Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹൊറർ ത്രില്ലറായ എസ്രയുടെ ലൊക്കേഷനിൽ പ്രേതബാധ ഉണ്ടായെന്ന വാർത്ത ശരിയോ? പൃഥ്വിരാജ് ചിരിച്ചു തള്ളിയെങ്കിലും അസാധാരണ സംഭവങ്ങളിൽ ഭയന്നു വിറച്ച് നായിക പ്രിയ ആനന്ദ്; അഭയം തേടി പോയത് ചോറ്റാനിക്കരയിലെന്നും നടി

ഹൊറർ ത്രില്ലറായ എസ്രയുടെ ലൊക്കേഷനിൽ പ്രേതബാധ ഉണ്ടായെന്ന വാർത്ത ശരിയോ? പൃഥ്വിരാജ് ചിരിച്ചു തള്ളിയെങ്കിലും അസാധാരണ സംഭവങ്ങളിൽ ഭയന്നു വിറച്ച് നായിക പ്രിയ ആനന്ദ്; അഭയം തേടി പോയത് ചോറ്റാനിക്കരയിലെന്നും നടി

തിരുവനന്തപുരം: എസ്ര എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് സെറ്റിലുണ്ടായ അസാധാരണ സംഭവങ്ങൾ വലിയ വാർത്തയായിരുന്നു. സെറ്റിലുണ്ടായ അസാധാരണ അനുഭവങ്ങൾ പൃഥ്വിരാജ് ഉൾപ്പെടെയുള്ള താരങ്ങൾ ചിരിച്ചു തള്ളിയെങ്കിലും നായിക പ്രിയ ആനന്ദ് ഭയപ്പെട്ടിരുന്നു. എസ്രയിലൂടെ ഒരു തെന്നിന്ത്യൻ നായിക കൂടെ മലയാളത്തിലെത്തുകയാണ്. ബോളിവുഡിലും കോളിവുഡിലും ഒരുപോലെ തിളങ്ങുന്ന പ്രിയ ആനന്ദ് ആണ് എസ്രയിലെ നായിക.

ജെ കൃഷ്ണൻ സംവിധാനം ചെയ്യുന്ന എസ്ര ഒരു ഹൊറർ ത്രില്ലറാണ്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് സെറ്റിൽ പ്രേതബാധയുണ്ടെയന്നും ചില അദൃശ്യ സാന്നിധ്യമുണ്ടായിരുന്നുവെന്നുമൊക്കെയുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ പൃഥ്വിരാജും സംവിധായകനും മറ്റുതാരങ്ങളും ഈ വാർത്തയെ ചിരിച്ചു തള്ളുകയാണ് ചെയ്തത്. എന്നാൽ ചിത്രത്തിലെ നായികയായ പ്രിയാ ആനന്ദ് ഇത് ശരിവെക്കുകയാണ്.

എനിക്ക് ഒരാഴ്ചത്തെ ഷൂട്ടിങ് മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ ഓരോ ദിവസവും അസാധാരണമായ അനുഭവങ്ങളുണ്ടായി. ശരിക്കും പേടിച്ചു. ഇങ്ങനത്തെ കാര്യങ്ങളിൽ യാതൊരു വിശ്വാസവുമില്ലായിരുന്നു പക്ഷേ ഇതോടെ അതു മാറി. അങ്ങനെയാണ് ചോറ്റാനിക്കരയിൽ പോയതെന്ന് പ്രിയ പറഞ്ഞു. ബോളിവുഡിലും കോളിവുഡിലും തിളങ്ങി നിൽക്കുന്ന പ്രിയയുടെ ആദ്യ മലയാള ചിത്രമാണ് എസ്ര.

ആദ്യ ഷോ കഴിഞ്ഞതോടെ മികച്ച അഭിപ്രായം നേടി തീയറ്ററുകളെ ഇളക്കി മറിച്ച് പ്രദർശനം തുടരുകയാണ് പൃഥ്വിരാജ് നായകനായെത്തിയ എസ്ര. സിനിമ സമരം മൂലം സിനിമകൾ വൈകിയപ്പോൾ ആരാധകർ ഏറെ കാത്തിരുന്നതും എസ്രയ്ക്കു വേണ്ടി. ഷൂട്ടിങ് സമയത്ത് തന്നെ എസ്ര ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

'മറ്റു ഭാഷാ ചിത്രങ്ങളിൽ നിന്ന് മലയാളം തീർത്തും വ്യത്യസ്തമാണ്. വളരെ വിശാലമായ പഠനത്തിന് ശേഷമാണ് സിനിമ എടുക്കുന്നതും അതിൽ അഭിനേതാക്കൾ അഭിനയിക്കുന്നതും. അതുകൊണ്ടാകാം ലോകസിനിമയിൽ തന്നെ മികച്ച അഭിനേതാക്കളും മലയാളത്തിൽ നിന്നും ഉണ്ടാകാൻ കാരണം. പ്രിയ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP