Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കേരളം കാണാൻ എത്തിയ ഫ്രഞ്ച് യുവതി ആദ്യം കഥകളിക്കാരനെ കെട്ടി മലയാളത്തിന്റെ മരുമകളായി; ഇപ്പോൾ ഒന്നിന് പിറകെ ഒന്നായി സിനിമകളും; ഈ മദാമ കുട്ടിയെ നിങ്ങൾ തിരിച്ചറിയുമോ?

കേരളം കാണാൻ എത്തിയ ഫ്രഞ്ച് യുവതി ആദ്യം കഥകളിക്കാരനെ കെട്ടി മലയാളത്തിന്റെ മരുമകളായി; ഇപ്പോൾ ഒന്നിന് പിറകെ ഒന്നായി സിനിമകളും; ഈ മദാമ കുട്ടിയെ നിങ്ങൾ തിരിച്ചറിയുമോ?

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കാൽച്ചിലങ്കയെ പ്രണയിച്ച പാരീസ് ലക്ഷ്മിക്കു മനംപോലെ കാര്യങ്ങൾ നീങ്ങുകയാണ്. യൂറോപ്പിലെ പാശ്ചാത്യ നൃത്തകലകളെ മാറ്റിവച്ച് ഭാരതീയ കലകളെ സ്‌നേഹിക്കാൻ എത്തിയ പ്രശസ്ത നർത്തകി പാരീസ് ലക്ഷ്മി, ഇഷ്ടപ്പെട്ടയാളിനെ വിവാഹം ചെയ്ത് മലയാളികളുടെ മരുമകളായി. പ്രശസ്ത കഥകളി നടൻ പള്ളിപ്പുറം സുനിലിനെ വർഷങ്ങൾ നീണ്ട പ്രണയത്തിന് ശേഷം ജീവതി സഖിയാക്കി മലയാളിയുടെ മണ്ണിൽ പാരീസ് ലക്ഷ്മി കുടുംബ ജീവിതം തുടങ്ങിയ ലക്ഷ്മി ഇന്ന് മലയാളിയുടെ പ്രിയങ്കരിയാണ്. അതിനുള്ള അംഗീകാരമാണ് വെള്ളിത്തിരയിൽ നിന്നും ലഭിക്കുന്നതും. 

പ്രശസ്ത നർത്തകി പത്മാസുബ്രണ്യത്തിന്റെ കീഴിൽ ഒൻപതു വയസുമുതൽ ഭരതനാട്യം പഠനം ആരംഭിച്ച ലക്ഷ്മിയുടെ ചെറുപ്പത്തിനു ഭാരതീയ സംസ്‌കാരാനുഷ്ഠാനങ്ങളുടെ പശ്ചാത്തലമാണുള്ളത്. ഇതിനു പ്രേരകമായതു ലഷ്മിയുടെ മാതാപിതാക്കാളായ ഈവിന്റെയും, പാതേസ്യയുടെയും കേരളത്തോടുള്ള സ്‌നേഹമാണ്. ഫ്രാൻസിലെ ക്ലാസിക്കൽ കലകളായ ബാലറ്റ്, ജാബ്. ഹിപ്പഹോപ്പ്, കണ്ടൻപററി ഡാൻസ തുങ്ങിയ കലകളിലും പ്രാവിണ്യം നേടിയിട്ടുള്ള ലഷ്മി ദക്ഷിണ്യേന്ത്യയിലെ വിവിധ ക്ഷേത്രങ്ങളിൽ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. ഡാൻസ് പഠനത്തിനിടെ ഫോർട്ടുകൊച്ചിയിൽ കഥകളികാണുവാൻ എത്തിയപ്പോഴാണ് ലക്ഷ്മി കഥകളിനടൻ പള്ളിപ്പുറം സുനിലിനെ കാണുന്നതും പ്രണയത്തിലാകുന്നതും. കുടുംബത്തിന്റെ പിന്തുണയോടെ മിന്നു കെട്ടലും നടന്നു. ഇന്ന് എല്ലാ അർത്ഥത്തിലും വൈക്കകാരിയായി പാരീസ് ലക്ഷ്മി മാറിക്കഴിഞ്ഞു. നൃത്ത പരിപാടികളും അദ്ധ്യാപകനുമെല്ലാമായി മലയാളികൾക്കായി സമർപ്പിത കലാജീവിതം.

ഫ്രാൻസിലെ പ്രശ്‌സത നാടകപ്രവർത്തകൻ ഈവിന്റെയും ശില്പിയായ പാത്രേസിയുടെയും മൂത്ത മകളാണ് മറിയം സോഫിയ എന്ന പാരീസ് ലക്ഷ്മി. നൃത്തത്തിൽ നിറഞ്ഞു നിന്നപ്പോൾ പ്രശസ്ത മൃദംഗ വാദകൻ തിരുവാരൂർ ഭക്ത വത്സലമാണ് മറിയം സോഫിയയെ പാരീസ് ലക്ഷമി എന്നു വിളിച്ചത്. കലാപ്രതിഭകൾ സമ്പന്നമാക്കിയ പാരീസ് നഗരത്തിന്റെ പേര് എന്നും കൂടെ ഉണ്ടാവട്ടെയെന്നു തിരുവാരൂർ ഭക്ത വത്സലം ഓർമ്മപ്പെടുത്തി. പത്മ സുബ്രഹ്മണ്യം, സുചിതാ സുബൈക്കർ, ഡൊമനിക് കീഡലോ,ആർ. എം എൽ ഷൊക്കാട് എന്നിവരുടെ ശിഷ്യയാണ്. നൃത്തത്തിലെ മികവ് അംഗീകരിക്കപ്പെട്ടതോടെ ലക്ഷ്മിയെ തേടി സിനിമാ ഓഫറുമെത്തി. പള്ളിപ്പുറം സുനിലും സന്തോഷത്തോടെ ഭാര്യയ്ക്ക് അഭിനയിക്കാൻ അനുമതി നൽകി. ബാഗ്‌ളൂർ ഡെയ്‌സിൽ കഥാപാത്രം ഹിറ്റുമായി. വിദേശിയായാണ് ബാഗ്ലൂർ ഡെയ്‌സിൽ കൈയടി നേടിയത്. ഇപ്പോഴിതാ കൂടുതൽ വേഷങ്ങളെത്തുന്നു. നായികയായും വെള്ളിത്തിരയിൽ അഭിനയിച്ചു തൂടങ്ങിയിരിക്കുന്നു ഈ വൈക്കത്തുകാരി.

വിദ്യാരംഭത്തിൽ പുതിയ ചുവടായി പാരീസ് ലക്ഷ്മി സിനിമയിൽ ആദ്യ നായികാ വേഷം അഭിനയിച്ചു തുടങ്ങി. നായകൻ ബിജു മേനോൻ. ക്രിഷ് കൈമളാണ് ഓലപ്പീപ്പി'എന്ന സിനിമയുടെ സംവിധായകൻ. പാരീസ് ലക്ഷ്മിയുടെ അഞ്ചാമത്തെ സിനിമയാണിത്. ഇതേ കുറിച്ച് നായിക പറയുന്നത് ഇങ്ങനെ-ഇന്ത്യൻ സംസ്‌കാരം എനിക്ക് ഇഷ്ടമാണ്. മലയാളികളേയും. ഞാൻ ഒരു മലയാളിയാണെന്ന് പറയാൻ ആഗ്രഹിക്കുന്നു. കേരളത്തിലെ പ്രശ്‌സത ക്ഷേത്രങ്ങളിലെല്ലാം നൃത്തം അവതരിപ്പിച്ചു. വൈക്കം മഹാദേവ ക്ഷേത്രത്തിലായിരുന്നു അരങ്ങേറ്റം. ഞങ്ങളുടെ വിവാഹവും വൈക്കത്തപ്പനു മുന്നിലായിരുന്നു. വൈക്കം കലാശക്തി സ്‌കൂൾ ഒഫ് ആർട്‌സിൽ 50 ശിഷ്യരുടെ അദ്ധ്യാപികയാണ്. ഭരതനാട്യവും കഥകളി സംഗീതവും സമന്വയിപ്പിച്ച കൃഷ്ണമയം' നൃത്താവിഷ്‌കാരത്തിന്റെ അടുത്ത വേദികളിലൊന്ന് കോഴിക്കോടായിരിക്കും. സുനിലും ഞാനും ഒത്തുച്ചേരുന്നതാണ് കൃഷ്ണമയം. നൃത്തമില്ലാതെ എനിക്ക് ജീവിതമില്ല. ഈ തിരക്കിനിടെയാണ് അഭിനയം.'' ലക്ഷ്മി പറയുന്നു

ഇത്രവേഗം നായികയാകാൻ അവസരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചില്ല. ഹെലന എന്ന അമേരിക്കൻ പെൺകുട്ടിയുടെ വേഷമാണ്. ആദ്യ നായിക വേഷം ആസ്വദിച്ച് അഭിനയിക്കുകയാണ്. ഇനി അഭിനയിക്കുക ഇന്ത്യൻ കഥാപാത്രങ്ങൾ മാത്രമായിരിക്കും. മലയാളി പെൺകുട്ടിയുടെ വേഷം കിട്ടിയാൽ കൂടുതൽ സന്തോഷം. വിദേശ കഥാപാത്രങ്ങൾ വേണ്ട''-ലക്ഷ്മി പറയുന്നു. ഇന്ന് നല്ല രീതിയിൽ മലയാളി പറയാനും ലക്ഷ്മിക്ക് കഴിഞ്ഞിരിക്കുന്നു. അതിലും സന്തോഷമുണ്ട്. എല്ലാ ക്രെഡിറ്റും ഭർത്താവ് സുനിലിനും. ബിഗ് ബി, ബാംഗ്ലൂർ ഡെയ്‌സ്, അർജുൻ, ദിവ്യ, മട്രും കാർത്തിക്, (ബാംഗ്ലൂർ ഡെയ്‌സ് തമിഴ്) സോൾട് മാംഗോ ട്രീ എന്നീ സിനിമകളിലാണ് ഇതിന് മുമ്പ് അഭിനയിച്ചത്. വെള്ളിത്തിരയിൽ പൂർണ്ണ മലയാളിയായി മാറുന്നത് സ്വപ്‌നം കാണുകയാണ് ലക്ഷ്മി.

1998 ൽ ഫോർട്ട് കൊച്ചിയിൽ സുനിലിന്റെ കഥകളി കാണാൻ കുടുംബസമേതം ഞങ്ങൾ ഫ്രാൻസിൽ നിന്നെത്തി. അന്ന് എനിക്ക് ഏഴു വയസ്. കഥകളിയും നൃത്തവും ഞങ്ങളെ അടുപ്പിച്ചു. എന്നേക്കാൾ പതിനഞ്ച് വയസ് മൂത്തതാണ് സുനിൽ. ഇടയ;ക്ക് സുനിലിനെ കാണാൻ വന്നു. സുനിൽ അവിടേക്കും. ഇരു വീട്ടുകാരുടെയും അനുഗ്രഹത്തോടെ മൂന്ന് വർഷം മുമ്പ് വിവാഹിതരായി. ലോകത്തിലെ ഏറ്റവും മികച്ച ഭാര്യാ ഭർത്താക്കന്മാർ ഞങ്ങളായിരിക്കും-കുടുംബത്തെ കുറിച്ച് ലക്ഷ്മിയുടെ അഭിപ്രായം ഇതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP