Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിവാഹം ജീവിതത്തിൽ ഒഴിച്ചുകൂടാനാത്ത ഒന്നായി തോന്നുന്നില്ല; രണ്ടാം വിവാഹം വേണമെന്നും വേണ്ടെന്നും തോന്നാറില്ല; മക്കളോടൊപ്പം സുഖമായി ജീവിക്കാൻ ബിസിനസിലേക്ക് തിരിഞ്ഞു; പ്രിയാരാമന് പറയാനുള്ളത്

തെന്നിന്ത്യൻ സിനിമയിൽ ഒരുകാലത്ത് സൂപ്പർ നായികയായി തിളങ്ങിനിന്ന താരമായിരുന്നു പ്രിയാരാമൻ. മമ്മുട്ടി, മോഹൻലാൽ സുരേഷ്ഗോപി തുടങ്ങിയ മുൻനിര താരങ്ങൾക്കൊപ്പം നായികയായി തിളങ്ങി നിന്ന നടി. സൈന്യം, കാഷ്മീരം, മാന്ത്രികം, ആറാം തമ്പുരാൻ തുടങ്ങി നിരവധി സിനിമകളിൽ നായികാ പദവിയിൽ അഭിനയിച്ച പ്രിയാരാമൻ ഒരു സുപ്രഭാതത്തിൽ സിനിമയിൽ നിന്ന് അപ്രത്യക്ഷമായി. സിനിമലോകത്തെ വരെ ഞെട്ടിച്ച പ്രണയത്തിനും വിവാഹത്തിനും ശേഷം വിദേശത്ത് താമസമാക്കിയ പ്രിയാരമാന്റെ വിവാഹമോചന വാർത്തയും ഏവരും ഞെട്ടലോടെയാണ് കേട്ടത്.

ഇടയ്കക് അപ്രത്യക്ഷമായ താരം ടെലിവിഷൻ പരമ്പരകളിലൂടെ തിരിച്ച് വരവ് നടത്തിയിരുന്നുവെങ്കിലും ഇപ്പോൾ ബിസിനസിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്.
. നടനും നിർമ്മാതാവുമായ രഞ്ജിത്തുമായുള്ള വിവാഹബന്ധം അടുത്തിടെയാണ് വേർപിരിഞ്ഞത്. മക്കൾക്ക് വേണ്ടിയാണ് ഇനിയുള്ള ജീവിതമെന്ന് പ്രിയാരാമൻ വ്യക്തമാക്കിയിരുന്നു. മക്കളോടൊപ്പം സുഗമമായി ജീവിക്കുന്നതിന് വേണ്ടി ബിസിനസ്സിലേക്ക് പ്രവേശിച്ചിരിക്കുകയാണ് നടി.

പുരുഷാധിപത്യം നില നിന്നിരുന്ന ഗ്രാനൈറ്റ് വ്യാപാരത്തിലേക്കാണ് താൻ കടന്നുചെന്നതെന്ന് താരം പറയുന്നു. വെല്ലുവിളികളെ വിജയകരമായി തരണം ചെയ്താണ് താൻ മുന്നേറിയതെന്ന് താരം പറയുന്നു. ശക്തമായി നോ പറയാൻ പഠിച്ചത് ബിസിനസ്സ് ചെയ്ത് തുടങ്ങിയതിന് ശേഷമാണെന്ന് താരം പറയുന്നു. മക്കളുടെ ഭാവിയെക്കുറിച്ച് ആശങ്കയുണ്ടായിരുന്നു. ഇപ്പോൾ അവർ വലുതായതിനാൽ അഭിനയിത്തിലേക്ക് തിരിച്ചുവരുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ടെന്നും താരം പറയുന്നു.

മറ്റൊരു വിവാഹത്തെക്കുറിച്ചു ചിന്തിച്ചു കൂടെ എന്നു പലരും ചോദിക്കുന്നുണ്ട്. ഇനിയും വിവാഹം വേണമെന്നും വേണ്ട എന്നും ഞാനുത്തരം പറയാറില്ല. ഇന്നു സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ചു മാത്രമേ ഞാൻ ഓർക്കാറുള്ളു. ഇപ്പോഴിതാ രാത്രി പത്തുമണി കഴിഞ്ഞിരിക്കുന്നു. വീട്ടിലെത്തണം, മക്കൾക്കു ഭക്ഷണം കൊടുക്കണം, ഉറക്കണം, ഇതല്ലാതെ നാളെ എന്തു സംഭവിക്കും എന്നോ അടുത്ത മാസം എന്തൊക്കെ ചെയ്യണം എന്നോ ഞാൻ പ്ലാൻ ചെയ്തു വയ്ക്കാറില്ല.

പിന്നെ വിവാഹം ജീവിതത്തിൽ ഒഴിച്ചു കൂടാനാകാത്ത ഒന്നായി തോന്നുന്നില്ല. അതിലൂടെ മാത്രമേ ജീവിതം പൂർണ്ണമാകു എന്നു ചിന്തിക്കുന്നതു വിഡ്ഢിത്തമാണ്. പുറത്തു നിന്നു വരുന്ന ഒരു ബന്ധത്തിനു ഒരു വ്യക്തിയുടെ ജീവിത ലക്ഷ്യം മുഴുമിപ്പിക്കാൻ കഴിയു എന്നു വിചാരിക്കുന്നതു തെറ്റാണ്. ഇന്നലെകളിലെ നിഴലിലും നാളെയുടെ ഫാന്റസിയിലും ഞാൻ അഭിരമിക്കുന്നില്ലെന്നും നടി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP