Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

25 പരസ്യചിത്രങ്ങൾക്ക് നൂറുകോടി പ്രതിഫലം വാങ്ങി പ്രിയങ്ക ചോപ്ര; കാശിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന് ഏഴുമിനിറ്റ് നൃത്തത്തിന് മുമ്പ് ആറുകോടി വാങ്ങിയ താരസുന്ദരി

25 പരസ്യചിത്രങ്ങൾക്ക് നൂറുകോടി പ്രതിഫലം വാങ്ങി പ്രിയങ്ക ചോപ്ര; കാശിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന് ഏഴുമിനിറ്റ് നൃത്തത്തിന് മുമ്പ് ആറുകോടി വാങ്ങിയ താരസുന്ദരി

മിഴൻ എന്ന തമിഴ് ചിത്രത്തിലൂടെ സിനിമാരംഗത്തെത്തിയ മലയാളി നടി പ്രിയങ്കാ ചോപ്രയുടെ പ്രതിഫലം എന്നും ബോളിവുഡിലെ ചൂടൻ ചർച്ചയാണ്. 25 പരസ്യചിത്രങ്ങളിൽ നിന്നായി നൂറുകോടി രൂപ പ്രിയങ്കയ്ക്ക് കിട്ടുന്നതായാണ് പുതിയ റിപ്പോർട്ടുകൾ. 40 ദിവസത്തെ അഭിനയത്തിനാണ് ആരാധകരുടെ പ്രിയങ്കരിയായ പ്രിയങ്കാ ചോപ്ര ഇത്രയും പ്രതിഫലം നേടിയത്.

പ്രിയങ്കയുടെ പ്രതിഫലം നേരത്തേയും വാർത്തകളിൽ നിറഞ്ഞിരുന്നു. ആദ്യകാലത്ത് ഒരുകോടിയായിരുന്ന പ്രതിഫലം താരമൂല്യം ഉയർന്നതോടെ വർഷങ്ങൾക്കുമുമ്പ് മൂന്നുകോടിയായി ഒറ്റയടിക്ക് പ്രിയങ്ക ഉയർത്തിയതും വാർത്തയായി. ഫാഷൻ, ദോസ്താന എന്നീ ചിത്രങ്ങളുടെ വിജയത്തോടെയായിരുന്നു ഇത്. യാഷ്‌രാജ് ഫിലിംസിന്റെ ഉദയ് ചോപ്രയോടൊത്തുള്ള പുതിയ ചിത്രത്തിൽ ഈ മുൻ ലോകസുന്ദരിയുടെ പ്രതിഫലം നിലവിലുള്ളതിൽനിന്ന് മൂന്നുകോടി ഉയർത്തിയെന്നായിരുന്നു വാർത്ത.

അതേസമയം പ്രിയങ്കയുടെ വില കൂടിയാലും തെറ്റില്ലെന്നാണ് ബോളിവുഡിലെ വിലയിരുത്തൽ. ഇപ്പോൾ പ്രിയങ്കയുടെ ഒരു ചിത്രത്തിനുള്ള റേറ്റ് ഒമ്പതുകോടിയാണ്. പിന്നീട് 2003ൽ മിനിറ്റുകൾക്ക് കോടികളുടെ വിലപറഞ്ഞ് താരസുന്ദരി ചെന്നൈയിലെ സംഘാടകരേയും ഞെട്ടിച്ചിരുന്നു. 2004 പുതുവത്സര ദിനത്തിൽ ചെന്നൈയിൽ നടക്കുന്ന ഒരു ആഘോഷത്തിൽ നൃത്തം അവതരിപ്പിക്കുന്നതിന് പ്രിയങ്ക ചോപ്ര ആറ് കോടിയാണ് ചോദിച്ചുവാങ്ങിയത്.

ഏഴ് മിനുറ്റ് നൃത്തത്തിനായി സമീപിച്ച സംഘാടകരോട് പ്രിയങ്ക ചോപ്ര ചോദിച്ച പ്രതിഫലം ആദ്യം അവരെ ഞെട്ടിച്ചെങ്കിലും പ്രിയങ്കയുടെ താരമൂല്യം കണക്കിലെടുത്ത് പ്രതിഫലം നൽകാൻ തീരുമാനിക്കുകയായിരുന്നു. ഗായിക കൂടിയായ പ്രിയങ്ക നൃത്തത്തിന് മാത്രമാണ് ഏഴ് കോടി വാങ്ങിയതെന്നതും ശ്രദ്ധേയം. പാട്ടുംകൂടി വേണമെന്ന് പറഞ്ഞിരുന്നെങ്കിൽ പ്രതിഫലത്തുക വീണ്ടും കുതിച്ചുയർന്നേനെ.

നടിമാരുടെ പ്രതിഫലം എക്കാലത്തും ചർച്ചയാകുന്ന ഇന്ത്യൻ സിനിമാരംഗത്ത് ദക്ഷിണേന്ത്യയിൽ പ്രതിഫലത്തുകയിൽ മുന്നിലുള്ളത് മറ്റൊരു മലയാളിയായ നയൻസാണ്. ഇപ്പോൾ ഒരു പടത്തിന് രണ്ടരക്കോടിയാണ് നയൻതാരയുടെ പ്രതിഫലം. അതേസമയം ഹോളിവുഡിൽ പ്രിയങ്കയുടെ മുന്നിലാണ് കങ്കണാ റാവത്തും കരീനാ കപൂറും. 11 കോടിയാണ് ഒരു ചിത്രത്തിന് കങ്കണയുടെ വില. തൊട്ടുപിന്നിലാണ് പത്തുകോടി പ്രതിഫലം വാങ്ങുന്ന കരീന. ശരാശരി ഒമ്പതുകോടി വാങ്ങുന്ന ദീപികാ പദുക്കോണിനൊപ്പം പ്രിയങ്കാചോപ്ര മൂന്നാംസ്ഥാനത്താണ്.

ഏഴുകോടിയുടെ റേറ്റുമായി വിദ്യാബാലൻ, കത്രീനാ കൈഫ്, ആറുകോടിയുമായി അനുഷ്‌ക ശർമ്മ, അഞ്ചുകോടി വാങ്ങി ആലിയാ ഭട്ട് എന്നിവരാണ് മുൻനിരയിലുള്ള നടിമാർ. സോനാക്ഷി സിൻഹയുടെ പ്രതിഫലം നാലുകോടിയും. ഇവരെല്ലാം ഇതിനനുസരിച്ചാണ് പരസ്യചിത്രങ്ങളിലെ അഭിനയത്തിനും വൻതുക വാങ്ങുന്നത്. സിനമയിലെ അഭിനയത്തിന്റെ എത്രയോ ഇരട്ടിയാണ് അൽപനേരത്തെ പരസ്യചിത്രത്തിൽ അഭിനയിച്ചാൽ കിട്ടുകയെന്നതിനാൽ പരസ്യംകിട്ടിയാൽ നടിമാർ വിട്ടുകളയാറുമില്ല. പ്രിയങ്കയ്ക്ക് ഇപ്പോൾ ലഭിച്ച പരസ്യചിത്രങ്ങളിലൊന്ന് ഒരു ജ്യൂസ് നിർമ്മാണ കമ്പനിയുടേതാണ്. ആറുകോടിയാണ് ഇവരുടെ പ്രതിഫലം. ഇതിന്റെ ചിത്രീകരണം മുംബൈയിൽ തുടങ്ങിയിട്ടുണ്ട്. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP