Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സിനിമ ഉപേക്ഷിച്ചു എന്ന വാർത്തകളെല്ലാം അടിസ്ഥാനരഹിതം; ലൂസിഫർ ഞാൻ സംവിധാനം ചെയ്യും, പക്ഷേ...; മോഹൻലാൽ ചിത്രം ലൂസിഫറിനെ കുറിച്ച് പൃഥ്വിരാജ് പറയുന്നു

സിനിമ ഉപേക്ഷിച്ചു എന്ന വാർത്തകളെല്ലാം അടിസ്ഥാനരഹിതം; ലൂസിഫർ ഞാൻ സംവിധാനം ചെയ്യും, പക്ഷേ...; മോഹൻലാൽ ചിത്രം ലൂസിഫറിനെ കുറിച്ച് പൃഥ്വിരാജ് പറയുന്നു

മുരളിഗോപിയുടെ രചനയിൽ താൻ സംവിധാനം ചെയ്യുന്ന ലൂസിഫർ എന്ന ചിത്രത്തിൽ മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാൽ നായകനാകുന്നു.. ആരാധകരെ ഏറെ സന്തോഷിപ്പിച്ച പ്രഖ്യാപനമായിരുന്നു പൃഥ്വിരാജ് നടത്തിയത്. എന്നാൽ ആരാധകർക്കുമേൽ ആശങ്കയുടെ കരിനിഴൽ പരത്തിക്കൊണ്ട് ലൂസിഫർ ഉപേക്ഷിച്ചു എന്ന വാർത്ത പുറത്തു വന്നത് അടുത്തിടെയാണ്. അഭിനയത്തിന്റെ തിരക്കിലായതിനാൽ പൃഥ്വിരാജിന് സംവിധാനം ചെയ്യാൻ കഴിഞ്ഞേക്കില്ല, അതിനാൽ ചിത്രം ഉപേക്ഷിച്ചു എന്നാണ് കിംവദന്തികൾ പരന്നത്.

ഇപ്പോഴിതാ എല്ലാ ആശങ്കകൾക്കും ഊഹാപോഹങ്ങൾക്കും ഉത്തരവുമായി വന്നിരിക്കുകയാണ് സംവിധായകൻ പൃഥ്വിരാജ്. എന്തൊക്കെ സംഭവിച്ചാലും താൻ ലൂസിഫർ പൂർത്തിയാക്കുക തന്നെ ചെയ്യും എന്നാണ് പൃഥ്വി പറയുന്നത്. സിനിമ ഉപേക്ഷിച്ചു എന്ന വാർത്തകളെല്ലാം അടിസ്ഥാനരഹിതമാണ്. പക്ഷേ പൃഥ്വിക്ക് മറ്റൊരു കാര്യം കൂടി പറയാനുണ്ട് ലൂസിഫറിന്റെ ആരാധകരോട്. ഇതുപോലൊരു വൻ പ്രൊജക്ട്, അതും മോഹൻലാലിനെ വച്ച് ചെയ്യുമ്പോൾ അതിന് കൃത്യമായ മുന്നൊരുക്കങ്ങൾ വേണ്ടതുണ്ട്. അതുകൊണ്ട് തനിക്ക് ഒരു വർഷത്തെ സമയം വേണമെന്നാണ് പൃഥ്വി പറയുന്നത്.

നിലവിൽ അഭിനയിക്കുന്ന ആട്ജീവിതം, കർണൻ തുടങ്ങിയ ചിത്രങ്ങൾ പൂർത്തിയാക്കിയാൽ അഭിനയത്തിൽ നിന്ന് പൃഥ്വി താൽക്കാലികമായി വിട്ടു നിൽക്കുമെന്നാണ് അറിയുന്നത്. ലൂസിഫർ സംവിധാനം ചെയ്യാനായാണ് അത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP