Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ദിലീപിനെയും കാവ്യയെയും കാണാനെത്തിയ നാട്ടുകാരെ ലാത്തിവീശി ഓടിച്ച് പൊലീസ്; അടൂർഗോപാലകൃഷ്ണന്റെ പിന്നെയും കാണാനെത്തിയ ആരാധകർക്ക് പൊലീസിന്റെ ലാത്തിയടി

ദിലീപിനെയും കാവ്യയെയും കാണാനെത്തിയ നാട്ടുകാരെ ലാത്തിവീശി ഓടിച്ച് പൊലീസ്; അടൂർഗോപാലകൃഷ്ണന്റെ പിന്നെയും കാണാനെത്തിയ ആരാധകർക്ക്  പൊലീസിന്റെ ലാത്തിയടി

സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായപ്പോൾ മുതൽ ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അടൂർ ഗോപാലകൃഷ്ണൻ ഒരുക്കുന്ന പിന്നെയും എന്ന ചി്ത്രം. ഏറെ ഇടവേളയ്ക്ക് ശേഷം ദീലിപ് കാവ്യ ജോഡികൾ ഒന്നിക്കുന്നതുകൊണ്ട് തന്നെ ചിത്രം ഏറെ പ്രത്യേകതയോടെ ആരാധകർ ഉറ്റുനോക്കുന്നത്.

സിനിമയുടെ ചിത്രീകരണം കുന്നത്തൂരിലും സമീപത്തു തേവലക്കരയിലുമായി പൂർത്തി യാകുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടെന്ന് നേരെത്തെ തന്നെ റ്പ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ ഷൂട്ടിങ് കാണാനെത്തിയ നാട്ടുകാരെ പൊലീസ് ലാത്തിവീശി നേരിട്ടെന്ന് റിപ്പോർട്ട് പുറത്ത് വന്നു.

ഇന്നലെ രാത്രി പോരുവഴി പെരുവിരുത്തി മലനടയിലായിരുന്നു ഷൂട്ടിങ്. ദിലീപ് വരുന്ന കാർ കത്തിക്കുന്ന രംഗം ചിത്രീകരിക്കുന്നത് കാണാനാണ് വൈകുന്നേരം മുതൽ സ്ത്രീകളും കുട്ടികളും അടങ്ങുന്ന നിരവധി പേർ എത്തിയത്. എന്നാൽ പ്രകോപനമില്ലാതെ പൊലീസ് ലാത്തി
വീശുകയായിരുന്നുവെന്ന് നാട്ടുകാർ ആരോപിച്ചു. പൊലീസിന്റെ ലാത്തിയടിയിൽ സ്ത്രീകൾക്കും കുട്ടികൾക്കും പരുക്കേറ്റു.

അടൂരിന്റെ കൊടിയേറ്റം, എലിപ്പത്തായം, മുഖാമുഖം എന്നീ സിനിമകൾ കുന്നത്തൂരിലാണു പിറന്നത്. അനന്തരത്തിന്റെ കുറച്ചു ഭാഗം ചിത്രീകരിക്കാനും അടൂർ ഇവിടെ എത്തിയിരുന്നു. തേവലക്കര തെരുവിനു പടിഞ്ഞാറു കോതമംഗലത്ത് പുത്തൻവീട്ടിലാണ് ഇപ്പോൾ ചിത്രീകരണം നടക്കുന്നത്.

ഒട്ടേറെ മികച്ച സിനിമകളുടെ ഛായാഗ്രഹണം നിർവഹിച്ചിട്ടുള്ള എം.ജെ.രാധാകൃഷ്ണനാണ് അടൂരിനൊപ്പം പ്രവർത്തിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP