Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വീണ്ടും കാക്കിയണിയാൻ പൃഥിരാജ്; ശ്യാമപ്രസാദിന്റെ ഇവിടെയിലും പൊലീസ് വേഷത്തിൽ നടനെത്തും

വീണ്ടും കാക്കിയണിയാൻ പൃഥിരാജ്; ശ്യാമപ്രസാദിന്റെ ഇവിടെയിലും പൊലീസ് വേഷത്തിൽ നടനെത്തും

ശ്യാമപ്രസാദ് അടുത്തതായി ചിത്രീകരിക്കുന്ന ബിഗ് ബജറ്റ് ചിത്രമായ ഇവിടെയിലും പൃഥിരാജ് പൊലീസാവും. പൊലീസായി പൃഥി അഭിനയിച്ച ചിത്രങ്ങളെല്ലാം ബോക്‌സ് ഓഫീസിൽ വിജയിച്ചതിന്റെ പിന്നാലെയാണ് ശ്യാമപ്രസാദും പൃഥി രാജിനെ കാക്കിയണിയിക്കാൻ ഒരുങ്ങുന്നത്.

എന്നാൽ ഇത്തവണ സാധാരണയിൽ നിന്നും വളരെ വ്യത്യസ്തമായൊരു പൊലീസ് വേഷമാകും താരം അവതരിപ്പിക്കുക. ഇന്ത്യൻ വംശജനായ അത്‌ലാന്റയിൽ ജോലി ചെയ്യുന്ന പൊലീസിന്റെ വേഷത്തിലാണ് താരം രംഗത്തെത്തുക. ഐ.ടി മേഖലയിൽ ജോലി ചെയ്യുന്ന ടെക്കികളുടെ ഇടയിൽ നടക്കുന്ന പരന്പര കൊലപാതകത്തിന്റെ ചുരളഴിച്ചാണ് കഥ മുന്നേറുന്നത്.ക്രൈം ത്രില്ലറായുള്ളൊരു കൊമേർഷ്യൽ എന്റർടെയിനറായിരിക്കും ചിത്രമെന്നാണ് റിപ്പോർട്ടുകൾ. ധാർമിക് ഫിലിംസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത് അജയൻ വേണുഗോപാലനാണ്.

ചിത്രത്തിൽ നിവിൻ പോളി, അജു വർഗീസ്, ഭാവന, വൈ.ജി മഹേന്ദ്ര എന്നിവരും അഭിനയിക്കുന്നുണ്ട്. ചിത്രം മുഴുവനായും യു.എസ്.എയിലായിരിക്കും ചിത്രീകരിക്കുക. ചിത്രത്തിൽ നിരവധി വിദേശി അഭിനേതാക്കളും അണിയറ പ്രവർത്തകരും ഭാഗമാകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP