Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പലവട്ടം കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടും വഴങ്ങാതിരുന്ന രാഖി സാവന്തിനെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തു; ബോളിവുഡിലെ ഹോട്ട് ഐറ്റം ഗേൾ പിടിയിലായത് വാത്മീകിയെ അപമാനിച്ചെന്ന കേസിൽ; പരാതി നല്കിയത് വാത്മീകി സമുദായക്കാർ

പലവട്ടം കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടും വഴങ്ങാതിരുന്ന രാഖി സാവന്തിനെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തു; ബോളിവുഡിലെ ഹോട്ട് ഐറ്റം ഗേൾ പിടിയിലായത് വാത്മീകിയെ അപമാനിച്ചെന്ന കേസിൽ; പരാതി നല്കിയത് വാത്മീകി സമുദായക്കാർ

മുംബൈ: ബോളിവുഡിലെ ഹോട്ട് ഗേൾ രാഖി സാവന്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. രാമായണത്തിന്റെ രചയിതാവായ വാത്മീകി മഹർഷിയെ അപമാനിച്ചതിനാണ് രാഖി സാവന്തിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മതവികാരം വ്രണപ്പെടുത്തിയെന്നതാണ് രാഖി സാവന്തിന് എതിരെയുള്ള കേസ്.

വിവാദമായ പല പ്രസ്താവനകളിലൂടെയും പ്രവർത്തികളിലൂടെയും നേരത്തെ തന്നെ തലക്കെട്ടുകളിൽ ഇടം പിടിച്ചിട്ടുള്ള താരമാണ് രാഖി സാവന്ത്. കഴിഞ്ഞ വർഷം ഒരു സ്വകാര്യ ടെലിവിഷൻ പരിപാടിക്കിടെയാണ് രാഖി സാവന്ത് വാത്മീകിയെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശം നടത്തിയത്.

പഞ്ചാബ് പൊലീസാണ് രാഖിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. തങ്ങളുടെ മതവികാരം വ്രണപ്പെടുത്തിയെന്ന് കാട്ടി വാത്മീകി സമുദായത്തിന്റെ പ്രതിനിധികളാണ് രാഖി സാവന്തിനെതിരെ കഴിഞ്ഞ വർഷം പരാതി നൽകിയത്.

മാർച്ച് 9നാണ് രാഖി സാവന്തിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. നേരത്തെ കോടതിയിൽ ഹാജരാവാൻ പലതവണ ആവശ്യപ്പെട്ടിട്ടും വരാത്തതിനാലാണ് അറസ്ററ് വാറണ്ട് പുറപ്പെടുവിച്ചത്. ലുധിയാന പൊലീസിലെ രണ്ടംഗ സംഘമാണ് മുംബൈയിലെത്തി രാഖിയെ അറസ്റ്റ് ചെയ്തത്.

ടെലിവിഷൻ പരിപാടിയിൽ നടത്തിയ പ്രസ്താവന വഴി രാഖി സാവന്ത് വാത്മീകിയേയും അദ്ദേഹത്തെ ആരാധിക്കുന്നവരേയും അപമാനിക്കുകയാണ് ഉണ്ടായതെന്ന് പരാതിക്കാർ പറയുന്നു. ഏപ്രിൽ പത്തിന് കേസിന്റെ അടുത്ത വാദം നടക്കും.

തന്റെ വാക്കുകൾ വിവാദമായതോടെ മാപ്പ് അഭ്യർത്ഥിച്ച് രാഖി സാവന്ത് രംഗത്ത് വന്നിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഒരു വീഡിയോ സന്ദേശത്തിലാണ് രാഖി സാവന്ത് ക്ഷമാപണം നടത്തിയത്. സ്‌കൂളിൽ പഠിച്ചത് മാത്രമേ തനിക്ക് വാത്മീകിയെക്കുറിച്ച് അറിയൂ എന്നായിരുന്നു രാഖിയുടെ വിശദീകരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP