Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പൃഥ്വിരാജ് പ്രൊഡക്ഷൻസും സോണി പിക്ച്ചേഴ്സും ഒന്നിക്കുന്ന ആദ്യ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തുവന്നു; 'നൈൺ' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധായകൻ കമലിന്റെ പുത്രൻ ജുനൂസ് മുഹമ്മദ്

പൃഥ്വിരാജ് പ്രൊഡക്ഷൻസും സോണി പിക്ച്ചേഴ്സും ഒന്നിക്കുന്ന ആദ്യ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തുവന്നു; 'നൈൺ' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധായകൻ കമലിന്റെ പുത്രൻ ജുനൂസ് മുഹമ്മദ്

തിരുവനന്തപുരം: ഓഗസ്റ്റ് സിനിമാ കമ്പനിയിൽ നിന്നും പിൻവാങ്ങിയ ശേഷം പൃഥ്വിരാജ് സ്വന്തമായി ആരംഭിച്ച് നിർമ്മാണ കമ്പനിയുടെ ആദ്യചിത്രം അനൗൺ്‌സ് ചെയ്തു. പൃഥ്വിരാജിന്റെ നിർമ്മാണ കമ്പനി പൃഥ്വിരാജ് പ്രൊഡക്ഷൻസും സോണി പിക്ച്ചേഴ്സും ഒന്നിക്കുന്ന ആദ്യ ചിത്രമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

'നൈൺ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജുനൂസ് മുഹമ്മദ് ആണ്, പൃഥ്വിരാജ് തന്നെയാണ് നായകനായെത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഉൾപ്പെടെയുള്ള വിവരങ്ങൾ പൃഥ്വിരാജ് തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് പുറത്ത് വിട്ടത്.

പൃഥ്വിരാജ് സ്വന്തമായി നിർമ്മാണ രംഗത്തേക്ക് വരുന്നുവെന്ന വാർത്ത ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കേട്ടത്. പൃഥിരാജ് പ്രൊഡക്ഷൻസ് എന്ന പേരിൽ ഭാര്യ സുപ്രിയുമായി ചേർന്നാണ് പുതിയ നിർമ്മാണ കമ്പനി ആരംഭിച്ചത്. നിർമ്മാണ കമ്പനി പ്രഖ്യാപിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ ഇന്റർനാഷണൽ നിർമ്മാണ കമ്പനി സോണി പിക്ച്ചേഴ്സ് പൃഥിരാജ് പ്രൊഡക്ഷൻസുമായി സഹകരിക്കുമെന്ന് താരം അറിയിച്ചിരുന്നു. സോണി പിക്ച്ചേഴ്സിന്റെ ആദ്യ മലയാള ചിത്രത്തിന് വേണ്ടി കാത്തിരിക്കാനും താരം പറഞ്ഞിരുന്നു.

മലയാള സിനിമയെ ലോകത്തിനു മുമ്പിൽ പരിചയപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് പൃഥിരാജ് വ്യക്തമാക്കിയതിന് തൊട്ട് പിന്നാലെയാണ് പുതിയ ചിത്രം പ്രഖ്യാപിക്കുന്നത്. സോണി പിക്ച്ചേഴ്സിന്റെ ആദ്യമലയാള സിനിമയാണ് 'നൈൺ'. ഇതിനു മുമ്പ് ബോളിവുഡിൽ 'പാഡ്മാൻ' ആയിരുന്നു സോണി നിർമ്മിച്ച ചിത്രം.

'100 ഡെയ്സ് ഓഫ് ലവി'നു ശേഷം ജുനൂസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'നൈൺ'. ഏപ്രിൽ രണ്ടാം വാരത്തോടെ ചിത്രീകരണം ആരംഭിക്കും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP