Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പോൺ സൈറ്റുകൾ നിരോധിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ പ്രതാപ് പോത്തൻ രംഗത്ത്; അടുത്ത ഘട്ടം വരിയുടയ്ക്കലെന്നു താരത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

പോൺ സൈറ്റുകൾ നിരോധിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ പ്രതാപ് പോത്തൻ രംഗത്ത്; അടുത്ത ഘട്ടം വരിയുടയ്ക്കലെന്നു താരത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: കേന്ദ്രസർക്കാർ പോൺ സർക്കാർ നിരോധിച്ച നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെ ചലച്ചിത്ര ലോകത്തുനിന്നും എതിർപ്പിന്റെ സ്വരമുയർന്നു. നടനും സംവിധായകനുമായ പ്രതാപ് പോത്തനാണു ഫേസ്‌ബുക്ക് പോസ്റ്റിലൂടെ കേന്ദ്ര തീരുമാനത്തെ വിമർശിച്ചത്.

രൂക്ഷവിമർശനമാണ് പോൺ സൈറ്റുകളുടെ നിരോധനത്തിനെതിരെ പ്രതാപ് പോത്തൻ ഉയർത്തിയത്. രാജ്യത്തു സ്വയംഭോഗം നിരോധിച്ചെന്നും അടുത്തഘട്ടം വരിയുടയ്ക്കലാണെന്നും പ്രതാപ് പോത്തൻ പരിഹസിച്ചു.

ഇത്തരം നടപടികൾ മൗലികാവകാശത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും പ്രതാപ് പോത്തൻ ഫേസ്‌ബുക്ക് പേജിൽ കുറിച്ചു. ഇന്ത്യയിൽ പോൺ വെബ്‌സൈറ്റുകൾ നിരോധിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. കേന്ദ്ര ടെലികോം ആൻഡ് ഐടി മന്ത്രി നേരത്തെ പോൺ സൈറ്റുകൾ നിരോധിക്കുമെന്ന് അറിയിച്ചിരുന്നു.

എന്നാൽ സ്വകാര്യതയിൽ നീലച്ചിത്രങ്ങൾ കാണുന്നത് നിയമവിരുദ്ധമല്ലെന്ന് ചീഫ് ജസ്റ്റിസ് എച്ച് എൽ ദത്തു പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് സർക്കാരിന്റെ നീക്കം. കേന്ദ്രസർക്കാരിന്റെ ഈ നടപടി വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്നതെന്നാണ് വിലയിരുത്തൽ. ബീഫിനു പിന്നാലെ പോൺ സൈറ്റുകൾ നിരോധിക്കുന്നത് അംഗീകരിക്കാനാകില്ലെന്നാണ് വിവിധ കോണുകളിൽ നിന്നുള്ള അഭിപ്രായം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP