Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പ്രണയകാലത്തിനൊടുവിൽ നടി പ്രീതി സിന്റ വിവാഹിതയായി; ബോളിവുഡ് പോലും അറിയാതെ വിവാഹം നടന്നത് ലോസാഞ്ചലസിൽ

പ്രണയകാലത്തിനൊടുവിൽ നടി പ്രീതി സിന്റ വിവാഹിതയായി; ബോളിവുഡ് പോലും അറിയാതെ വിവാഹം നടന്നത് ലോസാഞ്ചലസിൽ

ലോസാഞ്ചലസ്: നടി പ്രീതി സിന്റ വിവാഹിതയായി. ഏറെക്കാലത്തെ പ്രണയത്തിനൊടുവിലാണ് കാമുകൻ ജീൻ ഗോഡ്‌നോഫിനെ പ്രീതി വിവാഹം കഴിച്ചത്.

ബോളിവുഡ് പോലും അറിയാതെ ലോസാഞ്ചലസിൽ വച്ചായിരുന്നു വിവാഹമെന്നാണു റിപ്പോർട്ടുകൾ. നാൽപ്പത്തൊന്നാം വയസിലാണു പ്രീതി വിദേശത്തു വച്ച് രഹസ്യമായി വിവിഹിതയായത്.

ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും ചില ബന്ധുക്കളുമൊഴികെ മറ്റാരെയും പങ്കെടുപ്പിച്ചിരുന്നുമില്ല. അമെരിക്കയിൽ ബിസിനസുകാരനാണ് ജീൻ. കിങ്‌സ് ഇലവൻ പഞ്ചാബ് ഐപിഎൽ ടീം സ്വന്തമാക്കിയതോടെ ബിസിനസ്‌കാരനായ നെസ്വാഡിയയുമായി പ്രീതി പ്രണയത്തിലായിരുന്നു. എന്നാൽ പെട്ടെന്നാണ് പ്രണയബന്ധം തകർന്നത്. നെസ് വാഡിയ തന്നെ ആക്രമിച്ചെന്നു കാണിച്ചു പ്രീതി പൊലീസിൽ പരാതിയും നൽകിയിരുന്നു.

നെസ് വാഡിയയുമായുള്ള പ്രണയത്തകർച്ചയുടെ സമയത്താണ് പ്രീതി, ജീനിനെ പരിചയപ്പെടുന്നത്. മാർച്ചിലോ ഏപ്രിലിലോ ഇരുവരും വിവാഹിതരാകുമെന്നായിരുന്നു ഇതു വരെ പ്രചരിച്ചിരുന്ന വാർത്തകൾ. പക്ഷേ അതെല്ലാം കാറ്റിൽ പറത്തിക്കൊണ്ടാണിപ്പോൾ വിവാഹ വാർത്ത എത്തിയിരിക്കുന്നത്. വിവാഹഫോട്ടോകൾ ലേലം ചെയ്ത് അതിൽ നിന്നു കിട്ടുന്ന പണം പാവപ്പെട്ടവർക്കു നൽകുമെന്ന് താരം മുൻപേ അറിയിച്ചിരുന്നു.

ജീനുമായുള്ള വിവാഹവാർത്തകൾ പ്രചരിച്ചിരുന്ന കാലത്ത് അതു മാദ്ധ്യമസൃഷ്ടി മാത്രമാണെന്നായിരുന്നു പ്രീതിയുടെ പ്രതികരണം. 1998ൽ മണിരത്‌നത്തിന്റെ ദിൽസേയിലൂടെയാണ് പ്രീതി സിനിമയിലെത്തുന്നത്. ആദ്യ ചിത്രത്തിലെ അഭിനയം ഏറെ അഭിനന്ദനങ്ങൾ സ്വന്തമാക്കിയിരുന്നു. 2013ൽ പുറത്തിറങ്ങിയ ഇഷ്‌ക് ഇൻ പാരിസിലെ കഥാപാത്രത്തിനു ശേഷം കുറച്ചു നാളായി ബോളിവുഡിൽ നിന്ന് അകന്നു നിൽക്കുകയാണ് പ്രീതി. ഇഷ്‌ക് ഇൻ പാരിസിന്റെ നിർമ്മാതാവും രചയിതാവും പ്രീതി തന്നെയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP