Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിവിന്റെ അഭിനയം വിസ്മയിപ്പിക്കുന്നത്; വിനീത് വികസിച്ചുകൊണ്ടിരിക്കുന്ന ജീനിയസ്; മുരളി ഗോപി ആധുനിക തലമുറയിലെ ലോഹിതദാസ്;ഫഹദ് മികച്ച നടൻ; പൃഥിരാജ് തന്റെ സഹപ്രവർത്തകരെ വിലയിരുത്തുന്നത് ഇങ്ങനെ

നിവിന്റെ അഭിനയം വിസ്മയിപ്പിക്കുന്നത്; വിനീത് വികസിച്ചുകൊണ്ടിരിക്കുന്ന ജീനിയസ്; മുരളി ഗോപി ആധുനിക തലമുറയിലെ ലോഹിതദാസ്;ഫഹദ് മികച്ച നടൻ; പൃഥിരാജ് തന്റെ സഹപ്രവർത്തകരെ വിലയിരുത്തുന്നത് ഇങ്ങനെ

രുകാലത്ത് സോഷ്യൽ മീഡിയയുടെ കടുത്ത ആക്രമണത്തിന് സ്ഥിരം ഇരയായിരുന്നു പൃഥ്വി. എന്നാൽ ഇപ്പോഴോ, ഏറ്റവും മികച്ച സിനിമകൾ മാത്രം നൽകുന്ന നടനായി പൃഥ്വിരാജ് മാറിയിരിക്കുകയാണ്.കഴിഞ്ഞ വർഷം മലയാള സിനിമയിൽ ഏറ്റവും മികച്ച സിനിമകൾ പൃഥ്വിരാജിന്റെ വകയായിരുന്നു. 

ആദ്യം സ്‌ക്രീനിൽ കണ്ട പൃഥ്വിരാജല്ല ഇപ്പോഴത്തേത്. നമുക്ക് നേരെ വിരൽ ചൂണ്ടുന്നവർക്കും വിമർശനങ്ങൾ ഉന്നയിക്കുന്നവർക്കും കൊടുക്കാവുന്ന ഏറ്റവും നല്ല മറുപടിയെന്നവണ്ണമാണ് നടന്റെ വളർച്ചയും.

സിനിമയിൽ അധികം സുഹൃത്തുക്കളില്ലാത്ത ആളെന്നാണ്് പൃഥ്വിരാജിനെ പറ്റിയുള്ള സംസാരം. പക്ഷെ ആരുമായും ശത്രുത ഇല്ലതാനും. നിവിൻ പോളി, കുഞ്ചാക്കോ ബോബൻ, ജയസൂര്യ തുടങ്ങിയ യുവതാരങ്ങൾക്കൊപ്പം അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. മലയാളത്തിലെ ഒട്ടുമിക്ക എല്ലാ സംവിധായകരോടും നായകന്മാരോടും നല്ലൊരു ബന്ധം തന്നെ പൃഥ്വി സൂക്ഷിക്കുന്നുമുണ്ട്.

അടുത്തിടെ തനിക്കൊപ്പം രംഗത്തുള്ള നടന്മാരെക്കുറിച്ച് പൃഥ്വി മെട്രോമാറ്റിനിക്ക് നല്കിയ അഭിമുഖത്തിൽ് വെളിപ്പെടുത്തിയത് ശ്രദ്ധേയമായിരുന്നു. തനിക്കൊപ്പം അഭിനയിച്ചവരെക്കുറിച്ചുള്ള താരത്തിന്റെ നിരീക്ഷണത്തിൽ യുവനടൻ നിവൻപോളി വിസ്മയിപ്പിച്ചെന്നും വിനീത് വികസിച്ചുകൊണ്ടിരിക്കുന്ന ഒരു ജീനിയസാണെന്നും നടനും തിരക്കഥാകൃത്തുമായ മുരളീഗോപി ആധുനിക തലമുറയിലെ ലോഹിതദാസാണെന്നും പൃഥ്വി പറഞ്ഞു.

തട്ടത്തിൻ മറയത്ത് കണ്ടപ്പോൾ തന്നെ നിവിന് ഇനി തിരിഞ്ഞു നോക്കേണ്ടി വരില്ലെന്ന് അറിയാമായിരുന്നെന്നാണ് പൃഥ്വി പറയുന്നത്. സിനിമ കണ്ടതിന്റെ പുറമേ നിവിനെ വിളിച്ചിരുന്നെന്നും നിവിൻ തന്നെ വിസ്മയിപ്പിച്ചെന്നും പൃഥ്വി പറഞ്ഞു. ഇവിടെ എന്ന ശ്യാമപ്രസാദ് ചിത്രത്തിൽ പൃഥ്വിയും നിവിനും ഒരുമിച്ച് അഭിനയിച്ചിരുന്നു. ഉസ്താദ് ഹോട്ടൽ എന്ന സിനിമ ദുൽഖർ സൽമാന്റെ രണ്ടാമത്തെ ചിത്രമാണെന്ന് തോന്നുകയേ ഇല്ല. അത്ര നന്നായിട്ടാണ് ദുൽഖർ ഫൈസിയെ അവതരിപ്പിച്ചതെന്നും പറയുന്നു. ബാല്യകാല സുഹൃത്തുക്കളായിരുന്നെങ്കിലും ഇരുവരും ഇതുവരെ ഒന്നിച്ചിട്ടില്ല.

ഫഹദ് ഫാസിൽ ഒരു നല്ല നടനാണെന്ന് നേരത്തേ തന്നെ വിലയിരുത്തിയിരുന്നു. എന്നാൽ രണ്ടാം വരവിലാണ് ഫഹദിനെ പ്രേക്ഷകർ അംഗീകരിച്ചത്. ഫഹദ് ഒരു നല്ല നടനാണെന്ന് താനും ചേട്ടനും എപ്പോഴും പറയുമായിരുന്നു. ഫഹദ് അഭിനയിച്ച മിക്ക ചിത്രങ്ങളും തന്റെ പ്രിയപ്പെട്ടവയുടെ പട്ടികയിലുള്ളതാണെന്നും പറഞ്ഞു. ഒട്ടേറെ സിനിമകളിൽ ഒന്നിച്ചിട്ടുള്ള കുഞ്ചാക്കോബോബന്റെ പ്രത്യേകത അഭിനയത്തിലെ പക്വതയാണ്. രണ്ടാം വരവിൽ കഥാപാത്രങ്ങൾ സൂഷ്മമായി തെരഞ്ഞെടുക്കുന്നു എന്നതാണ് കുഞ്ചാക്കോബോബന്റെ പ്രത്യേകത.

ക്ളാസ്സ്മേറ്റും സ്വപ്നക്കൂടും ഉൾപ്പെടെ ഒട്ടേറെ സിനിമകൾ ഒന്നിച്ച് ചെയ്ത ജയസൂര്യ ഹ്യൂമറും സീരിയസ്സും ഒരുപോലെ മികവുറ്റതാക്കുന്നു എന്നതാണ് പ്രത്യേകത. ഇനിയും ഒന്നിച്ചിട്ടില്ലാത്ത വിനീത് ശ്രീനിവാസനിൽ ഒരു ജീനിയസ് ഉണ്ടെന്ന് നേരത്തെ അറിയാമെന്നും അത് അനുനിമിഷം വികസിക്കുകയാണെന്നും വ്യത്യസ്ത തിരക്കഥ സമ്മാനിക്കുകയും മികച്ച അഭിനേതാവായി മാറുകയും ചെയ്തിട്ടുള്ള മുരളീഗോപി പുതിയ തലമുറയിലെ ലോഹിത ദാസ് ആണെന്നും പൃഥ്വിരാജ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP