Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഭിനയത്തിലും സംവിധാനത്തിലും തിളങ്ങിയ പ്രഭുദേവ ഇനി നിർമ്മാതാവിന്റെ റോളിൽ; പുതിയ പ്രൊഡക്ഷൻ കമ്പനിയുമായി നടൻ

അഭിനയത്തിലും സംവിധാനത്തിലും തിളങ്ങിയ പ്രഭുദേവ ഇനി നിർമ്മാതാവിന്റെ റോളിൽ; പുതിയ പ്രൊഡക്ഷൻ കമ്പനിയുമായി നടൻ

ടനായും സംവിധായകനായും നൃത്ത സംവിധായകനായും ഇന്ത്യൻ സിനിമയിൽ തിളങ്ങിയ പ്രഭുദേവ ഇനി നിർമ്മാതാവിന്റെ വേഷമണിയുന്നു.പ്രഭുദേവയുടെ പേരിൽ ആരംഭിച്ച പുതിയ പ്രൊഡക്ഷൻ കമ്പിനിയായ പ്രഭുദേവ സ്റ്റുഡിയോസിന്റെ ബാനറിൽ പുതിയ സിനിമകൾ നിർമ്മിക്കാൻ ഒരുങ്ങുകയാണ് താരം.

പ്രഭുദേവ സ്റ്റുഡിയോസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രങ്ങൾ ഉയർന്ന നിലവാരത്തോടെയാണ് നിർമ്മിക്കുക എന്ന് പ്രഭുദേവ പറയുന്നു. അതോടൊപ്പം മറ്റ് ഭാഷകളിലേക്ക് കൂടി സ്റ്റുഡിയോയുടെ പ്രവർത്തനം വ്യാപിപ്പിക്കുമെന്നും പറയുന്നുണ്ട്.

റെമോ ഡിസൂസ സംവിധാനം ചെയ്ത എബിസിഡി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലാണ് പ്രഭുദേവ അവസാനമായി അഭിനയിച്ചത്. ചിത്രത്തിൽ വരുൺ ധവാനും ശ്രദ്ധാ കപൂറുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അക്ഷയ് കുമാറിനെയും എമിജാക്‌സണെയും നായിക നായകനാക്കി ചെയ്യുന്ന പ്രഭുദേവ സംവിധാനം ചെയ്യുന്ന സിങ് ഈസ് ബ്ലിങ് എന്ന ചിത്രം ഒക്ടോബറിൽ തിയറ്ററുകളിൽ പ്രദർശനത്തിെനത്തും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP