Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൊലീസിനും കള്ളനും ശേഷം കുടുംബസ്ഥനാവാൻ പൃഥിരാജ്; സുജിത് വാസുദേവ് ചിത്രത്തിൽ വേറിട്ട വേഷവുമായി നടൻ

പൊലീസിനും കള്ളനും ശേഷം കുടുംബസ്ഥനാവാൻ പൃഥിരാജ്; സുജിത് വാസുദേവ് ചിത്രത്തിൽ വേറിട്ട വേഷവുമായി നടൻ

ടുത്തിടെ ഇറങ്ങിയ ചിത്രങ്ങളിലെല്ലാം പൊലീസ് വേഷവും കള്ളൻേവഷവും ചെയ്ത് ഹിറ്റുകൾ സമ്മാനിച്ച പൃഥിരാജ് ഇനി അല്പം കളംമാറ്റി ചവിട്ടാനൊരുങ്ങുകയാണ്. ഛായാഗ്രാഹകനായ സുജിത് വാസുദേവ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാകും പൃഥ്വിയെ വേറിട്ട വേഷത്തിൽ കാണാനാവുക. ചിത്രത്തിൽ കുടുംബനാഥനായാവും നടൻ എത്തുക.

സുജിത് സുന്ദർ തന്നെയാണ് ചിത്രത്തിന്റെ കഥയെഴുതുന്നത്. ഡോ. എസ്. ജനാർധനനാണ്  ചിത്രത്തിന്റെ തിരക്കഥാകൃത്ത്. ആളുകളെ മുഷുപ്പിക്കുന്നതരത്തിലുള്ള വിഷയമല്ല ചിത്രം കൈകാര്യം ചെയ്യുന്നതെന്ന് സംവിധായകൻ പറഞ്ഞു.പലപ്പോഴും അഹങ്കാരവും ആത്മാഭിമാനവും നമ്മളെ ജീവിതം പൂർണമായി ആസ്വദിക്കുന്നതിൽ നിന്നും തടയാറുണ്ട്. തന്റെ ചിത്രത്തിലെ നായകനും അതേ ഘട്ടത്തിലൂടെയാണ് സഞ്ചരിക്കുന്നത്. എന്നാൽ ഒരു പ്രത്യേക സന്ദർഭത്തിൽ അയാൾ തന്റെ തെറ്റുകൾ തിരിച്ചറിയുകയും സേന്താഷഭരിതമായ ജീവിതത്തിലേക്ക് തിരിച്ചു വരികയും ചെയ്യുന്നതാണ് തന്റെ ചിത്രത്തിന്റെ ഇതിവൃത്തമെന്ന് സംവിധായകൻ വ്യക്തമാക്കി.

ഒരു കുടുംബനാഥനായ പൃഥ്വിരാജിന്റെ ജീവിതത്തിലുണ്ടാകുന്ന ചെറിയ സന്തോഷങ്ങളിലൂടെയും ദുഃഖങ്ങളിലൂടെയും ആയിരിക്കും ചിത്രം മുന്നോട്ട് പോവുക. ജനങ്ങൾക്ക് വളരെ എളുപ്പം താരതമ്യപ്പെടുത്താവുന്ന ചിത്രം കൂടിയാണ് ഇതെന്നും സംവിധായകൻ വ്യക്തമാക്കി.മലയാളത്തിലുള്ള ചില ചിത്രങ്ങളുടെ ജോലികൾ തീർത്തതിന് ശേഷം മാത്രമേ തന്റെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുകയുള്ളെന്ന് സംസ്ഥാന അവാർഡ് ജേതാവ് കൂടിയായ സുജിത് വാസുദേവ്  പറഞ്ഞു.

തിരക്കഥാകൃത്തായ സച്ചിയുടെ ചിത്രത്തിനും നാദിർഷായുടെ അമർ അക്‌ബർ ആന്റണി എന്ന ചിത്രത്തിനും ശേഷമായിരിക്കും പ്രോജക്ട്
ആരംഭിക്കുക. അടുത്ത ജൂണോടെ ഷൂട്ടിങ് ആരംഭിക്കണമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവനന്തപുരം പശ്ചാത്തലമായി ഒരുങ്ങുന്ന ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിക്കുന്നതും സുജിത് ആയിരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP