Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശ്രീകൃഷ്ണനാകാൻ പൃഥ്വിരാജ് കുതിരയോട്ടവും ആയോധനമുറകളും പരിശീലിക്കും; മികച്ച സാങ്കേതിക മികവോടെ സ്യമന്തകം ഒരുക്കാൻ ഹരിഹരനും

ശ്രീകൃഷ്ണനാകാൻ പൃഥ്വിരാജ് കുതിരയോട്ടവും ആയോധനമുറകളും പരിശീലിക്കും; മികച്ച സാങ്കേതിക മികവോടെ സ്യമന്തകം ഒരുക്കാൻ ഹരിഹരനും

രിഹരൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ സ്യമന്തകത്തിന് വേണ്ടി പൃഥിരാജ് ആയോധന കലകൾ പഠിക്കാൻ ഒരുങ്ങുകയാണ്. ചിത്രത്തിൽ ശ്രീകൃഷ്ണന്റെ വേഷമാണ് പൃഥി അവതരിപ്പിക്കുന്നത്.മലയാളത്തിലെ ക്‌ളാസ്സിക് ഹിറ്റായ ഒരു വടക്കൻ വീരഗാഥയും ചരിത്രം മറന്ന കഥ പറഞ്ഞ പഴശ്ശിരാജയും ഒരുക്കിയ ഹരിഹരൻ സ്യമന്തകം എന്ന സ്വപ്‌നപദ്ധതിയൊരുക്കുന്നത് വൻ തയ്യാറെടുപ്പുകൾക്കൊപ്പമാണ്.

ചിത്രത്തിൽ ശ്രീകൃഷ്ണനായി എത്തുന്ന പൃഥിരാജ് അതിനായി കുതിരയെ ഓടിക്കാനും നൃത്തവും സംഗീതവും അഭ്യസിക്കുന്നുണ്ട്. ഒരു ഇന്ത്യൻ സിനിമയിൽ ഇതാദ്യമായാണ് ശ്രീകൃഷ്ണനെ മുഴുനീള നായകനായി അവതരിപ്പിക്കുന്നത്. ഇത് വരെ കൃഷ്ണനെ കാമുകഭാവത്തിൽ മാത്രമാണ് ചില പ്രോജക്ടുകളിൽ അവതരിപ്പിച്ചിട്ടുള്ളത്. എന്നാൽ ഈ ചിത്രത്തിൽ ശ്രീകൃഷ്ണനെ യോദ്ധാവായും കാമുകനായും തത്വജ്ഞാനിയായും ദൃശ്യവത്കരിക്കുന്നുണ്ട്. ചിത്രത്തിലെ കൃഷ്ണവേഷം അവതരിപ്പിക്കാനുള്ള ശരീരഘടനയും ലുക്കും പൃഥ്വിക്കുള്ളതിനാലാണ് താരത്തെ നായകനാക്കാൻ തീരുമാനിച്ചതെന്ന് ഹരിഹരൻ നേരത്തെ പറഞ്ഞിരുന്നു. ഏറെ കാലമായി ഹരിഹരന്റെ മനസിലുണ്ടായിരുന്ന പ്രോജക്ടാണിത്.

ദ്വാരകയിൽ ജീവിച്ചിരുന്ന സത്രാജിത്തിന്റെ കയ്യിലുള്ള അമൂല്യരത്‌നമായ സ്യമന്തകം സഹോദരൻ പ്രസേനജിത്ത് ധരിച്ച് കാട്ടിൽ പോവുന്നതും നഷ്ടപ്പെടുന്നതുമാണ് മഹാഭാരതത്തിലെ സ്യമന്തകരത്‌നത്തെക്കുറിച്ചുള്ള ഭാഗത്ത് വിവരിക്കുന്നത്. ശ്രീകൃഷ്ണനാണ് പ്രസേനനെ കൊന്ന് രത്‌നം മോഷ്ടിച്ചതെന്നൊരു കിംവദന്തി ഉണ്ടാവുകയും സത്യാവസ്ഥ പുറംലോകത്തെ ബോധ്യപ്പെടുത്താൻ ശ്രീകൃഷ്ണൻ നടത്തുന്ന പ്രയത്‌നവും സ്യമന്തകം സിനിമയിലുണ്ടാകും.

സ്യമന്തകം എന്ന അമൂല്യരത്‌നം വീണ്ടെടുക്കാനായി ശ്രീകൃഷ്ണൻ നടത്തുന്ന സാഹസികയാത്രയും ഏറ്റുമുട്ടലുകളും മഹാഭാരതത്തിലെ മികച്ച ഭാഗങ്ങളിലൊന്നാണ്. സ്യമന്തകവുമായി ബന്ധപ്പെട്ട കഥയ്ക്കുള്ള വലിയ സിനിമാ സാധ്യത പരിഗണിച്ചാണ് ചിത്രമൊരുക്കുന്നതെന്ന് ഹരിഹരൻ. പറഞ്ഞു.

വിഷ്വൽ ഇഫക്ട്‌സിനും സംഗീതത്തിലും വലിയ പ്രാധാന്യമുള്ള പ്രൊജക്ട് ആയിരിക്കും സ്യമന്തകമെന്നും സംവിധായകൻ പറഞ്ഞു. മറുഭാഷയിലെ പ്രമുഖതാരങ്ങളും ചിത്രത്തിന്റെ ഭാഗമാകും. മഹാഭാരത്തിലെ കഥ എന്നതിനാൽ കേരളത്തിൽ മാത്രമായി ചിത്രീകരിക്കുക സാധ്യമല്ല. പാതി മനുഷ്യനും പാതി വാനരനുമായ ജാംബവാൻ ഉൾപ്പെടെയുള്ള കഥാപാത്രങ്ങൾ കമ്പ്യൂട്ടർ ഗ്രാഫിക്സ് പിന്തുണയിൽ ഒരുക്കാനാണ് ആലോചിക്കുന്നത്.

മലയാളത്തിലെ ഏറ്റവും മുതൽമുടക്കുള്ള ചിത്രമായിട്ടായിരിക്കും സ്യമന്തകം ഒരുങ്ങുക. മലയാളത്തിന് പുറമേ തമിഴ്,തെലുങ്ക്,ഹിന്ദി പതിപ്പുകളിലായിരിക്കും റിലീസ്. ഗോകുലം ഫിലിംസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് സ്യമന്തകം നിർമ്മിക്കുന്നത്.ചിത്രത്തിന്റെ ശബ്ദമിശ്രണം റസൂൽ പൂക്കുട്ടിയാകും നിർവഹിക്കുക.ഷൂട്ടിങ് ഈ വർഷം തന്നെ ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP