Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിവാഹത്തിന് മുൻപും ശേഷവും പ്രണയം രണ്ട് തരത്തിൽ; കുടുംബ ജീവിതത്തിൽ വിട്ടുവീഴ്ചാ മനോഭാവം വേണം; കാളിദാസൻ ജയറാമിന്റെയോ എന്റെയോ പേരിൽ അറിയപ്പെടാൻ ആഗ്രഹിക്കുന്നില്ല; മനസ് തുറന്ന് പാർവ്വതി

വിവാഹത്തിന് മുൻപും ശേഷവും പ്രണയം രണ്ട് തരത്തിൽ; കുടുംബ ജീവിതത്തിൽ വിട്ടുവീഴ്ചാ മനോഭാവം വേണം; കാളിദാസൻ ജയറാമിന്റെയോ എന്റെയോ പേരിൽ അറിയപ്പെടാൻ ആഗ്രഹിക്കുന്നില്ല; മനസ് തുറന്ന് പാർവ്വതി

ലയാളി സിനിമാ പ്രേക്ഷകർ ഏറ്റവും അധികം ഇഷ്ടപ്പെടുന്ന രണ്ട് ദമ്പതികളാണ് ജയറാം പാർവ്വതിയും.ജയറാമുമായുള്ള പ്രണയ വിവാഹത്തിന് ശേഷം പാർവ്വതി സിനിമാ ലോകത്തോട് പൂർണമായും ഗുഡ് ബൈ പറഞ്ഞിട്ട് ഇപ്പോൾ 23 വർഷം പിന്നിടുന്നു. മക്കളുടെയും ഭർത്താവിന്റെയും കാര്യങ്ങൾ നോക്കിയും നൃത്തവും വായനയുമെല്ലാമായി സന്തോഷകരമായ മറ്റൊരു ലോകത്താണ് പാർവ്വതി എന്ന ജയറാമിന്റെ അശ്വതി.

1986 ൽ വിവാഹിതരെ ഇതിലെ ഇതിലെ എന്ന സിനിമയിലൂടെയാണ് ആദ്യമായി അഭിനയ രംഗത്തെത്തുന്നത്. പിന്നീട് കുറേ സിനിമകൾ ചെയ്തു. മിക്കതും സൂപ്പർഹിറ്റുകൾ ആയിരുന്നു. ഇപ്പോൾ ഒരിടവേളയ്ക്ക് ശേഷം പാർവ്വതി മംഗളത്തോട് മനസ് തുറന്നിരിക്കുകയാണ്.

ജയറാമുമായുള്ള പ്രണയവും കുടുംബ ജീവിതത്തെ കുറിച്ചും പാർവ്വതി സംസാരിച്ചു. ജയറാമിനൊപ്പവും നിരവധി സിനിമകൾ ചെയ്തതോടെ അദ്ദേഹവുമായി നല്ല സൗഹൃദം ഉടലെടുത്തെന്നും പിന്നീട് സിനിമാലോകത്തെ ഗോസിപ്പിന് ഇരായായെന്നും അങ്ങനെ സൗഹൃദം പ്രണയമായെന്നും പാർവ്വതി പറയുന്നു.

ചെറുപ്പത്തിലെ കഴിവു തെളിയിച്ച നടനാണ് കാളിദാസൻ. അവൻ എന്റെയോ ജയറാമിന്റെയോ പേരിൽ അറിയപ്പെടരുത് എന്നാണ് എന്റെ ആഗ്രഹം. ജയറാമിന്റെ മകൻ കാളിദാസൻ എന്നതിനേക്കാൾ ഒരു നടൻ എന്ന നിലയിൽ അവനെത്തണം എന്നുണ്ട്. പിന്നെ അവന്റെ അച്ഛനുണ്ടാക്കിയെടുത്ത പേര് നിലനിർത്തണമെന്ന പ്രാർത്ഥനയുമുണ്ടെന്നും അമ്മ എന്ന നിലയിൽ പാർവ്വതി പറയുന്നു.

ജറാമിന്റെയോ കാളിദാസന്റെയോ അഭിനയവുമായി ബന്ധപ്പെട്ട് ഒരഭിപ്രായവും ഞാൻ പറയാറില്ല. പുതിയ സിനിമയുടെ കഥകേട്ടു കഴിഞ്ഞാൽ രണ്ടുപേരും വീട്ടിൽ വന്ന് എന്നോടും ചക്കിയോടും അഭിപ്രായം ചോദിക്കും. ചക്കി പലപ്പോഴും വിമർശിക്കുന്നത് കേൾക്കാം. പിന്നെ ജയറാം കഥയുടെ പാതിവച്ച് പലപ്പോഴും നിർത്തുന്നതുകൊണ്ട് അക്കാര്യത്തിൽ എന്റെ അഭിപ്രായം പറയാൻ സാധിക്കാറില്ലെന്നും നടി പറഞ്ഞു.

ജയറാം കലയോട് താല്പര്യമുള്ള ആളാണ്. എത്ര തിരക്കാണെങ്കിലും എന്റെ പരിപാടി കാണാൻ വരും. ജയറാമിനു ഷൂട്ടിംഗില്ലാത്ത ദിവസങ്ങളിൽ വീട്ടിൽ ആഘോഷമാണ്. ജയറാം പാടും ഞാൻ നൃത്തം ചെയ്യും. കൂട്ടത്തിൽ ജയറാമിന്റെ തായമ്പകയും ഉണ്ടാവും.

വിവാഹത്തിനു മുൻപും ശേഷവും പ്രണയം രണ്ടുതരത്തിലാണ്. വിവാഹത്തിനു മുൻപ് ജയറാം എന്നെ എപ്പോഴും ഫോണിൽ വിളിച്ച് സംസാരിക്കാറുണ്ടായിരുന്നു. എന്നാൽ വിവാഹം കഴിഞ്ഞ് ഞാൻ ജയറാമിനടുത്ത് എപ്പോഴുമുണ്ട്. അപ്പോൾ പിന്നെ പത്തുമിനിട്ട് ഇടവിട്ട് വിവരം അന്വേഷിക്കേണ്ട ആവശ്യമില്ല. എന്നാൽ ഷൂട്ടിംഗിന് ദൂരേയ്ക്ക് പോകുമ്പോൾ ചിലപ്പോൾ വീട്ടിലൊറ്റയ്ക്കിരുന്ന് ഞാനോർക്കും ജയറാമൊന്ന് വിളിച്ചിരുന്നെങ്കിലെന്ന്. ആ നിമിഷം ജയറാമിന്റെ കോൾ എനിക്ക് വരും. അതാണ് ഞങ്ങളുടെ പ്രണയം. പിന്നെ കുടുംബജീവിതത്തിൽ വിട്ടുവീഴ്ചാ മനോഭാവം വേണം എങ്കിലേ ജീവിതം ശാശ്വതമാകൂയെന്ന് നടി വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP