Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇഷ്ടമാണെന്ന് ആദ്യം പറഞ്ഞത് പ്രിയാമണി; കല്യാണം കുറച്ചുനാളുകൾക്ക് ശേഷം മാത്രം; പ്രിയാമണിയെ ഇഷ്ടമായത് സിംപിളായതിനാലെന്നും പ്രതിശ്രുത വരൻ മുസ്തഫ

ഇഷ്ടമാണെന്ന് ആദ്യം പറഞ്ഞത് പ്രിയാമണി; കല്യാണം കുറച്ചുനാളുകൾക്ക് ശേഷം മാത്രം; പ്രിയാമണിയെ ഇഷ്ടമായത് സിംപിളായതിനാലെന്നും പ്രതിശ്രുത വരൻ മുസ്തഫ

സാധാരണ ഒരു പ്രണയത്തിൽ ഇഷ്ടമാണെന്ന് പറയുന്നത് ആരായിരിക്കും. തീർച്ചയായും ആൺകുട്ടികൾ തന്നെയാകും ഇല്ലേ? എന്നാൽ പ്രിയാമണി മുസ്തഫ പ്രണയത്തിൽ ആദ്യം ഇഷ്ടം തുറന്നു പറഞ്ഞത് പ്രിയാമണിയാണ്. പ്രിയയുടെ പ്രതിശ്രുത വരൻ മുസ്തഫയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇഷ്ടമാണെന്ന് അറിയിച്ച് പ്രിയ മുസ്തഫയ്ക്ക് മെസേജ് അയക്കുകയായിരുന്നുവത്രേ. തനിക്കത് ആദ്യമൊന്നും വിശ്വസിക്കാൻ കഴിയില്ലായിരുന്നു. ഒരു നടി ഇങ്ങനെ പറഞ്ഞതിലായിരുന്നു സംശയം. പിന്നെ പ്രിയയുടെ ഇഷ്ടം മനസ്സിലാക്കാൻ ഒരാഴ്ചയിൽ കൂടുതൽ എടുത്തെന്ന് മുസ്തഫ പറയുന്നു.

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ വച്ചായിരുന്നു ഇരുവരും ആദ്യമായി കണ്ടത്. നടി ശ്രീദേവിയുടെ ഭർത്താവും ബോളിവുഡ് നിർമ്മാതാവുമായ ബോണി കപൂറിന്റെ അടുത്ത സുഹൃത്താണ് മുസ്തഫ. ബാംഗ്ലൂരിൽ, കർണാടകയും ബെംഗാളും തമ്മിലുള്ള കളി നടന്നുകൊണ്ടിരിക്കുകയാണ്. പ്രിയ സസിഎല്ലിന്റെ അംബാസിഡറും മുസ്തഫ ബംഗാൾ ടീം ഫാനുമാണ്. കളിയിൽ ബംഗാൾ തോറ്റു. അങ്ങനാണ് ഇരുവരും പരിചയപ്പെട്ടത്. അന്നൊന്നും സംഭവിച്ചില്ല. കേരളയിൽ അടുത്ത മാച്ച് നടന്നു. അന്ന് കളി കഴിഞ്ഞ് മടങ്ങവെ മുസ്തഫ ഫോൺ നമ്പർ വാങ്ങിച്ചു. പിന്നെ മെസേജിലൂടെയും മറ്റും നല്ല സുഹൃത്തുക്കളായി മാറി. പിന്നെയാണ് പ്രണയമായി വളർന്നത്.

ഞങ്ങളാദ്യമായി കാണുമ്പോൾ പ്രിയ വളരെ സിംപിൾ ആയിരുന്നു. താനൊരു സിനിമാ താരമാണെന്ന ഭാവമൊന്നുമില്ലാതെ. ഇപ്പോൾ നാല് വർഷമായി എനിക്ക് പ്രിയയെ അറിയാം. അന്നുള്ളതുപോലെ തന്നെയാണ് പ്രിയ ഇപ്പോഴും. ഒരുമാറ്റവുമില്ല. ചിലപ്പോൾ കുട്ടികളെ പോലെ പെരുമാറും, ചിലപ്പോൾ നല്ല പക്വതയുള്ള ആളായുമെന്ന് മുസ്തഫ പറയുന്നു.

ഗോസിപ്പുകൾക്ക് വിരാമമിട്ട് അടുത്തിടെയാണ് തന്റെ പ്രണയ വാർത്ത പ്രിയാമണി ലോകത്തെ അറിയിച്ചത്. മുസ്തഫ രാജ് എന്നയാളുമായി നാല് വർഷമായി താൻ പ്രണയത്തിലാണെന്ന് ഡി ഫോർ ഡാൻസിന്റെ വേദിയിൽ പ്രിയ സമ്മതിക്കുക മാത്രമല്ല, ഫോട്ടോ കാണിച്ച് പരിചയപ്പെടുത്തുകയും ചെയ്തു. അവതാരകനുമായിട്ടുള്ള ഗോസിപ്പുകൾ പടർന്ന സാഹചര്യത്തിലാണ് പ്രിയാമണി പെട്ടെന്ന് തന്നെ വിവാഹവാർത്ത പുറത്തുവിട്ടത്. ജാതകത്തിൽ അല്പം പ്രശ്‌നങ്ങളുള്ളതുകൊണ്ട് വിവാഹം അല്പം നീണ്ടുപോകുമെന്ന് പ്രിയാമണി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP