Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

നിങ്ങളുടെ നിരന്തര സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി..; സന്ദേശം അയക്കുന്നവരുടെ പിന്തുണ എത്ര പ്രിയപ്പെട്ടതാണെന്ന് നിങ്ങൾ കരുതുന്നതിലും വലുതാണ്; ഇനി ഒരു ചെറിയ ടെക് ബ്രേക്ക്; സ്നേഹം പങ്കുവെയ്ക്കാൻ ഉടൻ മടങ്ങിയെത്തും; സോഷ്യൽ മീഡിയയിൽ നിന്ന് അവധിയെടുത്ത് പാർവ്വതി

നിങ്ങളുടെ നിരന്തര സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി..; സന്ദേശം അയക്കുന്നവരുടെ പിന്തുണ എത്ര പ്രിയപ്പെട്ടതാണെന്ന് നിങ്ങൾ കരുതുന്നതിലും വലുതാണ്; ഇനി ഒരു ചെറിയ ടെക് ബ്രേക്ക്; സ്നേഹം പങ്കുവെയ്ക്കാൻ ഉടൻ മടങ്ങിയെത്തും; സോഷ്യൽ മീഡിയയിൽ നിന്ന് അവധിയെടുത്ത് പാർവ്വതി

കൊച്ചി: വിവാദങ്ങളും ട്രോളുകളും കേട്ടും കണ്ടും മടുത്തു. സാമൂഹ്യമാധ്യമങ്ങളിൽ നിന്ന് അവധി എടുക്കുന്നുവെന്ന പ്രഖ്യാപനവുമായി യുവനടി പാർവതി. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് സാമൂഹ്യമാധ്യമങ്ങളിൽ നിന്ന് ചെറിയൊരു അവധി എടുക്കുന്നുവെന്നത് ആരാധകരെ നടി അറിയിച്ചിരിക്കുന്നത്.

നിരന്തര സ്നേഹത്തിനും, പിന്തുണയ്ക്കും നന്ദി പറഞ്ഞുകൊണ്ടാണ് പാർവതി ഇൻസറ്റഗ്രാമിലൂടെ ആരാധകരോട് അവധി പ്രഖ്യാപനം നടത്തിയത്. നിങ്ങളുടെ നിരന്തര സ്നേഹത്തിനും, പിന്തുണയ്ക്കും നന്ദി.. ഡിഎം( ഡയറക്ട് മെസേജ്) ലൂടെ സന്ദേശം അയക്കുന്നവരുടെ പിന്തുണ എത്ര പ്രിയപ്പെട്ടതാണെന്ന് നിങ്ങൾ കരുതുന്നതിലും വലുതാണ്. ഇനി ഒരു ചെറിയ ടെക് ബ്രേക്ക് എടുക്കാൻ പോകുകയാണ്. സ്നേഹം പങ്കുവെയ്ക്കാൻ ഉടൻ മടങ്ങിയെത്തും എന്ന് ഉറപ്പ് നൽകിയാണ് ആരാധകരോട് അവധി പ്രഖ്യാപനം നടത്തിയത്.

ഇൻസ്റ്റഗ്രാമിലായിരുന്നു പാർവതി കൂടുതൽ സജീവമായിരുന്നത്. പുതിയ ചിത്രങ്ങളൊന്നും പാർവതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. നടിയെ ആക്രമിച്ച കേസിൽ ഉൾപ്പെടെ ഉറച്ച നിലപാട് എടുത്ത നടിയായിരുന്നു പാർവ്വതി. മമ്മൂട്ടി സിനിമയ്‌ക്കെതിരെ നടത്തിയ പരാമർശത്തെ തുടർന്ന് ഫാൻസുകാരുടെ അധിക്ഷേപം പോലും നേരിടേണ്ടി വന്നു. അപ്പോഴും പാർവ്വതിയെ തേടി മികച്ച വേഷങ്ങളെത്തി. ഇതിനിടെ അമ്മയെ വിമർശിച്ച് കത്ത് എഴുതി. ഇത് അമ്മ ചർച്ച ചെയ്യുകയാണ്. ഇതിനിടെയാണ് സോഷ്യൽ മീഡിയയിൽ നിന്ന് നടി അകലം പാലിക്കാൻ തീരുമാനിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP