Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഫ്രഞ്ച് സർക്കാരിന്റെ ഷെവലിയർ പുരസ്‌കാരം നേടിയ കമൽഹാസനു മുഖ്യമന്ത്രിയുടെ അഭിനന്ദനം

തിരുവനന്തപുരം: ഫ്രഞ്ച് സർക്കാരിന്റെ ഷെവലിയർ പുരസ്‌ക്കാരം നേടിയ പ്രശസ്ത നടൻ കമൽഹാസനെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു. 'ബഹുമുഖ പ്രതിഭയിലൂടെ ഇന്ത്യൻ സിനിമയെ ലോക സിനിമയുടെ നെറുകയിൽ എത്തിച്ചതിനാലാണ് ഫ്രഞ്ച് സർക്കാറിന്റെ ലീജീയൻ ഓഫ് ഹോണർ അവാർഡ് താങ്കൾക്ക് ലഭിച്ചത്. ഇന്ത്യൻ സിനിമയുടെ അഭിമാനം അതിരുകളില്ലാതെ ചക്രവാളത്തിലേയക്ക് ഉയർത്തുന്നതിന് ഈ അവാർഡിന് സാധിച്ചു. ഈ പുരസ്‌ക്കാരം ആരാധകർക്കും അഭ്യുദയകാംക്ഷികൾക്കും സമർപ്പിച്ചത് വഴി താങ്കളുടെ വിനയമാണ് പ്രകടമാകുന്നത്. കേരളത്തിലെ മുഴുവൻ ജനങ്ങളുടെയും പേരിൽ ഞാൻ അങ്ങയെ ആത്മാർത്ഥമായി അഭിനന്ദിക്കുന്നു' - കമൽഹാസന് അയച്ച കത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP