Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രിയദർശനെ കെട്ടിയത് ഞരമ്പു മുറിച്ച് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി ഉയർത്തി: കാൽ നൂറ്റാണ്ട് നീണ്ട ജീവിതത്തിന് ലിസി ചോദിക്കുന്നത് 80 കോടി

പ്രിയദർശനെ കെട്ടിയത് ഞരമ്പു മുറിച്ച് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി ഉയർത്തി: കാൽ നൂറ്റാണ്ട് നീണ്ട ജീവിതത്തിന് ലിസി ചോദിക്കുന്നത് 80 കോടി

കൊച്ചി: കേരളക്കരയിൽ ഏറെ കോളിളക്കമുണ്ടാക്കിയതാണ് പ്രിയദർശനും ലിസിയും തമ്മിലെ വിവാഹം. കുട്ടി സിനിമകളിലുടെ ബോളിവുഡിലെ വരെ താരമായ പ്രിയദർശന്റെ മനസ്സുകളിലേക്ക് ലിസിയെത്തുന്നത് എൺപതുകളുടെ അവസാനത്തിലാണ്. പൂച്ചൊക്കാരു മണികെട്ടും എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായ പ്രിയദർശന്റെ സ്ഥിരം നായികമാരിലൊരാളായിരുന്നു ലിസി. താളവട്ടവും ചിത്രവുമെല്ലാം ഹിറ്റായി. ഇതിനിടെയിൽ പ്രിയനും ലിസിയും പ്രണയത്തിലാണെന്നും മലയാളികൾ അറിഞ്ഞു. ഇതിനിടെയിൽ പ്രശസ്തിയിൽ നിന്ന് പ്രശസ്തിയിലേക്ക് പ്രിയൻ നടന്നു നീങ്ങി. തൊട്ടതെല്ലാം ഹിറ്റായി.

ഒരു ദിവസം ലിസിയുടെ ആത്മഹത്യാശ്രമവും വാർത്തകളിലെത്തി. തന്നെ പ്രിയൻ വഞ്ചിച്ചു എന്ന തോന്നലിൽ നി്ന്നായിരുന്നു അത്. വിവാഹവാഗ്ദാനം നൽകി പ്രിയൻ പറ്റിച്ചെന്ന ലിസിയുടെ വാദത്തെ സിനിമാ ലോകവും കാര്യമായെടുത്തു. പ്രിയന്റെ സുഹൃത്തുക്കൾ തന്നെ മുൻകൈയെടുത്തു. മോഹൻലാലും എംജി ശ്രീകുമാറും കെ സുരേഷ് കുമാറും എല്ലാം പ്രശ്‌നത്തിൽ സജീവമായി. അങ്ങനെ പ്രിയദർശൻ ലിസിയെ വിവാഹവും ചെയ്തു. എന്തുകൊണ്ടും സിനിമാ കഥയെ വെല്ലുന്ന നാടകീയതയായിരുന്നു ഇരുവരുടേയും പ്രണയത്തിന്റേയും വിവാഹത്തിന്റേയും പ്രത്യേകത.

എൺപതുകളിൽ പ്രിയൻ, ലാൽ, ലിസി ടീമായിരുന്നു മലയാള ഹിറ്റ് സിനിമകളുടെ ചേരുവ. 1990 ഡിസംബർ 13നായിരുന്നു പ്രിയന്റെയും ലിസിയുടെയും വിവാഹം. 'ചിത്രം' എന്ന സിനിമയിൽ അഭിനയിക്കുന്നതിനിടെയാണ് ഇരുവരും പ്രണയത്തിലായത്. ക്രിസ്തുമത വിശ്വാസിയായിരുന്ന ലിസി ഹിന്ദു മതം സ്വീകരിച്ച് ലക്ഷ്മിയെന്ന പേരു മാറ്റിയാണ് വിവാഹിതയായത്. തുടർന്ന് അഭിനയം വിട്ടു. കല്യാണി, സിദ്ധാർത്ഥ് എന്നീ രണ്ടു മക്കളാണ് ഇവർക്ക്. ഈ ബന്ധമാണ് വേർപിരിയുന്നത്.

വിവാഹ മോചനത്തിന് നഷ്ടപരിഹാരമായി ലിസി ആവശ്യപ്പെട്ടത് 80 കോടി രൂപയാണെന്നാണ് അറിയുന്നത്. സെലിബ്രട്ടി ക്രിക്കറ്റ് ടീമിന് പുറമേ ചെന്നൈയിലുള്ള 'ഫോർ ഫ്രെയിംസ്' എന്ന ഫിലിം സ്റ്റുഡിയോയും സിംഗപ്പൂരിലെ സ്റ്റുഡിയോയും ഉൾപ്പെടെയുള്ള ബിസിനസ് സംരംഭങ്ങൾ താനാണ് വളർത്തി വലുതാക്കിയതെന്നും അതിനാൽ അതിൽ നിന്നുള്ള വരുമാനത്തിന്റെ ഒരു പങ്ക് തനിക്ക് വേണമെന്നുമാണ് ലിസിയുടെ ആവശ്യം. പ്രിയദർശൻ അതിന് സമ്മതിച്ചതോടെയാണ് വിവാഹമോചനത്തിന് സാഹചര്യം ഒരുങ്ങിയതെന്നാണ് സൂചന.

പ്രിയന്റെ തിരക്കുകൾ കാരണമായിരുന്നു ചെന്നൈയിലേക്കുള്ള പറിച്ചു നടൽ. അവിടെ മോഹൻലാലിന്റെ കുടുംബവുമുണ്ടായിരുന്നു. സംവിധായകനെന്ന പ്രിയന്റെ യാത്രകൾ മനസ്സിലാക്കി പ്രവർത്തിക്കുന്ന ഭാര്യയായി ലിസി അറിയപ്പെട്ടു. അത്യാധുനിക സ്റ്റുഡിയോ ഉൾപ്പെടെയുള്ള പ്രിയന്റെ ബിസിനസ് സംരഭങ്ങളുടെ നടത്തിപ്പുകാരിയായി ലിസി. ഇതിനിടെയിൽ ഐപിഎൽ ക്രിക്കറ്റിലേക്ക് കാലുവയ്ക്കാൻ പ്രിയൻ ശ്രമിച്ചു. നടന്നില്ല. പിന്നീട് സെലിബ്രട്ടി ക്രിക്കറ്റ് ടീമിന്റെ ഭാഗമായി. കേരളത്തിൽ നിന്നുള്ള ടീമിനെ സ്വന്തമാക്കി. അതിന്റേയും നടത്തിപ്പു ചുമതല ലിസിക്കായിരുന്നു. എന്തുകൊണ്ടും സന്തുഷ്ടമായ കുടുംബമാണ് ഇവരുടേതെന്ന് എല്ലാവരും കരുതി.

സെലിബ്രട്ടി ക്രിക്കറ്റ് ലീഗിനിടെ ചില വാർത്തകളെത്തി. ലിസിയും പ്രിയനും വേർപിരിയുന്നു. അവർ വിവാഹമോചനത്തിന് ഒരുങ്ങുന്നു എന്നൊക്കെ. കഴിഞ്ഞ സീസണിലെ സെലിബ്രട്ടി ക്രിക്കറ്റ് ലീഗ് മത്സരം കാണാൻ പ്രിയൻ എത്തില്ലെന്ന് പോലും വാർത്തകളെത്തി. എന്നാൽ അതെല്ലാം തള്ളിക്കളഞ്ഞ് കളികാണാൻ ലിസിയും പ്രിയനുമെത്തി. അപ്പോഴും ഹോട്ടലിൽ ഇരുവരും രണ്ട് റൂമിലായിരുന്നു എന്നായിരുന്നു പറഞ്ഞുകേട്ടത്. അതിനേയും ഇരുവരും നിഷേധിച്ചു. പറഞ്ഞു തീർക്കാൻ കഴിയാത്ത ഒന്നുമില്ലെന്ന് ഇരുവരും പരസ്യമായി പറഞ്ഞു. മോഹൻലാലിനെ പോലുള്ളവരുടെ ഇടപെടലായിരുന്നു അതിന് കാരണം.

പക്ഷേ മാസങ്ങൾ കഴിയുമ്പോൾ ഇവർക്കിടയിൽ ഉള്ളത് സൗന്ദര്യ പിണക്കമായിരുന്നില്ല എന്ന വാർത്ത സത്യമാകുന്നു. സംവിധായകൻ പ്രിയദർശനും ഭാര്യ ലിസിയും 24 വർഷത്തെ ദാമ്പത്യത്തിന് ശേഷം വേർപിരിയുന്നു. വിവാഹമോചനം ആവശ്യപ്പെട്ട് ലിസി ഇന്നലെ ചെന്നൈ കുടുംബകോടതിയിൽ ഹർജി സമർപ്പിച്ചു. ലിസി തന്നെയാണ് ഇക്കാര്യം അടുത്ത സുഹൃത്തുക്കളെ അറിയിച്ചത്. കേസിന്റെ അടുത്ത ഘട്ടമായി ഇരുവരെയും ഉടൻ കൗൺസലിംഗിനു വിളിക്കുമെന്ന് ലിസിയുടെ അഭിഭാഷകൻ ഷൈബി സി. കിടങ്ങൂർ പറഞ്ഞു. പ്രിയനുമായി വേർപിരിയുന്ന കാര്യം ഏറെ വിഷമത്തോടെ അറിയിക്കുന്നു. മക്കൾക്കും അടുത്ത സുഹൃത്തുക്കൾക്കും ഇക്കാര്യം അറിയാം. ജീവിതത്തിലെ ഏറെ വിഷമകരമായ സമയം ആയതിനാൽ ഏവരും ഞങ്ങളുടെ സ്വകാര്യത മാനിക്കണം,'' ലിസി അഭ്യർത്ഥിച്ചു.

ഞരമ്പ് മുറിച്ച് വർഷങ്ങൾക്ക് മുമ്പ് മലയാളിയുടെ മനസ്സിൽ തീകോരിയിട്ട ലിസി പ്രിയനെ കല്യാണം കഴിച്ചതോടെ വീട്ടമ്മയുടെ ഭാവത്തിലേക്ക് മാറി. പിന്നീട് സിനിമയിലും മുഖം കാട്ടിയില്ല. രണ്ട് വർഷം മുമ്പ് അച്ഛനെതിരെ നൽകിയ കേസിലൂടെ വാർത്തകളിൽ വീണ്ടും സജീവമായി. അന്ന് ലിസി സ്വന്തം അച്ഛന് നാണക്കേടിനും മാനക്കേടിനും ഒടുവിൽ ഒരുലക്ഷം രൂപ നൽകിയാണ് ലിസി കോടതി നടപടികളിൽ നിന്ന് രക്ഷപ്പെട്ടത്. ലിസി അച്ഛനുള്ള ജീവനാംശം കോടതിയിൽ കെട്ടിവച്ച് കേസ് അവസാനിപ്പിച്ചു. കേസുമായി ബന്ധപ്പെട്ട് ലിസിയോട് നേരിട്ട് ഹാജരാകാൻ കഴിഞ്ഞ ദിവസം ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ലിസിയുടെ അച്ഛൻ എൻഡി വർക്കി നൽകിയ ഹർജി പരിഗണിച്ചായിരുന്നു കോടതി ഉത്തരവ്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP