Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പുലിയിറങ്ങുന്ന നാട്ടിലെ രക്ഷകനായി മോഹൻ ലാൽ; പുലിയുമായുള്ള ഏറ്റുമുട്ടൽ 15 മിനുട്ട് കാണിക്കും; മലയാള സിനിമയിലെ ഏറ്റവും ചിലവേറിയ ചിത്രം ഒക്ടോബർ 7 ന് തീയ്യറ്ററുകളിലെത്തും

പുലിയിറങ്ങുന്ന നാട്ടിലെ രക്ഷകനായി മോഹൻ ലാൽ; പുലിയുമായുള്ള ഏറ്റുമുട്ടൽ 15 മിനുട്ട് കാണിക്കും; മലയാള സിനിമയിലെ ഏറ്റവും ചിലവേറിയ ചിത്രം ഒക്ടോബർ 7 ന് തീയ്യറ്ററുകളിലെത്തും

മീപ കാലത്തെ മലയാള സിനിമയിലെ ഏറ്റവും ചിലവേറിയ ചിത്രം പുലിമുരുകൻ പ്രദർശനത്തിനൊരുങ്ങുന്നു. പുലിയിറങ്ങുന്ന നാട്ടിലെ രക്ഷകനായാണ് മോഹൻ ലാൽ ചിത്രത്തിൽ എത്തുന്നത്. ഉദയ്കൃഷ്ണയാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ടോമിച്ചൻ മുളകുപ്പാടമാണ് നിർമ്മാണിക്കുന്ന ചിത്രത്തിന്റെ സംവിധാനം വൈശാഖ് ആണ്. മലയാള സിനിമയിലെ ഏറ്റവുംചിലവേറിയ ചിത്രം എന്ന് ഖ്യാതി നേടിയ പുലിമുരുകൻ ഒക്ടോബർ 7 ന് തീയ്യറ്ററുകളിലെത്തും. 3000 തിയറ്ററുകളിൽ റിലീസ് ചെയ്യാൻ പദ്ധതിയുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത വാർത്ത.

കൊടും വനങ്ങൾക്കുള്ളിലാണ് പുലിമുരുകനിലെ ഭൂരിഭാഗം രംഗങ്ങളും ചിത്രീകരിക്കുന്നത്. തായ്വാനും ബാങ്കോക്കുമാണ് പ്രധാന ലൊക്കേഷനുകൾ. പുലികൾ ഉൾപ്പെട്ട ആക്ഷൻ രംഗങ്ങൾ ചിത്രത്തിന്റെ ഹൈലൈറ്റായിരിക്കും. മനുഷ്യനും കാട്ടുമൃഗങ്ങളും തമ്മിലുള്ള ജീവിതത്തിന്റെയും പോരാട്ടത്തിന്റെയും കഥയാണ് പുലിമുരുകൻ പറയുന്നത്. പൂർണ്ണമായും കാട് പശ്ചാത്തലമാകുന്ന ചിത്രത്തിൽ മോഹൻലാലിന്റെ പുലിയുമൊത്തുള്ള സംഘട്ടന രംഗങ്ങള്ൾ 15 മിനുട്ട് കാണിക്കും.

പുലിയുമായുള്ള സംഘട്ടനരംഗത്ത് മോഹൻ ലാൽ അതിസാഹസികതയോടെയാണ് ചിത്രീകരിച്ചത്. 150 ദിവസത്തിലേറെ ദിവസങ്ങളാണ് സിമിനയുടെ ചിത്രീകരണത്തിനെടുത്തത്. 200 ദിവസത്തോളം പോസ്റ്റ് പ്രൊഡക്ഷനും വേണ്ടി വന്നു. ബാഹുബലിയുടെ ഗ്രാഫിക്‌സ് നിർവഹിച്ച കമ്പനിയാണ് ചിത്രത്തിനു വേണ്ടി ഗ്രാഫിക്‌സ് ചെയ്യുന്നത്. പുലിയുമായുള്ള സംഘട്ടനങ്ങളാണ് പ്രധാനമായും ഗ്രാഫിക്‌സിനു വിധേയമാകുന്നത്.

ദക്ഷിണേന്ത്യയിലെ ശ്രദ്ധേയനായ ആക്ഷൻ സംവിധായകൻ പീറ്റർ ഹെയ്‌നാണ് പുലിമുരുകന്റെ ആക്ഷൻ കൈകാര്യം ചെയ്തിരിക്കുന്നത്.
കാമിലാനി മുഖർജിയാണു നായിക. തെലുങ്കുതാരം ജഗപതി ബാബു, തമിഴ്‌നടൻ കിഷോർ, ലാൽ, സിദ്ദിഖ്, വിനു മോഹൻ, ബാല, സൂരജ് വെഞ്ഞാറമൂട്, ബോളിവുഡ് താരം മകരാന്ത് ദേശ് പാണ്ഡെ, നോബി, സുധീർ കരമന, നന്ദ, എം.ആർ.ഗോപകുമാർ, സന്തോഷ് കീഴാറ്റൂർ, ഹരീഷ് പെരടിയിൽ, വി.കെ.സൈജു, കലിംഗ ശശി, ചാലിപാലാ, ജയകൃഷ്ണൻ, സേതുലക്ഷ്മി, കണ്ണൻ പട്ടാമ്പി, തുടങ്ങിയ വൻ താരനിര ഈ ചിത്രത്തിൽ അണിനിരക്കുന്നു

റഫീഖ് അഹമ്മദ്, മുരുകൻ കാട്ടാക്കട എന്നിവരുടെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് ഗോപി സുന്ദറാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP