Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഞാൻ സിനിമ വിടുന്നു എന്ന വാർത്തകൾ വ്യാജം; ഒരു മാദ്ധ്യമത്തിനും താൻ പ്രസ്താവന നൽകിയിട്ടില്ല: സോഷ്യൽ മീഡിയ പ്രചരണങ്ങളെ തള്ളി പാർവതി മേനോൻ

ഞാൻ സിനിമ വിടുന്നു എന്ന വാർത്തകൾ വ്യാജം; ഒരു മാദ്ധ്യമത്തിനും താൻ പ്രസ്താവന നൽകിയിട്ടില്ല: സോഷ്യൽ മീഡിയ പ്രചരണങ്ങളെ തള്ളി പാർവതി മേനോൻ

തിരുവനന്തപുരം: എന്ന് നിന്റെ മൊയ്തീൻ എന്ന സിനിമ സൂപ്പർഹിറ്റായി മുന്നോട്ട് പോയികൊണ്ടിരിക്കുമ്പോഴാണ് ചിത്രത്തിൽ കാഞ്ചനമാലയുടെ വേഷം ചെയ്ത പാർവതി സിനിമാ അഭിനയം അവസാനിപ്പിക്കുന്നു എന്ന വിധത്തിൽ വാർത്തകൾ പ്രചരിച്ചത്. സോഷ്യൽ മീഡിയ വഴിയായിരുന്നു ഇത്തരം പ്രചരങ്ങൾ. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പാർവതി ഇങ്ങനെ പറഞ്ഞു എന്ന വിധത്തിലായിരുന്നു വാർത്തകൾ. ഇങ്ങനെ വ്യാജപ്രചരണം ശക്തമായതോടെ പ്രതികരണവുമായി നടി രംഗത്തെത്തി. പറഞ്ഞുകേട്ട വാർത്തകളിൽ ഒന്നും സത്യമില്ലെന്ന് പാർവതി വ്യക്തമാക്കി.

ഞാൻ സിനിമ വിടുന്നു എന്ന വാർത്ത വ്യാജമാണെന്നും ഇങ്ങനെ ഒരു പ്രസ്താവന ഒരു മാദ്ധ്യമത്തിനും താൻ നൽകിയിട്ടില്ലെന്നും മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ പാർവ്വതി വ്യക്തമാക്കി. സത്യാവസ്ഥ അന്വേഷിക്കണം മാദ്ധ്യമങ്ങളെ ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട്. ഇത്തരത്തിലുള്ള വാർത്തകൾ നൽകുമ്പോൾ എന്നെ വിളിച്ച് അന്വേഷിച്ച് സത്യാവസ്ഥ ബോധ്യപ്പെട്ടതിനു ശേഷം നൽകാനുള്ള ഒരു കടമ കൂടി മാദ്ധ്യമങ്ങൾക്കില്ലേ എന്നും പാർവതി ചോദിക്കുന്നു.

ഉത്തരവാദിത്വമില്ലാത്ത പത്രപ്രവർത്തനം ഏതെങ്കിലും ഒരു വെബ്‌സൈറ്റിൽ ഒരു വാർത്ത വന്നാലുടൻ പബ്ലിസിറ്റി കൂട്ടാനായി അതിന്റെ സത്യാവസ്ഥ പോലും അന്വേഷിക്കാതെ വാർത്ത നൽകുകയാണോ ചെയ്യേണ്ടത്? എന്തിനാണ് ഇത്തരം വ്യാജപ്രചരണങ്ങൾ നടത്തുന്നതെന്നു മാത്രം മനസിലാകുന്നില്ലെന്നും അവർ പറഞ്ഞു.

ഇങ്ങനെ ഇല്ലാത്ത വാർത്തകൾ പ്രചരിക്കുമ്പോൾ ഇതൊക്കെ കണ്ട് തനിക്ക് സങ്കടമുണ്ടെന്നും പാർവതി പറയുന്നു. 2016 ആകുമ്പോൾ ഞാൻ സിനിമാരംഗത്തെത്തിയിട്ട് പത്തു വർഷം ആകും. ഇതുവരെയും ഒരു ഒച്ചപ്പാടോ ബഹളമോ ഉണ്ടാക്കാതെ സിനിമ ചെയ്യുക വീട്ടിൽ പോകുക എന്ന രീതി പിന്തുടർന്നു വരുന്ന ഓരാളാണ് ഞാൻ. അത്രയും ഗൗരവത്തോടെ സിനിമയെ സമീപിക്കുമ്പോൾ ഇത്രയും ലാഘവത്തോടെയാണ് സിനിമ വിടുന്നു എന്ന വിധത്തിൽ വാർത്തകൾ പ്രചരിപ്പക്കുന്നതെന്നും അവർ ചോദിച്ചു. ഇപ്പോൾ ചാർലിയുടെ ഷൂട്ടിംഗിലാണ് പാർവതി മേനോൻ. മൊയ്തീൻ ഹിറ്റായതിൽ ഏറെ സന്തോഷവതിയാണ് പാർവതി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP