Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നിവിൻ പോളിയുടെ 'പ്രേമ' ത്തിൽ വീണ് ബാഹുബലി പ്രഭാസ്; മമ്മൂട്ടിയെയും മോഹൻലാലിനെയും ഇഷ്ടം; ഇരുവരും പ്രചോദനം നൽകുന്ന താരങ്ങൾ; കേരളത്തിന്റെ പ്രകൃതിഭംഗി മനോഹരം: മലയാള സിനിമയെക്കുറിച്ച് പ്രഭാസിന് പറയാനുള്ളത്..

നിവിൻ പോളിയുടെ 'പ്രേമ' ത്തിൽ വീണ് ബാഹുബലി പ്രഭാസ്; മമ്മൂട്ടിയെയും മോഹൻലാലിനെയും ഇഷ്ടം; ഇരുവരും പ്രചോദനം നൽകുന്ന താരങ്ങൾ; കേരളത്തിന്റെ പ്രകൃതിഭംഗി മനോഹരം: മലയാള സിനിമയെക്കുറിച്ച് പ്രഭാസിന് പറയാനുള്ളത്..

മുംബൈ: ഇന്ത്യൻ സിനിമാലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബാബുബലിയുടെ രണ്ടാം ഭാഗം. രണ്ട് ദിവസം മുമ്പ് മുംബൈയിൽ നടക്കുന്ന ജിയോ മാമി ഫിലിം ഫെസ്റ്റിവലിൽ വേദിയിൽ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്കും വെർച്വൽ റിയാലിറ്റി ടീസറും പുറത്തുവിട്ടത്. ഇതോടെ ചിത്രത്തിന്റെ ആരാധകർ അത്യന്തം ആവേശത്തിലാണ്. സിനിമ പുറത്തെത്താൻ രണ്ട് മാസം ഇനിയും വേണ്ടിവരുമെന്നിരിക്കേ മലയാള സിനിമയോടും കേരളത്തോടുമുള്ള താൽപര്യത്തെക്കുറിച്ച് പറയുകയാണ് പ്രഭാസ്. മലയാളത്തിലെ പ്രിയ താരങ്ങളെക്കുറിച്ചും ഇഷ്ടസിനിമയെക്കുറിച്ചും മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രഭാസ് പറയുന്നത്.

മമ്മൂട്ടി സാറിന്റെയും മോഹൻലാൽ സാറിന്റെയും ഏറെ സിനിമകൾ ഞാൻ കണ്ടിട്ടുണ്ട്. ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ പ്രചോദനമാവുന്ന താരങ്ങളാണ് അവർ. കുറച്ച് മാസം മുൻപ് മോഹൻലാൽ സാറിനെ കണ്ടിരുന്നു. വളരെ കൂളാണ് അദ്ദേഹം. രസികനും. അടുത്തിടെ കണ്ട ഒരു മലയാളചിത്രം തന്നെ ഏറെ ആകർഷിച്ചെന്നും പ്രഭാസ് പറയുന്നു. 'അടുത്തിടെ കണ്ട മറ്റൊരു മലയാള സിനിമ നിവിൻ പോളിയുടെ പ്രേമമാണ്. മനോഹരമായ ചിത്രം.' പ്രഭാസ് പറയുന്നു.

'ബാഹുബലിയുടെ ചിത്രീകരണത്തിനായി ആതിരപ്പള്ളിയിൽ പോയിരുന്നു. ഗംഭീരം എന്നേ ആ സ്ഥലത്തെക്കുറിച്ച് പറയാനുള്ളൂ. വനയാത്ര എനിക്ക് ഏറെ ഇഷ്ടമാണ്. കേരളത്തിലെ ഷൂട്ടിങ് കഴിഞ്ഞ് മടങ്ങുംമുൻപ് കാട്ടിലെ കുറെ മൃഗങ്ങളെയും നേരിൽ കാണാനായി. പക്ഷേ കേരളത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം ആലപ്പുഴയാണ്. നാല് വർഷം മുൻപ് തെങ്കാശിയിൽ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ആലപ്പുഴയെക്കുറിച്ച് കേൾക്കുന്നത്. അപ്പോഴത്തെ ആവേശത്തിൽ നാല് മണിക്കൂറിലേറെ യാത്ര ചെയ്ത് ആലപ്പുഴയിലെത്തി. ബോട്ട് യാത്ര നടത്തി. പച്ചപ്പിന്റെയും കായലിന്റെയുമെല്ലാം സൗന്ദര്യം മതിയാവോളം ആസ്വദിച്ചു. ഞാൻ കണ്ടിട്ടുള്ളതിൽവച്ച് ഏറ്റവും മനോഹരമായ സ്ഥലമാണത്.- കേരളത്തിന്റെ പ്രകൃതിഭംഗിയെ കുറിച്ച് പ്രഭാസ് പറയുന്നു.

ബാഹുബലി ആദ്യഭാഗം കണ്ട ആവേശത്തിലെത്തുന്ന പ്രേക്ഷകരെ ഒട്ടും നിരാശരാക്കരുതെന്ന ആഗ്രഹത്തിലാണ് രാജമൗലി രണ്ടാംഭാഗം ഒരുക്കുന്നത്. ദൃശ്യസമ്പന്നതയ്ക്കായി വലിയ മുതൽമുടക്കും നടത്തിയിട്ടുണ്ട്. കൈമാസ്‌കിന് മാത്രം 30 കോടിയാണ് ചെലവാക്കിയതെന്നാണ് പുറത്തുവരുന്ന വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP