Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

18 വർഷത്തിനുശേഷം പ്രതാപ് പോത്തൻ സംവിധായകനാകുന്നു; ദുൽഖർ നായകനാകുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് അഞ്ജലി മേനോൻ

18 വർഷത്തിനുശേഷം പ്രതാപ് പോത്തൻ സംവിധായകനാകുന്നു; ദുൽഖർ നായകനാകുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് അഞ്ജലി മേനോൻ

രു യാത്രാമൊഴി എന്ന ചിത്രത്തിനുശേഷം മലയാളത്തിൽ സംവിധായകന്റെ മേലങ്കിയണിയാൻ പ്രതാപ് പോത്തൻ ഒരുങ്ങുന്നു. യുവതാരങ്ങളിൽ ഏറെ താരമൂല്യമുള്ള ദുൽഖർ സൽമാനാണു ചിത്രത്തിലെ നായകൻ.

ഫേസ്‌ബുക്കിലൂടെ പ്രതാപ് പോത്തൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ബാംഗ്ലൂർ ഡേയ്‌സ് എന്ന സൂപ്പർ ഹിറ്റ് സിനിമയ്ക്കുശേഷം അഞ്ജലി മേനോൻ തിരക്കഥയെഴുതുന്ന സിനിമ കൂടിയാകും ഇത്.

ബാഹുബലി, ഐ എന്നീ ചിത്രങ്ങൾ കേരളത്തിൽ വിതരണത്തിനെടുക്കുകയും ലോർഡ് ലിവിങ്സ്റ്റൺ 7000 കണ്ടി നിർമ്മിക്കുകയും ചെയ്ത ഗ്‌ളോബൽ യുണൈറ്റഡ് മീഡിയ ആണ് ചിത്രം നിർമ്മിക്കുന്നത്.

മലയാളത്തിൽ പ്രതാപ് പോത്തൻ സംവിധാനം ചെയ്തത് ഡെയ്‌സി, ഋതുഭേദം, ഒരു യാത്രാമൊഴി എന്നീ ചിത്രങ്ങളാണ്. കമൽ ഹാസൻ ഉൾപ്പെടെയുള്ള താരങ്ങളെവച്ച് തമിഴിലും നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ പ്രതാപ് പോത്തൻ ഒരുക്കിയിട്ടുണ്ട്. പ്രമുഖ സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് മേനോനാണ് പുതിയ ചിത്രത്തിനു ക്യാമറ ചലിപ്പിക്കുന്നത്. മണിരത്‌നത്തിന്റെ കടൽ എന്ന ചിത്രത്തിന് ശേഷം രാജീവ് മേനോൻ ക്യാമറ കൈകാര്യം ചെയ്യുന്നത് പ്രതാപ് പോത്തൻ ചിത്രത്തിനുവേണ്ടിയാണ്.

i met his father in the early 80’s when we travelled together to the us of a to shoot america america …..on meeting him...

Posted by Pratap Pothen on Saturday, October 3, 2015

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP