Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജിത്തു ജോസഫിന്റെ അസിസ്റ്റാന്റായി തുടരാൻ പ്രണവ്; ദിലീപിന്റെ ലൈഫ് ഓഫ് ജോസൂട്ടിയിലും അസിസ്റ്റന്റ് ഡയറക്ടർ താരപുത്രൻ

ജിത്തു ജോസഫിന്റെ അസിസ്റ്റാന്റായി തുടരാൻ പ്രണവ്; ദിലീപിന്റെ ലൈഫ് ഓഫ് ജോസൂട്ടിയിലും അസിസ്റ്റന്റ് ഡയറക്ടർ താരപുത്രൻ

മ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാന്റെ സിനിമയിലേക്കുള്ള വരവ് മുതൽ എല്ലാവരും കാത്തിരുന്നതാണ് പ്രണവ് മോഹൻലാലിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റവും. എന്നാൽ എല്ലാവരുടെയും പ്രതീക്ഷ തെറ്റിച്ച് താരപുത്രൻ തമിഴ് ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായാണ് എത്തിയത്.ജീത്തു ജോസഫ് സംവിധാനം ചെയ്ത, 'ദൃശ്യ'ത്തിന്റെ തമിഴ് റീമേക്ക് പാപനാശത്തിൽ സംവിധായകന്റെ അസിസ്റ്റന്റായി പ്രവർത്തിച്ചു കൊണ്ടാണ് പ്രണവ് ഈ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. ഇപ്പോഴിതാ വീണ്ടും ജിത്തുവിന്റെ അസിസ്റ്റന്റായി പ്രവർത്തിക്കാനാണ് പ്രണവിന്റെ തീരുമാനം.

ദിലീപിനെ നായകനാക്കി ജീത്തു സംവിധാനം ചെയ്യുന്ന 'ലൈഫ് ഓഫ് ജോസൂട്ടി' എന്ന ചിത്രത്തിലും പ്രണവ് ജീത്തു ജോസഫിന്റെ അസിസ്റ്റന്റ് ഡയറക്ടാറായി പ്രവർത്തിക്കുമെന്ന്. ചിത്രത്തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെയാണ് അണിയറ പ്രവർത്തകർ ഇക്കാര്യം അറിയിച്ചത്.

മലയോര ഗ്രാമത്തിലെ ജോസൂട്ടി എന്ന സാധാരണക്കാരനായിട്ടാണ് ദിലീപ് ജോസൂട്ടിയിൽ അഭിനയിക്കുന്നത്. കുടുംബവുമായി ഏറെ അടുപ്പം പുലർത്തുന്ന ജോസൂട്ടി ഒരു കർഷകനാണ്. ജോസൂട്ടിയുടെ എട്ടു വയസ്സു മുതൽ 38 വരെയുള്ള ജീവിതമാണ് സിനിമയിൽ പറയുന്നത്. ജ്യോതികൃഷ്ണയും രചന നാരായണൻകുട്ടിയുമാണ് നായികമാർ.

സുരാജ് വെഞ്ഞാറമൂട്, ചെമ്പിൽ അശോകൻ, ഹരീഷ് പേരടി എന്നിവരാണു മറ്റു താരങ്ങൾ. രാജേഷ് വർമയാണ് കഥയും  തിരക്കഥയും. ജീത്തു ജോസഫ് ആദ്യമായി മറ്റൊരാളുടെ തിരക്കഥയിൽ സംവിധാനം ചെയ്യുകയാണ്. മൈ ബോസിനു ശേഷം ദിലീപുമായി ഒന്നിക്കുന്ന ചിത്രം മുഴുനീള കോമഡിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP