Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗന്നം സ്‌റ്റൈലിന് ശേഷം വീണ്ടും യുട്യൂബിൽ ചരിത്രം സൃഷ്ടിക്കാൻ സൈസയുടെ പുതിയ ഗാനം എത്തി; ആദ്യ ദിനം 43 ലക്ഷം കാഴ്ചക്കാർ

ഗന്നം സ്‌റ്റൈലിന് ശേഷം വീണ്ടും യുട്യൂബിൽ ചരിത്രം സൃഷ്ടിക്കാൻ സൈസയുടെ പുതിയ ഗാനം എത്തി; ആദ്യ ദിനം 43 ലക്ഷം കാഴ്ചക്കാർ

ക്ഷിണ കൊറിയൻ പോപ്പ് ഗായകൻ സൈയുടെ 'ഗന്നം സ്‌റ്റൈൽ' ഗാനം ഉണ്ടാക്കിയ കോളിളക്കം ചെറുതല്ല. മലയാളക്കര ഉൾപ്പെടെ ഗന്നം സ്റ്റൈൽ പാട്ടിൽ ചുവടുവച്ചിരുന്നു. യുട്യൂബിൽ തന്നെ ചരിത്രം സൃഷ്ടിച്ച് ഗന്നം സ്റ്റൈലിന് ശേഷം വീണ്ടും തരംഗം തീർക്കാൻ സൈസസയുടെ പുതിയ ഗാനം എത്തി.

ഗംഗ്‌നം സ്‌റ്റൈലിലെ സംഗീതം അനുകരിച്ചാണ് ഡാഡി എന്ന ഗാനം സൈ ഉണ്ടാക്കിയിരിക്കുന്നത്. ജീവിതത്തിലെ വിവിധ അവസ്ഥകളെ സൈ തന്നെ അവതരിപ്പിക്കുന്ന ഗാനത്തിൽ ഒരു കുട്ടിയുടെ സ്വഭാവം അവന്റെ പിതാവിന്റെ പാരമ്പര്യമാണെന്നാണ് പറയുന്നത്. നവംബര് 30 ന് ഇറങ്ങിയ വീഡിയോ ഇതിനകം 43 ലക്ഷത്തോളം പേർകണ്ടുകഴിഞ്ഞു.

സൈയുടെ ഗംഗ്‌നം സ്െറ്റൽ യൂട്യൂബിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ പേര് കണ്ട വീഡിയോയാണ്. ഇതിനായി യൂട്യൂബിന് തങ്ങളുടെ സെറ്റിങ് പോലും മാറ്റേണ്ടിവന്നത് വാർത്തയായിരുന്നു.നൂറുകോടിയിലധികം പേർ യുട്യൂബിൽ ഈ ഗാനം കണ്ടു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP