Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഓസ്‌കർ വേദിയിൽ ഇന്ത്യൻ സാന്നിധ്യമറിയിച്ചു പ്രിയങ്ക ചോപ്ര; റെഡ് കാർപ്പറ്റിലെ ആദ്യ വരവ് ആഘോഷമാക്കി ബോളിവുഡ് സുന്ദരി; അണിഞ്ഞൊരുങ്ങാൻ പൊടിച്ചത് 80 ലക്ഷം രൂപ

ഓസ്‌കർ വേദിയിൽ ഇന്ത്യൻ സാന്നിധ്യമറിയിച്ചു പ്രിയങ്ക ചോപ്ര; റെഡ് കാർപ്പറ്റിലെ ആദ്യ വരവ് ആഘോഷമാക്കി ബോളിവുഡ് സുന്ദരി; അണിഞ്ഞൊരുങ്ങാൻ പൊടിച്ചത് 80 ലക്ഷം രൂപ

സ്‌കർ വേദിയിലെ ഇത്തവണത്തെ ഇന്ത്യൻ സാന്നിധ്യമായിരുന്നു ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്ര. അവാർഡ് ദാന ചടങ്ങിനാണ് പ്രിയങ്കയെ ഓസ്‌കാർ അധികൃതർ ക്ഷണിച്ചത്. ഓസ്‌കാർ റെഡ് കാർപ്പറ്റിലൂടെയുള്ള തന്റെ ആദ്യ നടത്തത്തിലൂടെത്തന്നെ എല്ലാവരുടെയും മനം മയക്കാൻ പ്രിയങ്കയ്ക്കു കഴിഞ്ഞു.

റെഡ് കാർപ്പറ്റിലെ ആദ്യ വരവിനു താരം പൊടിച്ചത് 80 ലക്ഷം രൂപയാണെന്ന റിപ്പോർട്ടുകളും പുറത്തുവന്നു കഴിഞ്ഞു. പ്രിയങ്ക അണിഞ്ഞിരുന്ന ഓഫ് ഷോൾഡർ ഗൗണാണ് എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയത്. പ്രിയങ്ക ധരിച്ച ഫെതർ ടച്ച് ഗൗൺ ഡിസൈൻ ചെയ്തത് പ്രശസ്ത ഡിസൈനറായ സുഹൈർ മുറാദാണ്.

കാതിലും കൈകളിലും ധരിച്ച ഡയമൻഡ് ആഭരണങ്ങളും പ്രിയങ്കയുടെ സൗന്ദര്യത്തിന്റെ മാറ്റുകൂട്ടി. ആഭരണങ്ങൾക്കും വസ്ത്രത്തിനും കൂടി ഏകദേശം 80 ലക്ഷം രൂപയാണു പ്രിയങ്ക ചെലവഴിച്ചത്. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പ്രിയങ്ക ഓസ്‌കാർ വേദിയിലെ നിമിഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കുകയും ചെയ്തു. അടുത്ത വർഷം പുറത്തിറങ്ങുന്ന ബേവാച്ചിലൂടെ ഹോളിവുഡിൽ അരങ്ങേറ്റം കുറിക്കുവാൻ ഒരുങ്ങുകയാണ് താരം.

88ാമത് ഓസ്‌കർ വേദിയിൽ ഹോളിവുഡ് നടൻ ലീവ് ഷ്രിബർക്കൊപ്പമാണ് പ്രിയങ്ക എത്തിയത്. ബെസ്റ്റ് എഡിറ്റിങ് കാറ്റഗറിയിലുള്ള ഓസ്‌കർ പുരസ്‌കാരം പ്രിയങ്ക പ്രഖ്യാപിക്കുകയും ചെയ്തു. മാഡ് മാക്‌സിന്റെ എഡിറ്റിങ് നിർവഹിച്ച മാർഗരറ്റ് സിക്‌സെലിനാണ് പുരസ്‌കാരം ലഭിച്ചത്. പുരസ്‌കാരം നൽകിയ ശേഷം മാർഗരറ്റുമായി അൽപ്പനേരം ആശയവിനിമയം നടത്തുകയും ചെയ്തു പ്രിയങ്ക.

യു.എസ് ടെലിവിഷൻ പരമ്പരയായ ക്വിന്റിനോയിൽ അഭിനയിച്ചതോടെയാണ് പ്രിയങ്ക ഹോളിവുഡിനും പ്രിയങ്കരിയായത്. ഓസ്‌കർ പ്രഖ്യാപന വേദിയിൽ ഇത്തവണ ഇന്ത്യയിൽ നിന്ന് ക്ഷണം ലഭിച്ച ഏക താരം കൂടിയാണ് പ്രിയങ്ക ചോപ്ര.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP