Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രിയാമണിക്ക് ഗ്ലാമർ വേഷങ്ങൾ മടുത്തു; രാഷ്ട്രീയ ത്രില്ലർ ചിത്രത്തിൽ സിബിഐ ഉദ്യോഗസ്ഥയുടെ വേഷത്തിൽ നടി

പ്രിയാമണിക്ക് ഗ്ലാമർ വേഷങ്ങൾ മടുത്തു; രാഷ്ട്രീയ ത്രില്ലർ ചിത്രത്തിൽ സിബിഐ ഉദ്യോഗസ്ഥയുടെ വേഷത്തിൽ നടി

തെന്നിന്ത്യൻ നടിയും ദേശീയ അവാർഡ് ജേതാവുമായ പ്രിയാമണിക്ക് ഗ്ലാമർ വേഷങ്ങൾ മടുത്തു തുടങ്ങിയോ? ഇത്രയും കാലം ചെയ്ത ഗ്ലാമറസ് വേഷങ്ങളിൽ നിന്നും വ്യത്യസ്തമായിട്ടുള്ള വേഷത്തിലൂടെ വെള്ളിത്തിരയിലെത്താൻ ഒരുങ്ങുകയാണ് നടി. സംഗീത സംവിധായകനായ ആർ പി പാട്‌നായിക് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആണ് പ്രിയാമണി ഒരു സി ബി ഐ അന്വേഷണ ഉദ്യോഗസ്ഥയുടെ വേഷത്തിൽ എത്തുന്നത്.

ചിത്രം ഒരു രാഷ്ട്രീയ ത്രില്ലർ ആണ്. ചിത്രത്തിന് പേര് നിശ്ചയിച്ചിട്ടില്ല. കന്നടയിലും തെലുങ്കിലുമായി ദ്വിഭാഷയിലാണ് ചിത്രം ഒരുക്കുന്നത്. കർത്തവ്യം എന്ന ചിത്രത്തിലെ നായികയായ വിജയശാന്തിയെ അനുസ്മരിപ്പിക്കുന്ന കഥാപാത്രമായാണ് പ്രിയ അവതരിപ്പിക്കുന്നതെന്ന് സംവിധായകൻ പാട്‌നിക് പറഞ്ഞു.

ഒരു സി ബി ഐ ഉദ്യോഗസ്ഥയുടെ വേഷം വളരെ കൃത്യതയോടെയാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. അഭിനയ പ്രാധാന്യമുള്ള നിരവധി ത്രസിക്കുന്ന രംഗങ്ങളും ഈ ചിത്രത്തിലുണ്ട്. പാട്‌നായിക് തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. ആഗസ്റ്റിലാണ് ചിത്രം റിലീയ് ചെയ്യുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP