Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭാരം കൂട്ടാൻ പ്രഭാസ് ദിവസേന കഴിച്ചത് 50 മുട്ടയും അരക്കിലോ ചിക്കനും; ബാഹുബലി ടുവിൽ നടന്റെ തൂക്കം 150 കിലോ; ആറടി ഉയരത്തിൽ കൂടുതൽ കരുത്തനായി ബാഹുബലി എത്തും

ഭാരം കൂട്ടാൻ പ്രഭാസ് ദിവസേന കഴിച്ചത് 50 മുട്ടയും അരക്കിലോ ചിക്കനും; ബാഹുബലി ടുവിൽ നടന്റെ തൂക്കം 150 കിലോ; ആറടി ഉയരത്തിൽ കൂടുതൽ കരുത്തനായി ബാഹുബലി എത്തും

ബാഹുബലിയിലൂടെ കരിയർ മാറിമറിഞ്ഞ നടനാണ് തെലുങ്ക് സൂപ്പർതാരം പ്രഭാസ്. സിനിമയ്ക്കായി തന്റെ കരിയറിലെ രണ്ടര വർഷം മാറ്റി വച്ച താരം ബാഹുബലി ടുവിലും കൂടുതൽ കരുത്തനായി തന്നെ രംഗത്തെത്താനുള്ള തയ്യാറെടുപ്പിലാണ്. ഇതിനായി താരത്തിന്റെ ദിനചര്യകളും വർക്ക് ഔട്ടുകളും ആരെയും ഞെട്ടിക്കുന്നതാണ്.

ആദ്യ ഭാഗത്തിന് വേണ്ടി ശരീരത്തിന് ഭാരം കൂട്ടാൻ 40 മുട്ടവെള്ളയാണ് എല്ലാ ദിവസവും കഴിച്ചുകൊണ്ടിരുന്നതെങ്കിൽ രണ്ടാം ഭാഗത്തിനായി നടൻ ദിവസേന 50 മുട്ടയും അരക്കിലോ ചിക്കനുമാണ് കഴിക്കുന്നതെന്നാണ് റിപ്പോർട്ട്.ആദ്യഭാഗത്തിൽ 130 കിലോയായിരുന്നു പ്രഭാസിന്റെ ഭാരം. എന്നാൽ രണ്ടാം ഭാഗത്തിൽ ആറ് അടി ഉയരമുള്ള സൂപ്പർതാരം 20 കിലോ കൂടി കൂട്ടി ഭാരം 150 കിലോയാക്കിയാണ് സ്‌ക്രീനിലെത്തുക.

മുട്ടയും ചിക്കനും മാത്രമല്ല സലാഡ്, പഴങ്ങൾ എന്നിവയും നടൻ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ 100 മിനിട്ട് വർക്ക്ഔട്ട് എന്നിവയാണ് ഒരു ദിവസത്തെ പ്രഭാസിന്റെ തയ്യാറെടുപ്പുകൾ. രണ്ടാം ഭാഗം അടുത്ത വർഷമാകും പുറത്തിറങ്ങുക. റാണ ദഗുപതി, സത്യരാജ്, അനുഷ്‌ക എന്നിവരാവും ബാഹുബലിയുടെ രണ്ടാം ഭാഗത്തിലും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുക...

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP