Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിവാഹനിശ്ചയ ഫോട്ടോയ്ക്ക് താഴെ നെഗറ്റീവ് കമന്റുകളുമായി വിമർശകരുടെ പൊങ്കാല; മനംമടുത്ത് ഫോട്ടോ നീക്കം ചെയ്ത് പ്രിയാമണി; ഇത് തന്റെ ജീവിതമാണെന്നും എല്ലാവർക്കും മറുപടി പറയാൻ ബാധ്യതയില്ലെന്നും നടി

വിവാഹനിശ്ചയ ഫോട്ടോയ്ക്ക് താഴെ നെഗറ്റീവ് കമന്റുകളുമായി വിമർശകരുടെ പൊങ്കാല; മനംമടുത്ത് ഫോട്ടോ നീക്കം ചെയ്ത് പ്രിയാമണി; ഇത് തന്റെ ജീവിതമാണെന്നും എല്ലാവർക്കും മറുപടി പറയാൻ ബാധ്യതയില്ലെന്നും നടി

ണ്ട് ദിവസം മുമ്പാണ് പ്രിയാമണിയുടെയും കാമുകൻ മുസ്തഫാ രാജിന്റെയും വിവാഹ നിശ്ചയം കഴിഞ്ഞത്.ബാംഗ്ലൂരിലെ പ്രിയാമണിയുടെ വീട്ടിൽ വച്ച് നടന്ന സ്വകാര്യ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹ നിശ്ചയം കഴിഞ്ഞ വിവരം ഒരു ഫോട്ടോയ്ക്കൊപ്പം പ്രിയാമണി ഫേസ്‌ബുക്കിലൂടെ ആരാധകരുമായി പങ്ക് വച്ചിരുന്നു.

എന്നാൽ പോസീറ്റീവ് കമന്റുകൾ പ്രതീക്ഷിച്ച് ഫോട്ടോ പങ്ക് വച്ച നടിക്ക് ലഭിച്ചതാവട്ടെ മനംമടുപ്പിക്കുന്ന നെഗറ്റീവ് കമന്റുകൾ. വിമർശകരുടെ കമന്റുകൾ നിറഞ്ഞതോടെ പ്രിയാ മണി ചിത്രം നീക്കം ചെയ്തു. എല്ലാവരുടെയും അനുഗ്രഹം പ്രതീക്ഷിച്ച് പോസ്റ്റ് ചെയ്ത ചിത്രത്തിന് ലഭിച്ച നെഗറ്റീവ് കമന്റുകൾ തന്നെ ഞെട്ടിച്ചുവെന്ന് പ്രിയ ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു. ഇത് തന്റെ ജീവിതമാണെന്നും മാതാപിതാക്കളോടും പ്രതിശ്രുത വരനോടും അല്ലാതെ മറ്റാരോടും മറുപടി പറയാൻ തനിക്ക് ബാധ്യതയില്ലെന്നും പ്രിയാ മണി പറഞ്ഞു.

ഇവന്റ് മാനേജ്മെന്റ് ബിസിനസ് നടത്തുകയാണ് മുസ്തഫ. ഈ വർഷം അവസാനം ഇരുവരുടെയും വിവാഹം നടക്കും. ഐ.പി.എല്ലിനിടെയാണ് ഇരുവരും കണ്ടു മുട്ടിയത്. മുസ്തഫയുടെ ഹ്യുമർ സെസൻസും സത്യസന്ധതയുമാണ് തന്നെ ആകർഷിച്ചതെന്ന് പ്രിയാ മണി അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട

ചെറുറോളുകളിലൂടെ സിനിമയിലെത്തിയ പ്രിയാമണി പാതി മലയാളിയാണ്. പ്രിയാമണിയുടെ അമ്മ ലതാമണി തിരുവനന്തപുരം സ്വദേശിയാണ്. വിനയൻ സംവിധാനം ചെയ്ത സത്യമാണ് ആദ്യ ചിത്രം. അമീർ സുൽത്താൻ ഒരുക്കിയ പരുത്തിവീരൻ എന്ന ചിത്രത്തിലെ നായികാ കഥാപാത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം പ്രിയാമണി സ്വന്തമാക്കിയിട്ടുണ്ട്. വിവാഹശേഷവും അഭിനയരംഗത്ത് തുടരാനാണ് പ്രിയാമണിയുടെ തീരുമാനം. മലയാള ത്തിനൊ പ്പം തമിഴിലും തെലുങ്കിലും കന്നഡയിലും ഹിന്ദിയിലും സാന്നിധ്യമറിയിച്ച താരമാണ് പ്രിയാമണി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP