Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആർഭാടമില്ലാതെ വിവാഹനിശ്ചയം സ്വകാര്യമാക്കാൻ കാരണം അച്ചന്റെ സഹോദരന്റെ മരണം; ചടങ്ങ് ലളിതമാക്കാമെന്ന് പറഞ്ഞത് മുസ്തഫ; പ്രിയാമണിക്ക് പറയാനുള്ളത്

ആർഭാടമില്ലാതെ വിവാഹനിശ്ചയം സ്വകാര്യമാക്കാൻ കാരണം അച്ചന്റെ സഹോദരന്റെ മരണം; ചടങ്ങ് ലളിതമാക്കാമെന്ന് പറഞ്ഞത് മുസ്തഫ; പ്രിയാമണിക്ക് പറയാനുള്ളത്

റെ നാളായി പ്രണയത്തിലായിരുന്ന പ്രിയാമണിയുടെ വിവാഹ നിശ്ചയം തീർത്തും സ്വകാര്യ ചടങ്ങായിട്ടാണ് കഴിഞ്ഞത്. വിവാഹ നിശ്ചയം കഴിഞ്ഞ ശേഷമാണ് മാദ്ധ്യമങ്ങൾ പോലും അറിഞ്ഞത്. മെയ് 27 നാണ് പ്രിയാമണിയും മുസ്തഫ രാജും തമ്മിലുള്ള മോതിരമാറ്റം കഴിഞ്ഞതത്. ബാംഗ്ലൂരിലെ പ്രിയാമണിയുടെ വസതിയിൽ വച്ചുനടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.വിവാഹ നിശ്ചയ ഫോട്ടോ സോഷ്യൽമീഡിയ വഴി നടി പങ്ക് വച്ചിരുന്നെങ്കിലും ആർഭാടങ്ങളൊഴുവാക്കാൻ കാരണമെന്താണെന്ന സംശയത്തിലായിരുന്നു നടിയുടെ ആരാധകർ.

ഇപ്പോൾ എന്തുകൊണ്ടാണ് വിവാഹ നിശ്ചയം തീർത്തും സ്വകാര്യമാക്കിയതെന്ന് ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പ്രിയാമണി പറഞ്ഞു. വിവാഹ നിശ്ചയ ചടങ്ങ് വളരെ ആർഭാടമാക്കാൻ തന്നെയായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ ഒരുമാസം മുമ്പ് എന്റെ അച്ഛന്റെ സഹോദരൻ മരണം പ്പെട്ടു. അദ്ദേഹം എനിക്ക് അച്ഛന് തുല്യമാനാണ്. ഇക്കാര്യം മുസ്തഫയുമായി സംസാരിച്ചപ്പോൾ ചടങ്ങ് ലളിതമാക്കാം എന്ന് അദ്ദേഹം തന്നെയാണ് പറഞ്ഞത്- പ്രിയാമണി വ്യക്തമാക്കി.

വിവാഹത്തെ കുറിച്ച് ചോദിച്ചപ്പോൾ, ഇപ്പോൾ ലോകത്തിന്റെ ഏറ്റവും ഉയരത്തിൽ നിൽക്കുന്ന അനുഭവമാണ് എനിക്ക് തോന്നുന്നത് എന്നായിരുന്നു നടിയുടെ മറുപടി. വിവാഹ നിശ്ചയ ചടങ്ങ് വെറും അര മണിക്കൂർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പരസ്പരം മോതിരം കൈമാറി. അത്രമാത്രം. വിവാഹത്തിന്റെ തിയ്യതി തീരുമാനിച്ചിട്ടില്ല. അധികപക്ഷവും അടുത്ത വർഷം ആദ്യം ഉണ്ടാകുമെന്ന് പ്രിയാമണി അറിയിച്ചു.

പ്രിയാമണി സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ വച്ചാണ് മുസ്തഫയും പ്രിയാമണിയും ആദ്യമായി കണ്ടത്. തുടക്കത്തിൽ സൗഹൃദമായിരുന്നു. പന്നീട് പ്രണയത്തിലേക്ക് മാറി. ആദ്യം പ്രണയം തുറന്ന് പറഞ്ഞത് പ്രിയാമണിയാണ്. ഇഷ്ടമാണെന്ന് പറഞ്ഞ് മെസേജ് അയച്ചപ്പോൾ അത് സത്യമാണെന്ന് തിരിച്ചറിയാൻ മുസ്തഫയ്ക്ക് ദിവസങ്ങൾ വേണ്ടി വന്നു എന്ന് പ്രിയ പറയുന്നു. പിന്നീട് ഇരുവീട്ടുകാരോടും പറയുകയും അവരുടെ സമ്മതത്തോടെ വിവാഹത്തിലേക്ക് നീങ്ങുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP