Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സുരേഷ് ഗോപിയുടെ രാഷ്ട്രീയം സിനിമയെ ബാധിക്കുന്നു; ആശങ്കയെന്ന് രുദ്രസിംഹാസനത്തിന്റെ സംവിധായകൻ; സിനിമക്കെതിരെ  സോഷ്യൽ മീഡിയയിൽ രാഷ്ട്രീയവും വർഗീയവുമായ വിമർശനങ്ങൾ

സുരേഷ് ഗോപിയുടെ രാഷ്ട്രീയം സിനിമയെ ബാധിക്കുന്നു; ആശങ്കയെന്ന് രുദ്രസിംഹാസനത്തിന്റെ സംവിധായകൻ; സിനിമക്കെതിരെ  സോഷ്യൽ മീഡിയയിൽ രാഷ്ട്രീയവും വർഗീയവുമായ വിമർശനങ്ങൾ

തിരുവനന്തപുരം: ഒരു സിനിമാ നടന്റെയോ നടിയുടെയോ രാഷ്ട്രീയം അവരുടെ സിനിമകളെ ബാധിക്കാറുണ്ടോ? ഇല്ലെന്ന് വേണം കരുതാൻ. എന്നാൽ സുരേഷ് ഗോപിയുടെ കാര്യം വരുമ്പോൾ മറിച്ചാണ് കാര്യങ്ങൾ സംഭവിക്കുന്നത്. ബിജെപിയെ പിന്തുണച്ച് സുരേഷ് ഗോപി രംഗത്തെത്തിയതോടെ അദ്ദേഹത്തിന്റെ സിനിമകളും വിമർശനം നേരിടുകയാണ്. പുതുതായി പുറത്തിറങ്ങിയ രുദ്രസിംഹാസനം എന്ന സിനിമ വിമർശനം നേരിടുന്നു എന്നാണ് ഇപ്പോൾ ഉയരുന്ന പരാതി. ഇക്കാര്യം സംവിധായകൻ തന്നെ തുറന്നുപറഞ്ഞു.

സോഷ്യൽ മീഡിയയിൽ രുദ്രസിംഹാസനത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയരുന്നതെന്നാണ് സംവിധായകൻ ഷിബു ഗംഗാധരൻ പറയുന്നത്. സോഷ്യൽ മീഡിയകളിൽ സിനിമയ്‌ക്കെതിരെ രാഷ്ട്രീയമായും വർഗ്ഗീയമായും ആക്രമണങ്ങൾ നടക്കുകയാണ്. ഇത് സിനിമയുടെ വിജയത്തെ ബാധിക്കുമോ എന്ന ആശങ്കയാണ് സംവിധായകൻ ഷിബു ഗംഗാധരൻ പങ്കുവയ്ക്കുന്നത്. റിപ്പോർട്ടർ ടിവിയിലെ മോണിങ് റിപ്പോർട്ടർ എന്ന വാർത്താ സെഗ്മന്റിൽ പങ്കെടുക്കവെയാണ് ഷിബു ഗംഗാധരൻ ഇക്കാര്യം സൂചിപ്പിച്ചത്.

ഇത്തരത്തിലുള്ള വിമർശനങ്ങൾക്ക് പ്രസക്തിയില്ലെന്നാണ് ഷിബുവിന്റെ അഭിപ്രായം. വ്യക്തമായ കോണുകളിൽ നിന്നും ഇത്തരം വിമർശനങ്ങൾ ഉയരുമ്പോൾ അത് സിനിമയെ ബാധിക്കുമോ എന്ന ആശങ്ക ഉണ്ട്. എന്നാൽ അത്തരം വിമർശനങ്ങൾക്ക് പ്രസക്തിയില്ലെന്നും സുരേഷ് ഗോപിയുടെ വ്യക്തിജീവിതവും കലയും തമ്മിൽ കൂട്ടിക്കലർത്തേണ്ടതില്ലെന്നും സംവിധായകൻ ഷിബു ഗംഗാധരൻ പറയുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP