നുമില്ല എന്ന അവസാന സന്ദേശം നല്കി താരത്തിന്റെ വിട ചൊല്ലൽ

ആരാധകരെ നിരശാരാക്കി പമേല സാമൂഹ്യ സൈറ്റുകൾക്ക് ഗുഡ് ബൈ പറഞ്ഞു; സ്വകാര്യമായി ഒന്നുമില്ല എന്ന അവസാന സന്ദേശം നല്കി താരത്തിന്റെ വിട ചൊല്ലൽ

പ്രസിദ്ധ മോഡലും അഭിനേത്രിയുമായ പമേല ആൻഡേഴ്‌സന് ആരാധകരുടെ കാര്യത്തിൽ റെക്കോഡുള്ള ആളാണ്. സൗന്ദര്യ ശസ്ത്രക്രിയയിലൂടെ മാദകത്വം സ്വന്തമാക്കിയ ബേവാച്ച് താരം കൂടിയായ പമേല ആൻഡേഴ്‌സൺ സോഷ്യൽ മീഡിയയിൽ സജീവമായ ആളായിരുന്നു. അതുകൊണ്ട് തന്നെ നടിയെ പിന്തുടർന്ന് ധാരാളം ആരാധകരും ഉണ്ടായിരുന്നു.

എന്നാൽ പമേലയുടെ ആരാധകർക്ക് ഹൃദയം തകരുന്ന ഒരു സന്ദേശം നല്കി നടി സോഷ്യൽ മീഡിയയ്ക്ക് ബൈ പറഞ്ഞു. ട്വിറ്ററും ഫേസ്‌ബുക്കും
ഉൾപ്പെടെ എല്ലാ സാമൂഹ്യസൈറ്റുകൾക്കും താരം ഷട്ടറിട്ടതായാണ് റിപ്പോർട്ട്. അവരെ പിന്തുടർന്നിരുന്ന പത്തുലക്ഷം പേരെയാണ് പമേല നിരാശരാക്കിയത്.

മതിയായ ഒരു കാരണവും പറയാതെയാണ് പമേല ഈ ചതി ആരാധകരോട് ചെയ്തത്. ട്വിറ്റർ, ഫേസ്‌ബുക്ക്, ഇൻസ്റ്റാഗ്രാമുകൾക്ക് വിട. സ്വകാര്യമായി ഒന്നുമില്ല എന്നത് ആയിരുന്നു പമേലയുടെ അവസാന സന്ദേശം. റിക് സലോമോനുമായി വിവാഹ മോചനം ഫയൽ ചെയ്തതിന് തൊട്ടുപിന്നാലെയാണ് സാമൂഹ്യസൈറ്റുകളോടും 47 കാരിയായ വിടപറയൽ പ്രഖ്യാപിച്ചിരിക്കുന്നത്.

2007 ൽ റിക് സലോമോനെ വിവാഹം കഴിച്ച പമേല ഒരു വർഷം തികയുന്നതിന് രണ്ടു മാസം മുമ്പ് ബന്ധം അവസാനിപ്പിക്കുകയും 2014 ൽ വീണ്ടും വിവാഹിതരാകുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP