Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരേ സമയം 325 തിയേറ്ററുകളിൽ പ്രദർശനം; കേരളത്തിൽ എത്തുന്നത് 160 തിയേറ്ററുകളിൽ; ആദ്യ ഷോ രാവിലെ എട്ട് മണിക്ക്; പ്രചരണത്തിനായി ഷൂട്ടിങിനുപയോഗിച്ച മയിൽവാഹനം ലോറിയുമായി ആരാധകർ; കേരളം കീഴടക്കാൻ ഒരുങ്ങി പുലിമുരുഗൻ

ഒരേ സമയം 325 തിയേറ്ററുകളിൽ പ്രദർശനം; കേരളത്തിൽ എത്തുന്നത് 160 തിയേറ്ററുകളിൽ; ആദ്യ ഷോ രാവിലെ എട്ട് മണിക്ക്; പ്രചരണത്തിനായി ഷൂട്ടിങിനുപയോഗിച്ച മയിൽവാഹനം ലോറിയുമായി ആരാധകർ; കേരളം കീഴടക്കാൻ ഒരുങ്ങി പുലിമുരുഗൻ

36 വർഷത്തെ അഭിനയജീവിതത്തിൽ മോഹൻലാൽ ഏറ്റവുമധികം ദിവസങ്ങൾ മാറ്റിവച്ച ചിത്രം. ഇതുവരെ പുറത്തിറങ്ങിയവയിൽ ഏറ്റവും മുതൽമുടക്കുള്ള മലയാള സിനിമ. അങ്ങനെ മോഹൻലാൽ ആരാധകരുടെ പ്രതീക്ഷകൾ വാനോളം ഉയർത്തുന്ന പുലിമുരുഗൻ റിലീസിന് എത്താൻ ഇനി ദിവസങ്ങൾ മാത്രം.

ഒക്ടോബർ 7ന് കേരളത്തിൽ 160 തിയറ്ററുകളിലും കേരളത്തിന് പുറത്ത് 165 കേന്ദ്രങ്ങളിലുമാണ് സിനിമ റിലീസ് ചെയ്യുന്നത്. മൾട്ടിപ്ളെക്സ് ഒഴികെ പ്രധാന കേന്ദ്രങ്ങളിൽ രാവിലെ എട്ട് മണിക്കാണ് ആദ്യ ഷോ.കേരളത്തിൽ 200ലേറെ തിയറ്ററുകളിൽ റിലീസ് ചെയ്യാനായിരുന്നു ആലോചനയെങ്കിലും ഓണം റിലീസ് ചിത്രമായ ഒപ്പം മികച്ച പ്രതികരണത്തോടെ പ്രദർശനം തുടരുന്നതിനാലാണ് തീയറ്ററുകളുടെ എണ്ണം കുറഞ്ഞത്. ഒപ്പം 30 കോടി പിന്നിട്ട് ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തകർക്കാൻ കുതിക്കുമ്പോഴാണ് ആരാധകർ ഏറെ പ്രതീക്ഷയോടെ ലാലിന്റെ മറ്റൊരു ബിഗ്ബജറ്റ് ചിത്രം കൂടി തീയേറ്ററിലെത്തുന്നത്.

ചിത്രം സെൻസറിങ് പൂർത്തിയാക്കിയിട്ടുണ്ട്. ക്ലീൻ യു സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂർ 37 മിനുട്ടാണ് ദൈർഘ്യം. കേരളാ റിലീസിന് പിന്നാലെ തെലുങ്ക് പതിപ്പ് 300 കേന്ദ്രങ്ങളിൽ റിലീസ് ചെയ്യാനാണ് ആലോചനയെന്ന് നിർമ്മാതാവ് പറയുന്നു.

ചിത്രത്തിൽ മോഹൻലാലിന്റെ കഥാപാത്രമായ മുരുഗൻ ഉപയോഗിച്ച മയിൽവാഹം എന്ന ലോറി ആരാധകർ പ്രചരണത്തിന് ഉപയോഗിക്കുന്നുണ്ട്. പുലിമുരുഗൻ ഫ്ളെക്സുകൾ അലങ്കരിച്ച് ഈ ലോറി തിയറ്ററുകളിൽ പ്രചരണവാഹനമായി എത്തുന്നുണ്ട്.

25 കോടി മുതൽമുടക്കിൽ ടോമിച്ചൻ മുളകുപ്പാടം നിർമ്മിക്കുന്ന ചിത്രം വൈശാഖ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ഉദയകൃഷ്ണ തിരക്കഥാകൃത്ത് എന്ന നിലയിൽ സ്വതന്ത്രനാകുന്ന ആദ്യ ചിത്രവുമാണ് പുലിമുരുഗൻ. കമാലിനി മുഖർജി, ജഗപതി ബാബു, ലാൽ, സുരാജ് വെഞ്ഞാറമ്മൂട്, ബാല, വിനു മോഹൻ എന്നിവരാണ് താരങ്ങൾ. പീറ്റർ ഹെയിൻ ആണ് ആക്ഷൻ കൊറിയോഗ്രഫി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP