Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മഹാഭാരതം സ്ത്രീകളെ പന്തയത്തിനും ചൂതാട്ടത്തിനും ഉപയോഗിക്കുന്ന കഥ; നടൻ കമൽഹാസന്റെ പ്രസ്താവനയ്‌ക്കെതിരേ പരാതിയുമായി സ്വാമി പ്രണവാനന്ദ; മൂന്നു ദിവസത്തിനുള്ളിൽ മാപ്പു പറഞ്ഞില്ലെങ്കിൽ നിയമനടപടികൾ നേരിടേണ്ടിവരുമെന്നും ഭീഷണി

മഹാഭാരതം സ്ത്രീകളെ പന്തയത്തിനും ചൂതാട്ടത്തിനും ഉപയോഗിക്കുന്ന കഥ; നടൻ കമൽഹാസന്റെ പ്രസ്താവനയ്‌ക്കെതിരേ പരാതിയുമായി സ്വാമി പ്രണവാനന്ദ; മൂന്നു ദിവസത്തിനുള്ളിൽ മാപ്പു പറഞ്ഞില്ലെങ്കിൽ നിയമനടപടികൾ നേരിടേണ്ടിവരുമെന്നും ഭീഷണി

ബെംഗളൂരു: മഹാഭാരതത്തെ അവഹേളിച്ചു എന്നാരോപിച്ച് നടൻ കമൽഹാസനെതിരേ പരാതി. ബസവേശ്വര മഠത്തിലെ സ്വാമി പ്രണവാനന്ദയാണ് നടനെതിരേ പൊലീസിൽ പരാതി നൽകിയത്. കമൽഹാസൻ നിരുപാധികം മാപ്പു പറയണമെന്ന് സ്വമി പരാതിയിൽ ആവശ്യപ്പെടുന്നു. മൂന്നു ദിവസത്തിനുള്ളിൽ മാപ്പു പറഞ്ഞില്ലെങ്കിൽ നിയമനടപടികൾ നേരിടേണ്ടിവരുമെന്നാണ് സ്വാമിയുടെ ഭീഷണി.

ഒരു തമിഴ് ചാനലിനു നൽകിയ അഭിമുഖത്തിൽ സ്ത്രീകൾക്കെതിരായ അക്രമങ്ങളെ കുറിച്ചു പരാമർശിക്കവെയാണ് കമൽഹാസൻ വിവാദ പ്രസ്താവന നടത്തിയത്. സ്ത്രീകളെ ചൂതാട്ടത്തിനും പന്തയത്തിനും ഉപയോഗിക്കുന്നതിനെ മഹത്വവത്കരിക്കുന്ന മഹാഭാരതം പോലുള്ള ഇതിഹാസങ്ങളെ ഇഷ്ടപ്പെടുന്ന ജനങ്ങളുടെ നാടാണ് ഇന്ത്യ എന്നായിരുന്നു കമൽഹാസന്റെ പ്രസ്താവന. പാണ്ഡവരുടെ പത്‌നിയായ പാഞ്ചാലി(ദ്രൗപതി)യെയാണ് നടൻ പരാമർശിച്ചത്.

ഇതിനെതിരേയാണ് സ്വാമി പരാതിയുമായി രംഗത്തെത്തിയത്. നേരത്തെ, വിവാദ പ്രസ്താവനയിൽ കമൽഹാസനെതിരേ ഹിന്ദു മുനാനി കച്ചി(എച്ച്എംകെ) കോടതിയിൽ പൊതുതാത്പര്യ ഹർജി ഫയൽ ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP