1 aed = 17.64 inr 1 eur = 75.64 inr 1 gbp = 82.58 inr 1 kwd = 212.31 inr 1 sar = 17.13 inr 1 usd = 64.11 inr

Aug / 2017
23
Wednesday

ഒരുകാലത്ത് സൂപ്പർ താരങ്ങളുടെ നായികയായി മലയാളത്തിലും തെന്നിന്ത്യയിലും തിളങ്ങിനിന്ന താരം; രഞ്ജിത്തുമായി പ്രണയം കൊടുമ്പിരിക്കൊണ്ടതോടെ വിവാഹത്തിന് പിന്നാലെ അഭിനയം അവസാനിച്ചു; സിനിമാലോകത്തെ വിവാഹം കരിയർ തകർത്ത പ്രിയാരാമന്റെ ജീവിതത്തിൽ സംഭവിച്ചത്

April 19, 2017 | 02:40 PM | Permalinkസ്വന്തം ലേഖകൻ

കൊച്ചി: തെന്നിന്ത്യൻ സിനിമയിൽ ഒരുകാലത്ത് സൂപ്പർ നായികയായി തിളങ്ങിനിന്ന താരമായിരുന്നു പ്രിയാരാമൻ. മമ്മുട്ടിക്കും മോഹൻലാലിനും സുരേഷ്‌ഗോപിക്കും ഒപ്പമെല്ലാം നിരവധി ചിത്രങ്ങൾ. മലയാള സിനിമയിലെ ഒരു പൊട്ടിത്തെറിപ്പെണ്ണായി പേരെടുത്ത പ്രിയാരാമന് എന്താണ് സംഭവിച്ചത്.

സൈന്യം, കാഷ്മീരം, മാന്ത്രികം, ആറാം തമ്പുരാൻ തുടങ്ങി നിരവധി സിനിമകളിൽ നായികാ പദവിയിൽ അഭിനയിച്ച പ്രിയാരാമൻ ഒരു സുപ്രഭാതത്തിൽ സിനിമയിൽ നിന്ന് അപ്രത്യക്ഷമായി. സിനിമലോകത്തെ ഞെട്ടിച്ച പ്രണയത്തിനും വിവാഹത്തിനുംശേഷം വിദേശത്ത് താമസമാക്കിയ പ്രിയ ഇപ്പോൾ ജീവിതത്തിൽ ഇപ്പോൾ ഏകയാണ്. മലയാളത്തിലും തമിഴിലും വിലപിടിപ്പുള്ള താരമായി നിറഞ്ഞുനിൽക്കേ 1999ലാണ് നടൻ രഞ്ജിത്തുമായി പ്രിയ അടുക്കുന്നത്.

1993ൽ വള്ളി എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തെത്തിയ പ്രിയാരാമൻ തുടർന്ന് അഭിനയിച്ച നേശം പുതുസ് എന്ന ചിത്രത്തിലെ നായകനുമായി പ്രണയത്തിലായി. ഇതിനിടയിൽ ഐ.വി ശശിയുടെ അർത്ഥനയിലൂടെ മലയാളത്തിലുമെത്തി. ജോഷിയുടെ സൈന്യത്തിലും ഷാജികൈലാസിന്റെ ആറാംതമ്പുരാനിലും അഭിനയിച്ചു. ഇതിനിടെ പ്രേമം തീവ്രമായതോടെ ഇരു വീട്ടുകാരുടേയും സമ്മതത്തോടെ ഇവരുടെ വിവാഹം നടന്നു.

തുടക്കത്തിലേ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറിയതോടെ സിനിമകൾ കുറച്ചു. അക്കാലത്ത് ഇരുവരുടെയും പ്രണയം ലൊക്കേഷനുകളിലെ ചർച്ചാവിഷയമായിരുന്നു. വീട്ടുകാർ അനുമതി നല്കിയതോടെ 2002ൽ വിവാഹം. രഞ്ജിത്തിന്റെ മണവാട്ടിയായതോടെ സിനിമകൾ കുറച്ച അവർ കുടുംബിനിയുടെ റോളിലേക്ക് മാറി. താമസം ചെന്നൈയിലേക്ക് മാറ്റി. ഇടയ്ക്ക് വിദേശവാസവും.

രാജമാണിക്യം, നാട്ടുരാജാവ്, താന്തോന്നി എന്നീ ചിത്രങ്ങളിലും രഞ്ജിത് ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. രണ്ട് ആൺകുട്ടികളാണ് ഇവർക്കുള്ളത് ആദിത്യ, ആകാശ്. തങ്ങളുടെ ബന്ധത്തിൽ അഭിപ്രായ വ്യത്യാസങ്ങൾ വന്നതോടെ ഇരുവരും ഒന്നിച്ചാണ് വിവാഹമോചനത്തിന് കേസ് കൊടുത്തത്. കുട്ടികളുടെ വളർച്ചയിൽ മാതാവിന്റെ സ്‌നേഹവും പരിചരണവും അത്യാവശ്യമായതിനാൽ രഞ്ജിത്ത് തന്നെ കുട്ടികളുടെ ചുമതല പ്രിയയെ ഏൽപ്പിച്ചു.

അങ്ങനെ 15 വർഷത്തെ നീണ്ട ദാമ്പത്യത്തിന് തിരശ്ശില വീണു. വിവാഹത്തിന് ശേഷം സിനിമാലോകം വിട്ട നടിമാർ ഏറെയാണ്. ഇതിൽ പലതും പിന്നീട് വിവാഹമോചനത്തിൽ കലാശിച്ചു. അതോടെ അഭിനയജീവിതത്തിന്റെ സുവർണകാലത്തിൽ വിവാഹത്തോടെ അഭിനയം നിർത്തിയ നടിമാരിൽ പലർക്കും അതോടെ ഒരു തിരിച്ചുവരവ് സാധ്യമല്ലാത്ത സ്ഥിതി വന്നു.

പല സെലിബ്രിറ്റികളുടെയും ജീവിതത്തിലെന്നപോലെ പ്രിയയുടെ ജീവിതത്തിലും കാറും കോളും നിറയുന്നതാണ് പിന്നീട് കണ്ടത്. രാജമാണിക്യം, ചന്ദ്രോത്സവം തുടങ്ങിയ ചിത്രങ്ങളിലെ വില്ലൻ വേഷത്തിലൂടെ രഞ്ജിത്ത് തിരക്കേറിയ താരമായി മാറി. ഇതോടെ കുടുംബജീവിതത്തിലും പ്രതിഫലനമുണ്ടായി. ഇതിനിടെ രഞ്ജിത്തിന് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്ന കിംവദന്തികളും പരന്നു. 2013 നവംബറിലായിരുന്നു ഇവർ വിവാഹമോചനഹർജി നൽകിയത്.

2014 മെയ് 16ന് കോടതി ഇവർക്ക് വിവാഹമോചനം അനുവദിച്ചു. ഇപ്പോൾ രണ്ടുപേരും പിരിഞ്ഞാണ് താമസം. കുട്ടികൾ ഇപ്പോൾ പ്രിയയ്ക്കൊപ്പമാണ് താമസം. ഇതിനിടെ രഞ്ജിത്ത് പുനർ വിവാഹിതനായി. പ്രമുഖ തെന്നിന്ത്യൻ നടി രാഗസുധയാണ് രഞ്ജിത്തിന്റെ വധു. പ്രിയയുമായുള്ള വിവാഹമോചനം കഴിഞ്ഞ് ഏതാനും മാസങ്ങൾക്കകം രഞ്ജിത്ത് വീണ്ടും വിവാഹിതനായത് ചർച്ചയാവുകയും ചെയ്തു.

ഇതിന് പിന്നാലെ സീരിയലുകളിൽ വേഷമിട്ടെങ്കിലും പ്രിയ സിനിമയിൽ സജീവമായില്ല. എന്നാൽ ഇപ്പോൾ സിനിമയിലേക്ക് തിരിച്ചെത്താനുള്ള ഒരുക്കത്തിലാണ് പ്രിയാരാമൻ. മലയാളത്തിലെ സീനിയർ നടിമാരുടെ പിന്തുണയും ഇക്കാര്യത്തിൽ പ്രിയക്കുണ്ടെന്നാണ് സൂചനകൾ.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
'കാരവാൻ ഗൂഢാലോചന' തിയറി ദിലീപിന് തുണയാകുമോ? പൊലീസ് അന്വേഷണത്തിലെ ലൂപ്പ് ഹോളുകളിൽ പിടിച്ച് പ്രോസിക്യൂഷനെ സമ്മർദ്ദത്തിലാക്കി അഡ്വ. രാമൻ പിള്ള; കേസിൽ എന്തെങ്കിലും സത്യമുണ്ടെങ്കിൽ നേരത്തേ പണം കൊടുത്ത് ദിലീപ് കേസ് ഒതുക്കില്ലേയെന്നും ചോദ്യം; സുനി പറയുന്ന ഒന്നരക്കോടി കഥ പണത്തിന് വേണ്ടി: ജാമ്യാപേക്ഷയിൽ ഇന്ന് വാദം നീണ്ടത് നാല് മണിക്കൂർ
മാത്തൂർ ഭഗവതി ക്ഷേത്രത്തിന്റെ 34.68 ഏക്കർ ഭൂമി വിട്ടു കൊടുത്തിട്ട് പോരെ മിസ്റ്റർ തോമസ് ചാണ്ടി ഈ വിരവാദം ഒക്കെ മുഴക്കാൻ? വ്യാജ രേഖയുടെ അടിസ്ഥാനത്തിൽ തരപ്പെടുത്തിയ ഉടമസ്ഥാവകാശത്തെ ഹൈക്കോടതി പോലും അംഗീകരിക്കാത്തത് മറന്നു പോയോ? ഒരു സെന്റ് ഭൂമി കൈയേറിയെന്ന് തെളിയിച്ചാൽ എല്ലം ദാനം ചെയ്യുമെന്ന് പറഞ്ഞ മന്ത്രി ഈ ഭൂമിയെങ്കിലും വിട്ടു കൊടുക്കുമോ?
സമസ്താപരാധം പറഞ്ഞ് മാപ്പ് ചോദിക്കാമെന്ന് വമ്പൻ സ്രാവും മാഡവും; പൾസർ സുനിയുടെ രഹസ്യ മൊഴി പുറത്തുവരാതിരിക്കാനും ഭീഷണിയും കാലുപിടിത്തവും; വിവാഹജീവിതത്തിൽ കേസ് കല്ലുകടിയാവുമെന്ന ഉപദേശിക്കാൻ താരപ്രമുഖരിറങ്ങും; ഓണച്ചിത്രങ്ങളുടെ പേരു പറഞ്ഞ് മഞ്ജുവിനേയും സ്വാധീനിക്കാനും നീക്കം: ദിലീപിനെ രക്ഷിക്കാൻ കരുതലോടെ കരുനീക്കം
ആലുവയിൽ അഴിക്കുള്ളിലുള്ള ദിലീപ് ചെറുമീൻ മാത്രം; പിന്നിൽ നിന്ന് കളിച്ച വമ്പൻ സ്രാവ് സിദ്ദിഖെന്ന് സൂചന; മാഡത്തിന്റെ പേരും ഇന്ന് പുറംലോകം അറിയും; പൊലീസ് ചോദ്യം ചെയ്ത രണ്ട് പേരെ കുറിച്ച് ഊഹാപോഹങ്ങൾ; സിനിമാ ലോകത്തെ വെട്ടിലാക്കാൻ ഇന്ന് പൾസർ സുനിയുടെ കൂടുതൽ വെളിപ്പെടുത്തലുകൾ വരും; എല്ലാം പതിനൊന്ന് മണിയോടെ അറിയാമെന്ന് അഡ്വക്കേറ്റ് ആളൂർ
ചേട്ടൻ ജയിലിൽ നിന്നും പുറത്തിറങ്ങില്ലെന്ന് ഉറപ്പായതോടെ 5000കോടിയും ബിസിനസ്സ് സാമ്രാജ്യവും പിടിച്ചടക്കി അനിയൻ; പുറത്താക്കിയ മാനേജരെ തിരിച്ചെടുത്ത് കമ്പനി ഭരണം; ഭാര്യയ്ക്കും മകൾക്കും പോലും റോളൊന്നുമില്ല; ജയിൽ ഫോണിൽ നിന്നും വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന നിസാമിനെതിരെയുള്ള പരാതിയുടെ പിന്നിലെ കഥ ഇങ്ങനെ
ഒരു ചാനലിൽ മറുനാടനെതിരെ പരാമർശം നടത്തിയതിന് വൈരാഗ്യം തീർക്കുകയാണെന്ന് ദിലീപ് കോടതിയിൽ; രമ്യാ നമ്പീശൻ അടക്കം എല്ലാ സാക്ഷികളും ആക്രമിക്കപ്പെട്ട നടിയുടെ സുഹൃത്തുക്കളാണ്; ലിബർട്ടി ബഷീറും ശ്രീകുമാറും ശത്രുക്കളാണ്; ജാമ്യാപേക്ഷയുമായി കോടതിയിൽ എത്തിയ ദിലീപ് മറുനാടൻ അടക്കമുള്ള മാധ്യമങ്ങൾക്കെതിരെ പരാതി ഉയർത്തി
ആ സംസാരിച്ച ശങ്കർദാസും മറുപടി പറഞ്ഞ ദീപയും വ്യാജന്മാർ! സ്റ്റേജിൽ കയറി അടിച്ച് തലമണ്ട ഉടയ്ക്കുമെന്ന് പറഞ്ഞത് റിക്കോർഡ് ചെയ്തു അറിയിക്കാൻ രാഹുൽ ഈശ്വറിന്റെ ഭാര്യയോട് ബിജെപി നേതാവ് പറയുന്ന ഓഡിയോ ആരുടെ കൂർമ്മ ബുദ്ധിയിൽ പിറന്നത്? ഹാദിയ-മദനി സന്ദർശനം നടത്തിയ രാഹുൽ ഈശ്വറിനെ വിടാതെ പിന്തുടർന്ന് വിവാദങ്ങൾ
ചില നടിമാർക്ക് പങ്കുള്ള കാര്യം തന്നോട് പറഞ്ഞിട്ടുണ്ട്; ആ പേരുകൾ സുനി തന്നെ വെളിപ്പെടുത്തട്ടെ; അഭിഭാഷക ധർമ്മനുസരിച്ച് താൻ അത് പുറത്തുപറയില്ല; പൾസറിനെ അങ്കമാലി കോടതിയിൽ കൊണ്ടുവരാത്തത് ഗൂഢാലോചന; യഥാർഥ പ്രതികളെ സംരക്ഷിക്കാൻ ഗൂഢാലോചനയെന്ന് ആളൂർ വക്കീൽ; വമ്പൻ സ്രാവിനേയും മാഡത്തേയും അറിയാൻ ഈ മാസം 30 വരെ കാത്തിരിക്കണം
അറ്റ്‌ലസ് മുതലാളി തീർത്തും അവശൻ; പാരവയ്‌പ്പും സ്വത്തുതട്ടൽ കളികളും അറിഞ്ഞ് മാനസികമായും തളർന്നു; എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട് ഭാര്യ ഇന്ദിരയും: കടം തീർക്കാനുള്ള പണം നൽകാമെന്നു ബി ആർ ഷെട്ടി അറിയിച്ചിട്ടും രണ്ട് ബാങ്കുകൾ ഒത്തുതീർപ്പിന് തയ്യാറല്ല; അഴിക്കുള്ളിൽ തളച്ചിടുന്നതിനു പിന്നിൽ മലയാളി പ്രവാസിയുടെ ഇടപെടൽ; അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനം നീളുന്നത് എന്തുകൊണ്ട്?
നാലു വയസ്സുകാരൻ മകനുമായി കാമുകനൊപ്പം ഒമാനിലേക്ക് കടന്നത് വെറുതെയായി; നീക്കം മണത്തറിഞ്ഞ ഭർത്താവ് പ്രവാസികളുടെ സഹായത്തോടെ കള്ളി പൊളിച്ചു; കേരളത്തിലേക്ക് തിരിച്ചയച്ച കാമുകീകാമുകന്മാരെ കരിപ്പൂരിൽ പറന്നിറങ്ങിയപ്പോൾ കസ്റ്റഡിയിലെടുത്ത് കേരളാ പൊലീസ്; തിരിച്ചെത്തിയ അമ്മയെ കെട്ടിപ്പിടിച്ച് കരഞ്ഞ് മൂത്തമകനും: തലശ്ശേരിയിൽ നിന്നൊരു ഒളിച്ചോട്ടക്കഥ ഇങ്ങനെ
മകളുടെ തലയിൽ കൈ വച്ച് സത്യം ചെയ്യുന്നത് കണ്ടപ്പോൾ ജനപ്രിയ നായകനെ വിശ്വസിച്ചു; അച്ഛനെ പുറത്താക്കിയ സംഘടന പിടിക്കുമെന്ന മകന്റെ ഭീഷണിയും കാര്യമായെടുത്തു; ദിലീപിന് ജാമ്യം കിട്ടിയ ശേഷം യോഗമെന്ന നിലപാടും തിരിച്ചടിച്ചു; മമ്മൂട്ടിയും ലാലും ഇന്നസെന്റും വമ്പൻ പ്രതിസന്ധിയിൽ; 'അമ്മ'യുടെ പ്രസക്തി ചോദ്യം ചെയ്ത് പൃഥ്വിരാജും: ഇങ്ങനെ പോയാൽ താരസംഘടന ഇല്ലാതാവും
നാല് വർഷത്തെ പ്രണയം; പിന്നെ അനൗദ്യോഗിക രജിസ്റ്റർ മാരീജ്; താര രാജാവിന്റെ ആദ്യ വിവാഹം അമ്മാവന്റെ മകളുമായി; മഞ്ജുവിന് വേണ്ടി ബന്ധം വേർപെടുത്താൻ ഇടനിലക്കാരായത് അമ്മയും സഹോദരങ്ങളും; നല്ല കാലത്തിന് വേണ്ടി വഴിമാറിക്കൊടുത്ത യുവതിയുടെ മൊഴിയെടുക്കാൻ പൊലീസ്; നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രത്തിൽ ദീലീപ് മൂന്നാംകെട്ടുകാരനാകും
രാമലീലയുമായി നെട്ടോട്ടമോടി ടോമിച്ചൻ മുളകുപാടം; കമ്മാരസംഭവം പൂർത്തിയാക്കാനാവില്ലെന്ന തിരിച്ചറിഞ്ഞ് ഗോകുലം ഗോപാലൻ; നടിയും ഗായികയുമായ 'മാഡം' കൂടി കുടങ്ങിയാൽ പ്രതിസന്ധി ഇരട്ടിക്കും; കരുതലോടെ തീരുമാനമെടുക്കാനുറച്ച് ചാനലുകളും; ദിലീപിന് ജാമ്യം നിഷേധിച്ചത് വെള്ളിത്തിരയെ പിടിച്ചുലയ്ക്കുന്നത് ഇങ്ങനെ