Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സിംഗപ്പൂരിൽ നിക്ക് നയിച്ച സംഗീത നിശയിൽ പങ്കെടുത്ത ശേഷം തിരിച്ചുവരുന്ന പ്രിയങ്കയെ കാത്ത് മാധ്യമ പട വിമാനത്താവളത്തിൽ; എയർപോർട്ടിന് പുറത്ത് കാത്ത് നിന്ന ക്യാമറകളെ കണ്ടതോടെ കൈയിൽ കിടന്ന വിവാഹ മോതിരം ഊരി പോക്കറ്റിലാക്കി; വീഡിയോ വൈറലായതോടെ എന്റെ ജീവിതം സ്വകാര്യമാക്കാനുള്ള അവകാശമുണ്ടെന്ന് നടി

സിംഗപ്പൂരിൽ നിക്ക് നയിച്ച സംഗീത നിശയിൽ പങ്കെടുത്ത ശേഷം തിരിച്ചുവരുന്ന പ്രിയങ്കയെ കാത്ത് മാധ്യമ പട വിമാനത്താവളത്തിൽ; എയർപോർട്ടിന് പുറത്ത് കാത്ത് നിന്ന ക്യാമറകളെ കണ്ടതോടെ കൈയിൽ കിടന്ന വിവാഹ മോതിരം ഊരി പോക്കറ്റിലാക്കി; വീഡിയോ വൈറലായതോടെ എന്റെ ജീവിതം സ്വകാര്യമാക്കാനുള്ള അവകാശമുണ്ടെന്ന് നടി

ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും അമേരിക്കൻ പോപ് ഗായകൻ നിക് ജൊനാസും തമ്മിലുള്ള പ്രണയമാണ് നാളുകളേറെയായി ബി ടൗണിൽ നിന്നെത്തുന്ന ചൂടേറിയ വാർത്ത. ഇരുവരും ഒരുമിച്ചുള്ള യാത്രകളും നിക്കിന്റെ കുടുംബത്തെ പ്രിയങ്ക സന്ദർശിച്ചതും പ്രിയങ്കയുടെ കുടുംബത്തെ നിക് സന്ദർശിച്ചതുമെല്ലാം ആരാധകർ ആവേശത്തോടെയാണ് വായിച്ചത്. ഏറ്റവും !ഒടുവിൽ ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞെന്ന വാർത്തകളും പ്രചരിച്ചു. ഇതിനിടെയാണ് കഴിഞ്ഞദിവസം മാധ്യമങ്ങളെ കണ്ട് കൈയിൽ കിടന്ന് മോതിരം ഊരി മാറ്റുന്ന നടിയുടെ വീഡിയോ വൈറലായത്.

സിംഗപ്പൂരിൽ നടന്ന സംഗീത നിശയിൽ നിക്കിന്റെ പാട്ടിനൊപ്പം ചുവടുവയ്ക്കുകയും ആർത്തുവിളിക്കുകയും ചെയ്ത പ്രിയങ്കയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായത്. പരിപാടി കഴിഞ്ഞ് തിരിച്ച് ഇന്ത്യയിലെത്തിയപ്പോഴാണ് പ്രിയങ്ക വിമാനത്താവളത്തിൽ കാത്തുനിന്ന ക്യാമറ കണ്ണുകളിൽ കുടുങ്ങിയത്,

എയർപോർട്ടിൽ നിന്നും പുറത്തിറങ്ങുന്ന സമയത്ത് മാധ്യമപ്രവർത്തകരെ കണ്ട പ്രിയങ്ക തന്റെ കൈയിൽ കിടന്ന എൻഗേജ്മെന്റ്‌മോതിരം ആരും കാണാതെ പോക്കറ്റിലേക്ക് ഒളിപ്പിച്ചു വയ്ക്കുന്ന ദൃശ്യങ്ങൾ വളരെ വ്യക്തമായി തന്നെ ക്യാമറയിൽ പതിഞ്ഞിരുന്നു.ദൃശ്യങ്ങൾ വലിയ തോതിൽ പ്രചരിക്കുകയും എൻഗേജ്‌മെന്റ് കഴിഞ്ഞെന്ന റിപ്പോർട്ടുകൾ സജീവമാകുകയും ചെയ്തതോടെ പ്രതികരണവുമായി പ്രിയങ്ക തന്നെ ഒടുവിൽ രംഗത്തെത്തി. എന്റെ വ്യക്തിപരമായ ജീവിതം പൊതുജനങ്ങളെ അറിയിക്കണമെന്ന് ആഗ്രഹമില്ലെന്ന് വ്യക്തമാക്കിയ താരസുന്ദരി കടുത്ത ഭാഷയിലാണ് വിമർശിച്ചത്.

ചലച്ചിത്ര താരമാണെങ്കിലും വ്യക്തിപരമായ ജീവിതത്തിന്റെ 10 ശതമാനമെങ്കിലും എനിക്ക് വിട്ടുതരണം. ഞാൻ ഒരു പെൺകുട്ടിയാണ്. എന്റെ രഹസ്യങ്ങൾ സൂക്ഷിക്കാനുള്ള അവകാശം എനിക്കുണ്ടെന്നും അവർ ചൂണ്ടികാട്ടി. എന്റെ കുടുംബം, സൗഹൃദം, ബന്ധങ്ങൾ തുടങ്ങിയവയെക്കുറിച്ച് ആരേയും ബോധ്യപ്പെടുത്തേണ്ട ആവശ്യവും താത്പര്യവുമില്ലെന്നും പ്രിയങ്ക വ്യക്തമാക്കി.

ഹോളിവുഡിലെ പ്രശസ്തനായ ഗായകനാണ് ഇരുപത്തിയഞ്ചുകാരനായ നിക് ജൊനാസ്. കഴിഞ്ഞ വർഷം നടന്ന മെറ്റ് ഗാല റെഡ് കാർപെറ്റിലാണ് പ്രിയങ്കയും നിക്കും ആദ്യമായി ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത്. ഇരുവരും ഒന്നിച്ച് റെഡ് കാർപ്പറ്റിൽ ചിത്രങ്ങൾക്കായി പോസ് ചെയ്യുകയും ചെയ്തിരുന്നു. മെറ്റ് ഗാലയിൽ നിന്നുള്ള പ്രിയങ്കയുടെ ചിത്രങ്ങൾ നിക്ക് പങ്കുവയ്ക്കുകയും ചെയ്തിരുന്നു. പിന്നീട് പല വേദികളിലും ഇരുവരേയും ഒന്നിച്ചു കണ്ടു തുടങ്ങിയതോടെയാണ് പ്രിയങ്കയും നിക്കും പ്രണയത്തിലാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചു തുടങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP