Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിവാഹപ്രായമുള്ള പെൺകുട്ടികൾ ഉണ്ടായാലേ ടെൻഷൻ തന്നെ! പ്രകാശ് രാജ് അഭിനയിച്ച ജുവല്ലറി പരസ്യം കോടതി കയറുന്നു; പെൺ ഭ്രൂണഹത്യ പെരുകാൻ പ്രേരണ നൽകുന്നുവെന്ന് ആക്ഷേപം

വിവാഹപ്രായമുള്ള പെൺകുട്ടികൾ ഉണ്ടായാലേ ടെൻഷൻ തന്നെ! പ്രകാശ് രാജ് അഭിനയിച്ച ജുവല്ലറി പരസ്യം കോടതി കയറുന്നു; പെൺ ഭ്രൂണഹത്യ പെരുകാൻ പ്രേരണ നൽകുന്നുവെന്ന് ആക്ഷേപം

ചെന്നൈ: വിവാഹപ്രായമായ പെൺകുട്ടികൾ ഉണ്ടായാൽ തന്നെ ടെൻഷനാണ്.. പല സിനിമകളിൽ കേട്ടുശീലിച്ച ഈ ഡയലോഗ് ഒരു ജുവല്ലറിയുടെ പരസ്യത്തിന് വേണ്ടി പറഞ്ഞ തെന്നിന്ത്യൻ നടൻ പ്രകാശ് രാജ് ശരിക്കു പുലിവാല് പിടിച്ചു. പെൺകുട്ടികളെ മോശമാക്കി ചിത്രീകരിക്കുന്നു എന്ന ആക്ഷേപമാണ് പരസ്യത്തിനെതിരെ ഉയർന്നിരിക്കുന്ന്. തുടർന്ന് പ്രകാശ് രാജിനെതിരെ ഒരു യുവതി കോടതിയിൽ പരാതി നൽകി.

'വിവാഹപ്രായമുള്ള പെൺകുട്ടികൾ ഉണ്ടായാലേ ടെൻഷൻ ആണെന്നതാണ് പരസ്യത്തിലെ വാചകം. ഇതാണ് വിവാദങ്ങൾക്ക് തുടക്കം. ഒരു ജ്വലറിയുടെ പരസ്യത്തിലായിരുന്നു പ്രകാശ് രാജ് അഭിനയിച്ചത്. പല സംസ്ഥാനത്തും പെൺ ഭ്രൂണഹത്യ പെരുകുന്നതും, വീട്ടുകാരിൽ നിന്നുതന്നെ പെൺകുട്ടികൾക്കുനേരെയുള്ള അക്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ പെൺകുട്ടികൾ വീട്ടുകാർക്ക് ഭാരമാണെന്ന രീതിയിൽ അർഥം വരുന്ന പരസ്യത്തിൽ പ്രകാശ് രാജ് അഭിനയിച്ചതിനെതിരായാണ് യുവതി രംഗത്തെത്തിയത്. പരസ്യം പെൺകുട്ടികളെ അപമാനിക്കുന്നതിന് തുല്യമാണെന്നും, ഇത് പെൺകുട്ടികൾ കുടുംബത്തിന് ടെൻഷനാണെന്ന പൊതു ധാരണയുണ്ടാക്കുമെന്നും കാട്ടി പരസ്യത്തിനും നടനുമെതിരെ നടപടി ആവശ്യപ്പെട്ട് ഒരു വനിതാ സാമൂഹ്യ പ്രവർത്തക മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.

എന്നാൽ പ്രകാശ് രാജ് ഒരു നടൻ മാത്രമാണെന്നും പരസ്യത്തിന് ഉത്തരവാദികളായവർക്കെതിരെ മാത്രമാണ് നടപടിയെടുക്കാൻ സാധിക്കുകയുള്ളൂ എന്നും കോടതി പറയുന്നു. പ്രകാശ് രാജിനെതിരെയുള്ള പരാതി മദ്രാസ് ഹൈക്കോടതി റദ്ദാക്കിയെന്നും വാർത്തയുണ്ട്.

അതേസമയം ഹൈക്കോടതിയിലെ കേസിൽ വരെ എത്തി നിൽക്കുന്ന ഈ സംഭവത്തിൽ ഇപ്പോൾ വിശദീകരണവുമായി പ്രകാശ് രാജ് തന്നെ രംഗത്ത് എത്തിയിട്ടുണ്ട്. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് പ്രകാശ് രാജിന്റെ പ്രതികരണം. പെൺകുട്ടികളെ അപമാനിക്കാൻ പരസ്യത്തിലൂടെ ഉദ്ദേശിച്ചിട്ടില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP