Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മോഹൻലാൽ മീശപിരിച്ചെത്തുന്ന ലോഹത്തിൽ അതിഥി താരമായി പൃഥ്വിരാജും എത്തുന്നു; രഞ്ജിത്തിന്റെ ആക്ഷൻ ത്രില്ലറിൽ പൃഥ്വി എത്തുന്നത് പൊലീസ് യൂണിഫോമിൽ

മോഹൻലാൽ മീശപിരിച്ചെത്തുന്ന ലോഹത്തിൽ അതിഥി താരമായി പൃഥ്വിരാജും എത്തുന്നു; രഞ്ജിത്തിന്റെ ആക്ഷൻ ത്രില്ലറിൽ പൃഥ്വി എത്തുന്നത് പൊലീസ് യൂണിഫോമിൽ

മ്മൂട്ടിയും പൃഥ്വിരാജും ഒരുമിച്ച് പോക്കിരിരാജ എന്ന സിനിമ മലയാളത്തിൽ പണംവാരിയ ചിത്രങ്ങളുടെ കൂട്ടത്തിൽ മുൻപന്തിയിലാണ്. അതിന് ശേഷം മോഹൻലാൽ ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു എന്നാണ് പൃഥ്വിരാജും മോഹൻലാലും ഒരുമിച്ചൊരു ചിത്രം ചെയ്യുക എന്ന്. എന്തായാലും ആരാധകരുടെ ആ കാത്തിരിപ്പിന് അറുതി വരാൻ പോകുകയാണ്. ഏറെക്കാലത്തിന് ശേഷം മോഹൻലാൽ മീശപിരിച്ചെത്തുന്ന ആക്ഷൻ ചിത്രത്തിൽ പൃഥ്വിരാജും അഭിനയിക്കുന്നു എന്നതാണ് ആരാധകരെ ഏറെ സന്തോഷിപ്പിക്കുന്നത്. രഞ്ജിത്ത് ഒരുക്കുന്ന ലോഹം എന്ന ആക്ഷൻ ത്രില്ലർ ചിത്രത്തിലാണ് മോഹൻലാലിനൊപ്പം പൃഥ്വിരാജ് എത്തുന്നത്. ചിത്രത്തിൽ പൊലീസ് യൂണിഫോമിൽ അതിഥിതാരമായാണ് പൃഥ്വി എത്തുക.

സ്വർണ്ണക്കടത്ത് പ്രമേയമാകുന്ന ചിത്രത്തിൽ മോഹൻലാൽ കരുത്തനായ അന്വേഷണ ഉദ്യോഗസ്ഥനായാണ് എത്തുകയെന്നും സൂചനയുണ്ട്. ആന്റണി പെരുമ്പാവൂർ ആശിർവാദ് സിനിമാസിന്റെ ബാനറിൽ നിർമ്മിക്കുന്ന സിനിമയിൽ ആൻഡ്രിയാ ജെർമിയയാണ് നായിക. ശ്രിന്ദാ അഷാബ്,രൺജി പണിക്കർ,അജ്മൽ അമീർ,സിദ്ദീഖ്, ഹരിഷ് പേരടി, വികെ പ്രകാശ്, മൈഥിലി,ഇർഷാദ്,അജു വർഗ്ഗീസ്,അബു സലിം,അശ്വിൻ മാത്യു,മണിക്കുട്ടൻ എന്നിവരും അഭിനയിക്കുന്നുണ്ട്.

ജി ഫോർ ഗോൾഡ് എന്ന പേരിൽ രഞ്ജിത് നേരത്തെ പ്ലാൻ ചെയ്തിരുന്ന ചിത്രമാണ് ലോഹം ദ യെല്ലോ മെറ്റൽ എന്ന പേരിൽ എത്തുന്നതെന്നും സൂചനയുണ്ട്. കുഞ്ഞുണ്ണി എസ് കുമാാണ് ക്യാമറ. ശ്രീവൽസൻ ജെ മേനോനാണ് സംഗീതം. കോഴിക്കോട് മാർച്ച് ആദ്യം ഷൂട്ടിങ് ആരംഭിച്ച സിനിമ ഇപ്പോൾ കൊച്ചിയിൽ പുരോഗമിക്കുകയാണ്. മൂന്ന് ദിവസത്തോളം ദുബായിലും ലോഹം ചിത്രീകരിക്കുന്നുണ്ട്.

വേണു സംവിധാനം ചെയ്ത മുന്നറിയിപ്പിൽ പൃഥ്വിരാജ് അതിഥിതാരമായി എത്തിയിരുന്നു. നന്ദനം എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിച്ച രഞ്ജിത്തിനൊപ്പം പൃഥിരാജ് എത്തുന്ന നാലാമത്തെ ചിത്രം കൂടിയാണ് ലോഹം. നന്ദനത്തിന് ശേഷം തിരക്കഥയിലും ഇന്ത്യൻ റുപ്പിയിലും പൃഥ്വിയായിരുന്നു നായകൻ. മോഹൻലാലിനൊപ്പം പൃഥ്വിരാജും എത്തുന്നു എന്ന റിപ്പോർട്ട് പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ പൃഥ്വിരാജിന്റെയും മോഹൻലാലിന്റെയും ആരാധകർ സംഗതി ആഘോഷമാക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP