Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അമ്മയ്ക്കും ഭാര്യക്കും ശേഷം മറ്റൊരു സ്ത്രീയുടെ അസാമാന്യ ധൈര്യത്തിനും തന്റേടത്തിനും താൻ വീണ്ടും സാക്ഷിയാകുന്നു; ഇനി തന്റെ സിനിമകളിൽ ഒരിക്കലും സ്ത്രീവിരുദ്ധത ഉണ്ടാവില്ല; സഹനടിക്ക് ആശംസ നേർന്ന് പൃഥ്വിരാജിന്റെ പോസ്റ്റ് ഇങ്ങനെ

അമ്മയ്ക്കും ഭാര്യക്കും ശേഷം മറ്റൊരു സ്ത്രീയുടെ അസാമാന്യ ധൈര്യത്തിനും തന്റേടത്തിനും താൻ വീണ്ടും സാക്ഷിയാകുന്നു; ഇനി തന്റെ സിനിമകളിൽ ഒരിക്കലും സ്ത്രീവിരുദ്ധത ഉണ്ടാവില്ല; സഹനടിക്ക് ആശംസ നേർന്ന് പൃഥ്വിരാജിന്റെ പോസ്റ്റ് ഇങ്ങനെ

സാമൂഹ്യ വിരുദ്ധരുടെ ആക്രമത്തിനെ അതിജീവിച്ച് തന്നോടൊപ്പം സിനിമ ചെയ്യാൻ ഒരുങ്ങുന്ന സുഹൃത്തിന് ആശംസകൾ നേർന്ന് പൃഥ്വിരാജിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. അമ്മയ്ക്കും ഭാര്യക്കും ശേഷം മറ്റൊരു സ്ത്രീയുടെ അസാമാന്യ ധൈര്യത്തിനും തന്റേടത്തിനും താൻ വീണ്ടും സാക്ഷിയാകാൻ പോവുകയാണെന്ന് പൃഥ്വിരാജ് ഫെയിസ്ബുക്കിൽ കുറിച്ചു. ചില സ്ത്രീ വിരുദ്ധ നിനിമകളുടെ ഭാഗമാകേണ്ടി വന്നെന്നും ഇനി തന്റെ സിനിമകളിൽ ഒരിക്കലും സ്ത്രീവിരുദ്ധത ഉണ്ടാവില്ലെന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു.

പൃഥ്വിരാജിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ

എന്റെ ജീവിതത്തിൽ ഏറെ തീവ്രമായ ചില നിമിഷങ്ങൾ ഞാൻ അടയാളപ്പെടുത്തിയിട്ടുണ്ട്. ദൈവത്തിന്റെ ഏറ്റവും അർത്ഥ പൂർണവും സങ്കീർണവുമായ സൃഷ്ടിയായ സ്ത്രീയുടെ ധൈര്യം കണ്ട നിമിഷങ്ങൾ.

പെട്ടന്ന് പാളം തെറ്റിയ ജീവിതത്തിൽ നിന്ന് രണ്ട് ആൺകുഞ്ഞുങ്ങളെ വളർത്തിവലുതാക്കിയ അമ്മ മുതൽ പ്രസവ മുറിയിൽ ഒരു അനസ്തേഷ്യ പോലും ഇല്ലാതെ പ്രസവിക്കാൻ ഒരുങ്ങി, എന്റെ കൈ പിടിച്ചുകൊണ്ട് 'കുഴപ്പമൊന്നുമില്ല പൃഥ്വി' എന്ന് പറഞ്ഞ ഭാര്യവരെ. ഒരു പുരുഷൻ എന്ന നിലയിൽ എത്ര നിസാരനാണ് ഞാനെന്ന ഇപ്പോൾ തിരിച്ചറിയുകയാണ്. ഇന്ന് എന്റെ പ്രിയ സുഹൃത്ത് പുതിയ ചിത്രമായ ആദത്തിന്റെ സെറ്റിൽ എത്തുമ്പോൾ എന്റെ ജീവിതത്തിലെ ഒരു അസാധാരണ സ്ത്രീയുടെ അസാമാന്യ ധീരതയ്ക്ക് കൂടി ഞാൻ സാക്ഷ്യം വഹിക്കുകയാണ്.

ഇന്നവൾ സംസാരിക്കാൻ പോവുകയാണ്. അവളുടെ വാക്കുകൾ കാലത്തിനും ഭാഷക്കും അപ്പുറം മുഴങ്ങി കേൾക്കും. ഒരു വ്യക്തിക്കോ ഒരു സംഭവത്തിനോ നിങ്ങളുടെ മേൽ ആധിപത്യം ഉറപ്പിക്കാനാകില്ല അത് നിങ്ങൾക്കു മാത്രമേ സാധിക്കൂ. കോടിക്കണക്കിനു ആളുകൾ പറയാൻ മടിക്കുന്ന കാര്യമാണ് ഇന്ന് എന്റെ സുഹൃത്ത് പറയുന്നത്. ആ ശബ്ദങ്ങൾക്ക് വേണ്ടി ഞാൻ മാപ്പ് പറയട്ടെ, ജീവിതത്തിന്റെ ചില ഘട്ടങ്ങളിൽ അപക്വമായി ഞാൻ പെരുമാറിയിട്ടുണ്ട്. ബുദ്ധി ഉറയ്ക്കും മുൻപ് ഞാൻ ചെയ്ത പുരുഷ മേൽക്കോയ്മ ആഘോഷമാക്കിയ സിനിമകൾക്ക്, അതിൽ നിങ്ങളുടെ മാനം ഇടിക്കുന്ന തരത്തിൽ പറഞ്ഞ ഡയലോഗുകൾക്ക്, അതിന് ഏറ്റുവാങ്ങിയ കൈയടികൾക്ക് ക്ഷമ ചോദിക്കുകയാണ് ഞാൻ. മേലിൽ എന്റെ സിനിമകളിൽ സ്ത്രീകളെ ഇകഴ്‌ത്തില്ലെന്ന് ഉറപ്പു പറയുന്നു. ഒരു നടൻ എന്ന നിലയിൽ മോശപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കേണ്ടി വന്നേക്കും. എന്നാൽ ഒരിക്കലും ഈ കഥാപാത്രങ്ങളെ മഹത്വവത്കരിക്കുകയോ വെള്ളിത്തിരയിലെ അവരുടെ പ്രവർത്തനങ്ങളെ ന്യായീകരിക്കുകയോ ചെയ്യില്ല

ഒരിക്കൽക്കൂടി നമുക്കിവളെ അഭിനന്ദിക്കാം.. ജീവിതം ഇരുട്ടിലാവും എന്ന് പേടിക്കാതെ മുന്നോട്ട് സധൈര്യം വന്നതിന്. അവളുടെ പ്രകാശം ഒരുപാടുപേർക്ക് വഴി കാട്ടുന്നതാകട്ടെ. ഇന്ന് അവൾ സംസാരിക്കാൻ പോകുന്നു.

ഞാൻ എന്നും നിന്റെ ആരാധകനാണ്. സ്നേഹപൂർവ്വം പൃഥ്വി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP