Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ക്ലൈമാക്‌സ് രംഗത്തിൽ അഭിനയിക്കുമ്പോൾ ലാലിന് നല്ല പനിയുണ്ടായിരുന്നു; സാങ്കേതിക പ്രശ്‌നങ്ങൾ മൂലം എട്ട് ടേക്ക് വരെ വേണ്ടിവന്നപ്പോഴും മടിയില്ലാതെ ക്യാമറയ്ക്ക് മുന്നിലെത്തി; ചിത്രത്തിന് വേണ്ടി പ്രതിഫലവും കുറച്ചു; പുലിമുരുകനിലെ മോഹൻലാലിനൊപ്പമുള്ള അനുഭവം പങ്ക് വച്ച് സംവിധായകൻ

ക്ലൈമാക്‌സ് രംഗത്തിൽ അഭിനയിക്കുമ്പോൾ ലാലിന് നല്ല പനിയുണ്ടായിരുന്നു; സാങ്കേതിക പ്രശ്‌നങ്ങൾ മൂലം എട്ട് ടേക്ക് വരെ വേണ്ടിവന്നപ്പോഴും മടിയില്ലാതെ ക്യാമറയ്ക്ക് മുന്നിലെത്തി; ചിത്രത്തിന് വേണ്ടി പ്രതിഫലവും കുറച്ചു; പുലിമുരുകനിലെ മോഹൻലാലിനൊപ്പമുള്ള അനുഭവം പങ്ക് വച്ച് സംവിധായകൻ

പ്രേക്ഷകർ ഏറെ പ്രതിക്ഷയോടെ കാത്തിരിക്കുന്ന പുലിമുരുകൻ പ്രദർശനത്തിന് ഒരുങ്ങുകയാണ്. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ആക്ഷൻ രംഗങ്ങളും വിശേഷങ്ങളും ഇതിനകം വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്. ചിത്രത്തിന്റെ ട്രെയിലറിനും ഗാനത്തിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.ഇതിനിടയിൽ സംവിധായകൻ വൈശാഖ് ഷൂട്ടിങിനിടയിൽ മോഹൻലാലിനൊപ്പം തനിക്കുണ്ടായ അനുഭവം പങ്കുവച്ചു. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിനിടെയായിരുന്നു വൈശാഖ് ലാലേട്ടനൊപ്പമുള്ള വിശേഷങ്ങൾ പങ്ക് വച്ചത്.

ഒരു രംഗം മികച്ചതാക്കാൻ വേണ്ടി ഏതറ്റം വരെയും പോകുമെന്നും അതിനായി എന്ത് റിസ്‌കും ഏറ്റെടുക്കാൻ നടൻ തയ്യാറാണെന്നും വൈശാഖ് പറഞ്ഞു.ക്ലൈമാക്സ് രംഗം ചിത്രികരിക്കുമ്പോൾ ലാലിനു നല്ല പനിയുണ്ടായിരുന്നു. അതെല്ലാം അവഗണിച്ചാണു താരം സാഹസികരംഗങ്ങൾ അഭിനയിച്ചു തീർത്തത്. സാങ്കേതിക പ്രശ്നങ്ങൾ കൊണ്ടും സഹതാരങ്ങൾ നന്നായി അഭിനയിക്കാത്തതു കൊണ്ടും എത്ര ടെയ്ക്കുകൾ പോകുന്നതിനും മോഹൻലാലിനു ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല എന്ന സംവിധായകൻ ഓർക്കുന്നു.

ക്ലൈമാക്സ് രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ അത്തരത്തിൽ എട്ടു റീ ടേയ്ക്കുകൾ വരെ പോയി. അപ്പോഴേയ്ക്കും മോഹൻലാൽ അവശനായിരുന്നു. ടീമിന്റെ ഭാഗത്തു നിന്നു വന്ന പിഴവിനു സംവിധായകൻ വൈശാഖ് മോഹൻലാലിനോടു ക്ഷമ ചോദിച്ചു. ആ സമയം താരം പറഞ്ഞ മറുപടി ഒരു രംഗത്തിന്റെ പെർഫക്ഷനു വേണ്ടി എല്ലാ സാഹസസങ്ങളും സഹിക്കാൻ ഒരു നടൻ സന്നദ്ധനായിരിക്കണം എന്നാണ്. ക്ഷമയോടെ അഭിനയിക്കു മാത്രമല്ല ചിത്രത്തിലെ സാഹസീക രംഗങ്ങൾ അഭിനയിക്കുന്നതിനു വേണ്ടി മോഹൻലാൽ തന്റെ പ്രതിഫലം കുറച്ചു എന്നു സംവിധായകൻ പറയുന്നു.

ഒരു സിനിമയ്ക്കു വാങ്ങുന്ന പ്രതിഫലമാണ് ടെക്നീഷ്യന്മാർക്കെല്ലാം നൽകിയത്. മൂന്നുസിനിമ ചെയ്യുന്ന സമയം എല്ലാവർക്കും നഷ്ടമായി. എന്നിട്ടും താരങ്ങളും പ്രൊഡക്ഷൻ ബോയ്സ് മുതൽ എല്ലാവരും ഒറ്റക്കെട്ടായി നിന്നെന്നും വൈശാഖ് പറയുന്നു.ലാലേട്ടൻ 90 ദിവസത്തെ ഡേറ്റാണ് ആദ്യം നൽകിയത്. ഞങ്ങൾ ലൊക്കേഷൻ കാണാനും മറ്റു ജോലികൾക്കുമെല്ലാം ചെറിയ ലോഡ്ജുകളിലും ഡോർമെറ്ററിയിലും വരെ താമസിച്ചിട്ടുണ്ടെന്നും വൈശാഖ് പറയുന്നു.

സിനിമയിലെ ലക്ഷ്വറി ജീവിതം എവിടെയൊക്കെ കുറയ്ക്കാമോ അത്രയും കുറച്ച് സിനിമയുടെ ക്വാളിറ്റിക്കു പണം ചെലവിടുകയായിരുന്നു. എല്ലാവരും ശമ്പളമൊന്നും പ്രശ്നമാക്കാതെ ആത്മാർഥതയോടെ ജോലി ചെയ്തെന്നും വൈശാഖ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP