Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രചനാ നാരയണൻ കുട്ടിയും മോഡേണാകുന്നു; 'യൂ ടൂ ബ്രുട്ടസിൽ ആസിഫ് അലിയുടെ നായികയായി നടി

രചനാ നാരയണൻ കുട്ടിയും മോഡേണാകുന്നു; 'യൂ ടൂ ബ്രുട്ടസിൽ ആസിഫ് അലിയുടെ നായികയായി നടി

കോമഡി സീരിയലുകളിലൂടെ വന്ന് പിന്നീട് സീരയസ് കഥാപാത്രങ്ങളും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച രചനാ നാരയണൻ കുട്ടി മോഡേൺ വേഷവും തനിക്കിണങ്ങുമെന്ന് തെളിയിക്കാനൊരുങ്ങുകയാണ്. 'യൂ ടൂ ബ്രുട്ടസ്' എന്ന ചിത്രത്തിൽ ആസിഫ് അലിയുടെ നായികയായാണ് മോഡേൺ വേഷങ്ങളിലേക്കുള്ള രചനയുടെ ചുവടുമാറ്റം.

ഒരു മോഡേൺ പെൺകുട്ടിയുടെ വേഷമാണ് ചിത്രത്തിൽ രചനയ്ക്ക്. ഈ ചിത്രത്തിന്റെ ഭാഗമാകാൻ കഴിയുന്നതിൽ താൻ വളരെ എക്‌സൈറ്റഡ് ആണെന്ന് രചന നാരായണൻ കുട്ടി പറഞ്ഞു. ഇതുവരെ ചെയ്ത കഥാപാത്രങ്ങളിൽ നിന്നും തീർത്തും വ്യത്യസ്ഥയാണ് ചിത്രത്തിൽ രചന. ആസിഫ് അലിയുടെ ഭാര്യയായാണ് രചന ചിത്രത്തിൽ അഭിനയിക്കുന്നത്. ഇവരെ കൂടാതെ അജു വർഗീസ്, ശ്രീനിവാസൻ, അനു മോഹൻ, ടോവിനോ തോമസ്, ഹണി റോസ്, എന സാഹ തുടങ്ങിയവരും മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു

തൃശൂർ സ്വദേശിയായ രചന തീർത്ഥാടനം എന്നചിത്രത്തിൽ നായികയുടെ സുഹൃത്തിന്റെ വേഷത്തിലാണ് ആദ്യമായി വെള്ളിത്തിര യിലെത്തിയത്. എം ടി. വാസുദേവൻ നായരുടെ ചിത്രമെന്ന നിലയിൽ രചനയും സിനിമാ ലോകത്ത് ശ്രദ്ധിക്കപ്പെട്ടു. പിന്നീട് റേഡിയോ ജോക്കിയായ രചന മറിമായം എന്ന കോമഡി സീരിയലിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ട കഥാപാത്രമായി മാറുകയായിരുന്നു.

പിന്നീട് കാലചക്രം, നിഴൽകൂത്ത്, ലക്കി സ്റ്റാർ തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചിരുന്നെങ്ങിലും ഫഹദ് ഫാസിൽ നായകനായ ആമേനിലെ ക്ലാരയെന്ന കഥാപാത്രത്തിലൂടെ മലയാളികൾക്ക് എന്നും ഓർത്ത് ചിരിക്കാനുള്ള കഥാപാത്രമായി രചന മാറി. പണ്യാളൻ അഗർബത്തീസ്, വൺ ഡേ ജോക്കസ് എന്നിവയാണ് രചനയുടെ റിലീസ് ചെയ്ത അവസാനത്തെ ചിത്രങ്ങൾ. തിലോത്തമ, കാന്താരി, ഡബിൾ ബാരൽ, ലൈഫ് ഓഫ് ജോസൂട്ടി തുടങ്ങിയ ചിത്രങ്ങൾ പണിപ്പുരയിലാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP